കവിത (Page 64)

  എന്നെ നഷ്ടപ്പെടുമ്പോഴെല്ലാം പണ്ടു വന്ന വഴിയിൽ പടർന്നു പന്തലിച്ച ഓർമ്മകളിൽ നിഷ്കളങ്കത ചേർത്തു കെട്ടിയൊരു ഊഞ്ഞാലിൽ ഞാനെന്നെ തിരഞ്ഞു ചെല്ലാറുണ്ട്. പിന്നോട്ടു പോയി കാലത്തിന്റെ കുളിരു കൂട്ടിപ്പിടിച്ച് ഓർമ്മകളിലങ്ങനെ ആടി- യാടി വരുന്നിടത്ത് ഞാനെന്നെ വീണ്ടെടുക്കുന്നുContinue Reading

  അത്രമേൽ പൊള്ളിക്കുന്ന തണുപ്പുണ്ടോ വല്ലാണ്ട് വാചാലമാകുന്ന മൂകതയോ ഉരുകാണ്ട് ആവിയാകുന്ന ഉപ്പുണ്ടോ വെള്ളപുതപ്പിച്ചുറക്കുന്ന ഇരുട്ടോ മരവിച്ചിട്ടും തിളച്ചുറയുന്ന മഞ്ഞുണ്ടോ അറിയുന്നുണ്ടോ നീ മരിച്ച ഉത്തരത്തിൽ എന്തോരം ചോദ്യങ്ങളാണ് തൂങ്ങിയാടുന്നത് ….Continue Reading

  നീ ആവശ്യപ്പെട്ടത് എന്റെ ഹൃദയമാണ് അറിയുക, പാഠപുസ്തകത്തിൽ കണ്ട ഹൃദയം ഏറെ ഭിന്നമാണ് ഞാൻ പറയാം, ഒരേയൊരു നിബന്ധനയോടെ, നീ ചിരിക്കാതിരിക്കണം ഞാൻ കരയാതിരിക്കാം . എന്റെ ഹൃദയത്തിൽ കാണുന്ന രക്തം പകുതിയും അശുദ്ധമാണ് അതായത് നാലിൽ രണ്ട് അറകളിലും . ഹൃദയം വമിച്ച ശുദ്ധരക്തം ധമനിയിലൂടെ സഞ്ചരിച്ചത് എന്റെ ആലസ്യത്തിലേക്കാണ്; ആലസ്യം സമ്മാനിച്ച പരാജയങ്ങളിലേക്കാണ് . പിന്നെയാ രക്തം ഒഴുകിയത് ബലിക്കല്ലിലേക്ക് ഇവിടെയാണ് ബന്ധങ്ങളും സൗഹൃദങ്ങളും ബലികഴിക്കപ്പെട്ടത്Continue Reading

  കിഴക്കേലെ വൽസേച്ചീടെ  ഓടിട്ട ഇരട്ടമുറി വീട്ടിൽ ന്നും കുപ്പിവിളക്കും തെളിച്ചിറങ്ങുന്നുണ്ട് ഓർമ്മകൾ. ഇടയിൽ ഈയലുകളും, വണ്ടുകളും കുറുകെച്ചാടുമ്പോൾ കെടാനായുന്നെന്ന് വെറുതെ പേടിപ്പിക്കുന്ന വിളക്ക്. ബാല്ല്യം മുതൽക്ക് ന്ന് ഓർമ്മകൾ ആരോഹണക്രമത്തിലേയ്ക്ക് ചേരുമ്പോ കുപ്പിവിളക്ക് അവിടെ ഉമ്മറപ്പടിയിലിരിപ്പാണ്. മൂന്ന് ഓട്ടു വിളക്കും (അതിലൊന്നൊരു കുംഭവയറൻ) ഒരു മുട്ട വിളക്കും പിന്നൊരു പെട്രോമാക്സിന്റെ കുഞ്ഞു പതിപ്പുമായിരുന്നു നമ്മുടെ വീട്ടിൽ; ഇരുട്ടിനോടെതിരിടാനുള്ള പടയാളികൾ. ആഴ്ചയിലൊരിക്കൽ അമ്മുവേച്ചി കോൽപ്പുളീം, ചാരോം ചേർത്തു തേച്ചുപിടിപ്പിച്ച് സ്വർണ്ണംContinue Reading

  മുത്തശ്ശി പോയി ഉമ്മറക്കോലായിലെ ആ  പലകയും ശൂന്യമായ് . ചിലമ്പിച്ച ശബ്ദത്തിൽ സന്ധ്യക്കുയരുമാ – നാമജപവുമില്ലാതെയായ് മുത്തശ്ശി പോയൊരാ തക്കവും നോക്കി – പടി കടന്നെത്തി നാമം കളിമുറ്റമാക്കിയൊരാ വീടിന്നകത്തളം . നീറും അശാന്തിതൻ കലാപ ഭൂമിയായ് ഐശ്വര്യം കെട്ടുപോയ്‌. തിരിഞ്ഞിനി പോരുവാനാവാത്ത ദൂരത്തിലേക്കു കാലവും മെല്ലെ നടന്നുപോയി….Continue Reading