സ്ത്രീ സിനിമകളുടെ വെള്ളിത്തിരകളുമായി ടിഫ് 2017
സൗദിഅറേബ്യൻ സംവിധായികയായ ഹൈഫാ അൽ മൻസൂറിന്‍റെ രണ്ടാമത്തെ ചിത്രമായ മേരി ഷെല്ലി ടൊറോന്‍റോ മേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ആദ്യ ചിത്രമായ ‘വാജ്‌ദ’ യുടെ ചിത്രീകരണം നടക്കുമ്പോൾ മറ്റുള്ള സാങ്കേതികപ്രവർത്തകർക്കൊപ്പം ചേർന്ന് കൂട്ടായി പ്രവർത്തിക്കാനുള്ള അനുമതി, സ്വന്തം നാട്ടിൽ പോലും, ഒരു സ്ത്രീ ആയതിന്‍റെ പേരിൽ ഹൈഫയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഒരു വാഹനത്തിലിരുന്നു മോണിറ്ററും ദൂരഭാഷിണിയുമുപയോഗിച്ച് ചിത്രനിർമ്മാണം നടത്താനേ അന്ന് കഴിഞ്ഞിരുന്നുള്ളു. മേരി ഷെല്ലിയുടെ ചിത്രീകരണം ഡബ്ലിനിലും ലക്സംബർഗിലുമായി നടക്കുമ്പോൾ ഹൈഫContinue Reading




















