LITERATURE (Page 189)

പച്ചപ്പുളി ചുടു കഞ്ഞിവെള്ളത്തില്‍ തന്നെയാണ് പിഴിഞ്ഞത് ചീനമുളകും മഞ്ഞളും പാകത്തിനും പച്ച കുരുമുളക് ചൊടി വേണമെന്ന് തീരുമാനിച്ചും ചേര്‍ത്തതാണ്. കടം വാങ്ങിച്ചാണെങ്കിലും കരിപിടിച്ച ചട്ടി അടുപ്പില്‍ വെച്ചാണ് വേവിച്ചത്. ഉരുണ്ട മത്തി കറി തിളച്ചിട്ടാണ് ചേര്‍ത്തത് വെളിച്ചെണ്ണയും കറിവേപ്പിലയും കറിയിറക്കി വെച്ചാണ് ഒഴിച്ചത്, ന്നാലും… എന്തോ ഒരു കുറവ് ..!!Continue Reading

ശബ്ദങ്ങളെല്ലാം ഉള്ളിലേക്ക് കുത്തിയിറങ്ങി ഉച്ചത്തില്‍ പൊട്ടിത്തെറിച്ചപ്പോഴായിരുന്നു അത്. ശബ്ദങ്ങള്‍ വെള്ളിടി പോലെ ഉള്ളുമുറിച്ച് തലയ്ക്കകത്തേക്ക് കടന്നു കളഞ്ഞു. വളഞ്ഞ് പുളഞ്ഞ് മിന്നലിന്‍റെ നാരായി അത് പടര്‍ന്നു. നന്ദന്‍ ഉറക്കം പിടിച്ചിരുന്നു. ഉറങ്ങാത്ത ഉറക്കമാണതെന്ന്‍ അടുത്തു കിടക്കുന്നയാള്‍ക്ക് അറിയുന്ന ഉറക്കം. ഇടയ്ക്കിടെ ഉണ്ടാവും നന്ദന്‍റെ ഈ ഉറക്കക്കളി. പണിയൊതുക്കി കിടക്കാന്‍ വന്ന കാര്‍ത്തിക കൂര്‍ക്കം വലിയാണോ അല്ലേ എന്ന സംശയത്തില്‍ കുറച്ചൊന്നു കാത്തു. അല്ലെങ്കിലും അങ്ങനെയാണ്. നന്ദന്‍റെ സംസാരവും തമാശകളുമെല്ലാം കൂട്ടുകാരുടെContinue Reading

അവർ ഒരുമിച്ചാണ്‌ പടിയിറങ്ങിവന്നത്. വാതില്ക്കലെത്തിയപ്പോൾ അപരിചിതൻ അയാളോട് സംഭാഷണത്തിനു മുതിർന്നു. അയാളുടെ ചുടുന്ന, നാറുന്ന നിശ്വാസം ആ തെരുവുകച്ചവടക്കാരന്റെ മുഖത്തുരുമ്മി. നല്ല ചൂടുള്ള രാത്രിയായിരുന്നു, കാറ്റോ കടല്ക്കാറ്റോ ഇല്ലാത്ത രാത്രിയായിരുന്നു; എന്നിട്ടും അപരിചിതൻ തണുത്തിട്ടെന്നപോലെ വിറയ്ക്കുകയായിരുന്നു; ഓവർക്കോട്ടിന്റെ പോക്കറ്റിൽ നിന്ന് അയാൾ കൈകൾ പുറത്തെടുത്തില്ല. വെളിച്ചം കെട്ട വലിയ കണ്ണുകളും കൂർത്ത താടിയെല്ലും അയാൾക്കുണ്ടായിരുന്നു.   “നിങ്ങൾ ഇവിടെയാണോ താമസിക്കുന്നത്, മിസ്റ്റർ?”   “ഇവിടെത്തന്നെ. മൂന്നാമത്തെ നിലയിൽ.”   “വാടകയെങ്ങനെ,Continue Reading

ദിവസം-ഏതുമാകാം സ്ഥലം-എവിടെയുമാകാം ബഹുമാനപ്പെട്ട മേലാവി അറിവാൻ, അദ്ധ്വാനം അതികഠിനമാകയാൽ, തലച്ചോറിൽ നീരുവീണു അനക്കമറ്റതിനാൽ, അൽപ്പം നീണ്ട ഒരവധി വേണം. കാരണമെന്തെന്നാൽ പുറംകാഴ്ച്ചകളൊന്നും വയ്യ വെളിച്ചമൊട്ടുംതന്നെ വയ്യ- വല്ലതുമെങ്ങാനും കണ്ടുപോയാൽ ദിവസങ്ങളോളം കണ്ണിലിരുട്ട് താമസമാക്കുന്നു. അക്ഷരങ്ങളും അക്കങ്ങളും തീരെവയ്യ- തലയ്ക്കുള്ളിൽ പാടില്ലാത്ത എന്തൊക്കെയോമിന്നൽപ്പിണറുകളാകുന്നു. ശീതികരിച്ച ഇരുൾമുറിയിൽ മുനിഞ്ഞിരുപ്പാണൊരാശ്വാസം പുണ്യപുരാണ പരമ്പരകളും കോമഡിക്കളികളും ആണു പഥ്യം! പിന്നെ കാണേണ്ടവ തിരഞ്ഞെടുത്തും കാണരുതാത്തവ മറച്ചും കാണാനിഷ്ടമുള്ളത് മെനഞ്ഞുമൊക്കെ പ്രിയം മാത്രം കാണിച്ചുതരുന്നവയും! ഇതൊക്കെയല്ലാതെ മറ്റെന്തുംContinue Reading

  “കുരിശിലേറി മരിച്ച ജോസഫിന്‍റെ വീടല്ലേ ഇത്?” സബ് ഇൻസ്‌പെക്‌ടർ  രാഘവൻ  പിള്ള മുറ്റത്ത് നിന്നും വരാന്തയിലേക്ക് കയറിക്കൊണ്ട്  ചോദിച്ചു.   വഴുവഴുപ്പുള്ള  ഉരുളൻ കല്ലുകൾ നിറഞ്ഞ കയറ്റം  കയറി വന്ന തളർച്ചയിൽ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.   കിതപ്പിനിടയിൽ  താളം തെറ്റിയ ശ്വാസത്തോടൊപ്പം  മുറിഞ്ഞുപോയ  തന്‍റെ ചോദ്യം അവിടെ ആരെങ്കിലും കേട്ടുവോ എന്ന് സംശയിച്ച്   അയാൾ വരാന്തയിൽ തന്നെ എന്തോ പ്രതീക്ഷിച്ച്  നിന്നു.  മുറ്റത്തെ വെയിലിൽ  നിന്നും പെട്ടെന്ന് വരാന്തയിലെ മങ്ങിയ ഇരുട്ടിലേക്ക്Continue Reading