ചിലപ്പോഴെനിക്ക്
ചിലപ്പോഴെനിക്ക്വേനൽ മഴയുടെ മധുരമാണ്.ചിലപ്പോൾസങ്കടക്കടലിന്റെഉപ്പ്മറ്റുചിലപ്പോൾവിഷംപോലെ കയ്‌ക്കുംലഹരിപോലെസിരയിലേക്കിരച്ചു കയറും എന്തുതന്നെയായാലുംനിന്നിലലിയും.നീയോ ഞാനോ എന്ന്വേർതിരിച്ചെടുക്കാ-നാവാത്ത വിധം.ഉപാധികളില്ലാതെ-യലിഞ്ഞില്ലാതാവും. മസ്‌തിഷ്കത്തിലോമജ്ജയിലോമാംസത്തിലോഹൃദയത്തിലോപേശികളിലോകണ്ണിലോശ്വാസത്തിലോ എന്ന്കണ്ടുപിടിക്കാനാവാത്തവിധം അലിഞ്ഞു ചേരും. ഒടുവിലു-പേക്ഷിക്കപ്പെടുമ്പോൾമധുരമില്ലാതെ,നിറങ്ങൾ മാഞ്ഞ്.കവിളിലുണങ്ങിയൊട്ടിയകണ്ണുനീരിന്റെഉപ്പു മാത്രമായ്.എനിക്കെന്നെ നിന്നിൽനഷ്ടമാകുന്നു.തിരിച്ചുചേർത്തുവെയ്ക്കുവാനാവാതെഅനാഥമാകുന്നു. മധുരപാനീയത്തിൽ നിന്ന്ലഹരിയിൽ നിന്ന്വിഷാംശത്തിൽ നിന്ന്എന്റെ നിശ്വാസത്തിന്റെഉപ്പുകടലിൽ നിന്ന്നീരാവിയായുയർന്നുനീപച്ചവെള്ളം പോലെമുക്തനാവുന്നു,വീണ്ടുമൊഴുകുന്നു. തിരിച്ചു കിട്ടുന്നപാതിജീവനിൽനിന്നുപിന്നെയുംഞാനെന്നെ ഇഴചേർത്ത് വെയ്ക്കുന്നു.ഞാനാകുന്നു.Continue Reading

















