യാത്ര (Page 8)

ഹിപ്പൊഡ്രോം ഫുട്ബോൾമൈതാനത്തിന്‍റെ വലിപ്പമുള്ള, കല്ലുകൾ പാകിയ ഒരു തുറന്ന സ്ഥലമാണിത്. അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഹിപ്പോഡ്രോമിന്‍റെ ചരിത്രം എ ഡി203ൽ തുടങ്ങുന്നു. അന്നത്തെ ചക്രവർത്തിയായിരുന്ന എമ്പറർ സെപ്റ്റിമസ് സെവെറസ് ബൈസാന്റിയം പട്ടണം പുതുക്കിപ്പണിഞ്ഞ കാലത്താണ് ഇതിൻ്റെയും നിർമ്മാണം നടന്നത്. പിന്നീട് കോൺസ്റ്റാൻ്റൈൻ ചക്രവർത്തി ഇത് നവീകരിക്കുകയും വിശാലമാക്കുകയും ചെയ്തു. ഗ്രീക്ക്ഭാഷയിൽ ഹിപ്പോസ് എന്നാൽ കുതിര എന്നും ഡ്രോമോസ് എന്നാൽ വഴി എന്നും അര്‍ത്ഥമുണ്ട്. കുതിരയോട്ടം പതിവായി നടക്കുന്ന ഇടമായതിനാലാണ് ഈContinue Reading

ഹയ സോഫിയ ഇസ്താംബൂൾ സന്ദർശനത്തിനിടയിൽ മൂന്നു പ്രാവശ്യം ഹയ സോഫിയയുടെ മുന്നിലെത്തിയെങ്കിലും ക്യൂവിന്റെ നീളം കാരണം മറ്റിടങ്ങളിലേക്ക് പോകുകയാണ് ഉണ്ടായത്. അങ്ങനെ നാലാമത്തെ പ്രാവശ്യം ഒരു സന്ധ്യ നേരത്ത് അവിടെ എത്തിയ ഞങ്ങളെ  ഭാഗ്യം തുണച്ചു. 1500 വർഷങ്ങളായി ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ആരാധനാമന്ദിരത്തിന്റെ ഗ്രീക്ക് ഭാഷയിലെ പേരിന്റെ അര്‍ത്ഥം – ക്രിസ്തുവിന്റെ ജ്ഞാനം (HOLY WISDOM) എന്നാണ്. ഈ പതിനഞ്ചു നൂറ്റാണ്ടുകൾക്കിടയിൽ നടന്ന എല്ലാ റോമൻ രാജാക്കന്മാരുടെയും കിരീടധാരണം മുതൽ പ്രധാനവും അപ്രധാനവുമായ പല യുദ്ധങ്ങളുടെയുംContinue Reading

ഗ്രാൻഡ്  ബസാറും സെറഫിയ സിസ്റ്റെർണും ലോകത്തിലെ  ഏറ്റവും  പഴയ മാൾ  എന്ന്  പേര് കേട്ട  ‘ഗ്രാൻഡ് ബസാർ’ ഇതിന് സമീപത്ത് തന്നെയാണ്. ബൈസാൻ്റൈൻ കാലം മുതൽ നിലനിന്ന ഈ കച്ചവട കേന്ദ്രം ഓട്ടോമൻമാരുടെ കാലത്ത് കുറെക്കൂടി വിസ്തൃതമാക്കപ്പെട്ടു. ഇവരുടെ കാലത്താണ് ഈ കച്ചവടകേന്ദ്രം ഒരു മേൽക്കൂരയ്ക്ക് കീഴിലാക്കപ്പെട്ടത്. ഇതിൻറെ പ്രസിദ്ധിയുടെ പരമകാഷ്ഠയിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രമായിരുന്നു ഇത്. നൂറുകണക്കിന് പട്ടാളക്കാരെ ചുറ്റും വിന്യസിച്ചു കൊണ്ട് അവർ ഇതിന്റെ Continue Reading

ബൈസാന്റിയവും  കോൺസ്റ്റാന്റിനോപ്പിളും ബി.സി. 6000 മുതലുള്ള ചരിത്രം അവകാശപ്പെടാവുന്ന നഗരമാണ്  ഇസതാംബൂൾ. ഒരു കാലത്ത് അശ്വാരൂഢരായ നാടോടികളുടെ നഗരമായിരുന്ന ഇവിടം. പിന്നീട് വൻ കപ്പലുകളിൽ എത്തുന്ന കച്ചവടക്കാരുടെ കേന്ദ്രമായി. ഗ്രീക്ക്, റോമൻ, ബൈസാന്റിൻ, ഓട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന നഗരത്തിൽ ഓർത്തഡോക്സ് പുരോഹിതന്മാരും കത്തോലിക്കാ പാതിരിമാരും  ഇസ്ലാംമതപണ്ഡിതരും തങ്ങളുടെ കാലടിപ്പാടുകൾ പതിച്ചു കടന്ന് പോയി.  ബിസി 6000ത്തിൽ ഇസ്താംബൂൾ  നിയോലിത്തുകളുടെ അധിവാസ സ്ഥലം ആയിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽContinue Reading

ടർക്കിഷ് ഇസ്ലാമിക്  ആർട്ട് മ്യൂസിയം ബ്ലൂ മോസ്‌കിന് മുന്നിലുള്ള മതിലിന്റെ അകത്തെ ഭിത്തിയിൽ ഇസ്ലാം മതത്തിൻ്റെ ആധാര ശിലകളെപ്പറ്റിയുള്ള പ്രധാന വിവരങ്ങൾ സംക്ഷിപ്തരൂപത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഒരു അമുസ്ലിമിന് ഇസ്ലാംമതത്തിൻറെ പ്രാഥമികആശയങ്ങളും അതിന്റെ നെടുംതൂണുകളും ചരിത്രവും പരിചയപ്പെടുത്തുന്ന രീതിയിലാണ് ഇത്  ചിത്രീകരിച്ചിരിക്കുന്നത്. ധാരാളം പേർ അത് വായിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ ലോക ചരിത്രത്തിലും സംസ്കാരത്തിലും ശാസ്ത്രപുരോഗതിയിലും മുസ്ലിം ലോകത്തിൻറെ സംഭാവനകൾ എണ്ണിപ്പറയുന്ന ഒരു പ്രദർശനവും കാണാം.Continue Reading