കവിത (Page 63)

  1  പുസ്തകങ്ങൾക്കകത്ത് അടഞ്ഞുകിടക്കുന്നു തുറക്കുമ്പോൾ വായിക്കാനാകാത്ത ഇരുൾ പുസ്തകങ്ങൾക്കിടയിൽ ഷെൽഫിനകത്ത് തൊട്ടു നോക്കാം മണത്തറിയാം പുതിയ പുസ്തകങ്ങൾക്കകത്തെ നറുമണമുള്ള ഇരുളല്ല പഴയ പുസ്തകങ്ങളിൽ, മഞ്ഞച്ച് അഴുകിയിരിക്കും… വായിക്കാനാകാത്ത അകത്തെ ഇരുളാണ് ഓരോ പുസ്തകത്തേയും നിശബ്ദമാക്കുന്നത് പുസ്തകപ്പുഴുക്കൾ വായിക്കുന്നത്. 2  ഒരു പുൽച്ചാടി എനിക്ക് മുമ്പേ മരിച്ചു പോയി എന്റെ മുറിയിൽ ജനൽപ്പടിയിൽ ഒരിടത്ത് അവിടം നഷ്ട്ടപ്പെടുന്നു പുൽച്ചാടിയുടെ മരണത്തോടെ ജനൽച്ചില്ല് വെളിച്ചം മരപ്പടി പുൽച്ചാടി ഞാനും മറന്നേക്കാം ആContinue Reading

  നേര്‍ത്ത മഴയുണ്ട് തണുപ്പു കുറഞ്ഞിട്ടുണ്ട് കറിവേപ്പിലച്ചെടിച്ചട്ടി പുറത്തേയ്ക്കു വയ്‌ക്കണോ? ഏയ്.. വേണ്ട വേണ്ട കഴിഞ്ഞ വിന്‍ററിലതിന്‍റെ തള്ള ചത്തതോര്‍മ്മയില്ലേ? ഞാന്‍ ലീവില്‍, നാട്ടിലായിരുന്നപ്പോള്‍ മൈനസ് തണുപ്പുള്ള രാത്രിയില്‍ ആരോ വാതില്‍ തുറന്നിട്ടതാണ്‌. ഞാനല്ല ഞാനല്ല ഞാനുമല്ല അതങ്ങനെയാണ്‌. ഞങ്ങളുടെ പരമാധികാരറിപ്പബ്‌ളിക്കില്‍ ആരും കുറ്റം ചെയ്യില്ല. ഇതുവരെ, ആരും കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞിട്ടുമില്ല. പിടിക്കപ്പെട്ടാല്‍ പോലും ഇലയുതിര്‍ക്കുന്നതു പോലെ കൂളായി ഊരിപ്പോരും. ഓര്‍മ്മയുണ്ടോ, ശ്രീലങ്കയില്‍ വച്ച് കഴിച്ച ആ കറിവേപ്പിലക്കറി?Continue Reading

  ഇരുട്ടിനെ ചങ്ങലയ്‌ക്കു ഇട്ട  മരച്ചുവട്ടിൽ – അഗാധമായ ഒരു മാളത്തിലേയ്ക്കു , പാതി ഉടൽ കടത്തി ഇര പിടിക്കുന്ന പാമ്പിനെ നോക്കി മൂങ്ങ അക്ഷമ കൊണ്ടു. രാത്രിയുടെ രണ്ടാം യാമത്തിൽ അതു വഴി കടന്നു പോയ ഒരു കൈനോട്ടക്കാരന്റെ ഭാണ്ഡത്തിൽ നിന്നും എവിടെ നിന്നോ മോഷ്ടിച്ച ഒരു ചെമ്പു പാത്രം, നിലത്തു വീണു കിടന്നു. മൂന്നാം യാമത്തിൽ അവിടെ വന്ന രണ്ടു കള്ളന്മാർ, ഇരുട്ട് നിറച്ചു വച്ച ആContinue Reading

  1. ചാരം കനല് പെറ്റ ചാരമേ ഉണ്ടായിരുന്നു നിന്നിലും കയ്യ് പൊള്ളിച്ച വിപ്ലവം 2. ഓർമ്മ ഒലിച്ചിറങ്ങുന്ന – തെന്തിനിങ്ങനെ വടിച്ചു കളഞ്ഞതല്ലേ പല വട്ടം?Continue Reading

  ആ നിലവിളികളിൽ മകനേ മകനേ എന്നു നീട്ടി വിളിച്ചത് ആംബുലൻസിന്റെ സൈറണായിരുന്നു. എന്നെയിത് ഞാൻ തന്നെ പറഞ്ഞു പഠിപ്പിക്കുന്ന നേരത്ത് അപകടം നടന്നിടത്തെ എന്റെ അറ്റകൽ ഒന്നു പിടയക്കുകയും ഒരു പട്ടി അതു കടിച്ചെടുത്ത് അതിന്റെ കുഞ്ഞുങ്ങൾക്കായി കൊണ്ടുപോവുകയും ചെയ്തു. ഇപ്പോൾ എല്ലു കടിച്ചു വലിക്കുന്ന അതേ ലാഘവത്തോടെ പട്ടിക്കുഞ്ഞുങ്ങൾക്ക് തറയും പറയും പറയാനാകുന്നുണ്ട്. എന്റെ കാൽ മുറിഞ്ഞിടത്തു വെച്ച് ചേർത്തു കെട്ടിയ പോലെ ഒരു ഓരി കിളുത്തു.Continue Reading