കവിത (Page 3)

1 പുണരധിവാസം മുള പൊട്ടിയുണർന്നതിൻ്റെഓർമ്മകളെയും തിരഞ്ഞ്,കാറ്റിനേയും തട്ടിനീക്കി,ഡബിൾ ബൈസെപ് പോസിൽ നിന്നലറിക്കൊണ്ട്,ഒരു കാട്ഒറ്റക്ക് ഊക്കോടെ കത്തുന്നു.നിമിഷനേരം കൊണ്ടെൻ്റെവീട് കയ്യേറുന്നു.ഒരുമുറം കറുത്ത ഈയലുകളുടെ പട,പടം പൊഴിച്ച് മുറ്റം താണ്ടുന്നു.വീടിൻ്റെ തീച്ചൂടും വെളിച്ചവും അസ്തമിക്കും മുമ്പുതന്നെ,മുറ്റം മറന്ന്,മണ്ണിലേക്ക് തുരന്നിറങ്ങുന്നു.ഞാൻ,വെന്തുപോകാത്തൊരുഈയൽപ്പുറ്റാണെന്ന്,വീട് പിന്നെയും പ്രഖ്യാപിക്കുന്നു.വീട്,ചിതൽപ്പട്ടണത്തിലേക്ക്,വേരാഴ്ത്തുന്നതും നോക്കി,കാട് കളിയാക്കിച്ചിരിക്കുന്നു.വായ്പിളർത്തി നാക്കുനീട്ടിആഞ്ഞുകൊത്തി വിഷമിറക്കുന്നു.ഒരു മൂട് കപ്പ വെന്ത വാടചുറ്റും പുളയുന്നു.വീട്,കൈവിടർത്തി,നഖം വിടർത്തിപത്തിനോക്കി വീശിയടിക്കുന്നു.ശേഷം,നിലത്തുരുണ്ട്,നക്കിത്തുടച്ച്,മിനുക്കിയുണക്കി,തിരിഞ്ഞ്,ചുരുണ്ടു കിടന്നുറങ്ങുന്നു.കാട്,മറഞ്ഞിരിക്കാനൊരുമാളം നോക്കിപാഞ്ഞുപോകുന്നു.ചൂടും വെളിച്ചവും അസ്തമിക്കുന്നതേയില്ല.പുണരധിവാസം ! 2 ഫേസ് വാഷ് മറിഞ്ഞുവീണു കിടന്നുപൂത്ത മഞ്ഞടെക്കോമ,നട്ടുContinue Reading

ഇതൊരു നോക്ക് ഔട്ട് മാച്ചാണ്മൂന്ന് ഘട്ടങ്ങൾ താണ്ടാനുണ്ട്ആഹ്ലാദങ്ങൾക്ക് കുമിളകളുടെ ആയുസ്സ് പോലുമില്ലഅതിജീവനത്തിന്റെ ഒന്നര മണിക്കൂർപിന്നീടൊരു അര മണിക്കൂർഅതിലും വിധിയെഴുതിയില്ലെങ്കിൽഗോൾ കീപ്പർമാർക്ക് മാർക്കിടാംനിങ്ങൾ പോലുമറിയാതെനിയന്ത്രിക്കാനൊരു റഫറിയുണ്ട്നോക്ക് ഔട്ട് മാച്ചിൽ വിജയികൾമാത്രമേയുള്ളുപരാജയത്തിന്റെ കണക്കുകൾആരും പരിഗണിക്കില്ലവിയർപ്പിന്റെ ഉപ്പുള്ളജേർസിയ്ക്ക് മാത്രമറിയാംഅതിജീവനത്തിന്റെ അധ്വാനംആർപ്പ് വിളികൾ വിജയികൾക്കൊപ്പംആരവങ്ങളുടെ തുഴയൽ മുന്നേറിയവർക്കൊപ്പംജീവിതത്തിന്റെ നോക്ക് ഔട്ട് മാച്ചിൽപല ഘട്ടങ്ങളിലും തിരിച്ചു കയറാൻ പറ്റാതെനമ്മൾ ഔട്ട് ആകുന്നു , തീർപ്പിന്റെലോങ്ങ് വിസിൽ മുഴങ്ങുന്നു. കവർ: ജ്യോതിസ് പരവൂർContinue Reading

ഭൂതകാലത്തെപ്പൊഴോആരോ വരച്ചു വെച്ചരൂപകല്പനയെ മുറിച്ചു കടന്നുപോകുന്നുഒരു വെള്ളിനാട.എല്ലാം തികഞ്ഞ, കൃത്യതയാർന്ന ഒരൊറ്റ വര. മനസ്സിനെ മൂടുന്ന ഇരുട്ടിൻ്റെക്യാൻവാസിൽ,നമ്മുടെ വഴികൾ നമ്മൾ തിരയുന്നു.​വഴികാട്ടാൻനിൽക്കുന്ന അകലത്തെവിളക്കുമാടത്തിന്റെതലയിൽ വെളിച്ചമില്ല,അലക്ഷ്യമായലയുന്നമിന്നാമിന്നി നക്ഷത്രവുമില്ല.അവിടെയുണ്ടായിരുന്നെന്നു നാം വിശ്വസിച്ചത്ഇന്നൊരു തമോഗർത്തം. നമ്മുടെ സ്വന്തം പ്രഭയാണ്ഈ വളഞ്ഞുപുളഞ്ഞ പാതയിൽ നാം കാണുന്ന തിളക്കം.ദുഃഖങ്ങൾക്കും യാതനകൾക്കും നടുവിലും നമ്മൾ കൂടെക്കരുതുന്നത്. രാത്രിയിലൂടെ നടക്കുമ്പോൾ നമ്മൾ വീഴ്ത്തുന്ന നിഴലുകൾ, വെളിച്ചത്തിലാണ് നമ്മൾഎന്നതിന്റെ മാത്രം തെളിവല്ല. യാത്രയിലെ ഓരോ ചുവടും ഓരോ തിരിവും,പ്രതിസന്ധികളെ അതിജീവിച്ചു നിൽക്കുന്നContinue Reading

ഈ സമുദ്രം…തുഴ നഷ്ടപ്പെട്ടവൻ്റെ വിഭ്രമം..പകലുകൾ പകലുകളെന്ന് മുരണ്ടു കൊണ്ട്രാത്രികൾ മുങ്ങിമരിക്കുമിടം! മുറിവിനെ തള്ളിപ്പറയാഞ്ഞതിനാൽ മാത്രംമുത്തിനെ പേറുമൊരു ചിപ്പി പോലെ,പുറന്തോടായുപേക്ഷിച്ചിട്ടുംസമുദ്രത്തെ ധ്യാനിക്കുമൊരു ശംഖു പോലെ,ജന്മബന്ധങ്ങളുടെയദൃശ്യവേരുകളിൽ നിന്നുംവിടുതലില്ലാതെ നിൽക്കേ, എനിക്കു നിഷിദ്ധമായ നിർവ്വേദമേ,ഒരുവേള എന്നെയും കണ്ടെടുക്കൂ!..നിലാവുകളെ പിച്ച നടത്തുന്ന നിൻ്റെ വിരലുകളാൽനികന്നുപോയ കടലുകളെ കുതിപ്പിക്കൂ അടിത്തട്ടിൽ പതിയിരിക്കുന്നനിത്യദാഹത്തിൻ്റെ മരുക്കളേ,മഴ നനഞ്ഞു നിൽക്കുന്ന ദുഖത്തിൻ്റെ വഴുക്കൻ ഒറ്റയടിപ്പാതകളേ,സ്നേഹം കൊണ്ടു മുറിവേറ്റവൻ്റെ നോവിൽ ഉപ്പുപരലു പോലെ ഉരഞ്ഞു നീറുന്നകടൽക്കാറ്റിൻ്റെ പരുക്കൻ വിരലുകളേ, നിങ്ങൾക്കുമേൽഏകാന്തമീ സമുദ്രം…തീരമണഞ്ഞു പോകുമോയെന്നുContinue Reading

ഒരു തിരഉയർന്നുയർന്ന്ഇരുകൈകളായിപ്പിരിഞ്ഞ്മേഘത്തെപ്പിടിച്ച്ഒലുമ്പിപ്പിഴിഞ്ഞ്താഴോട്ട്നീലത്തിൽ മുങ്ങി വെളുത്ത നുരകളായിപ്പിരിഞ്ഞ്മണലിൻ്റെ കാല്ക്കലേക്ക്.കരയുടെ ദൃഷ്ടി അവസാനിക്കുന്നിടത്ത്ചുവന്ന മത്സ്യങ്ങൾവായുവിൽ പറ്റിപ്പിടിച്ച്വാനിലൂടെ നീന്തുന്നു.ഇരമ്പുന്ന ഇളക്കത്തിൻമേൽഒരു പക്ഷിഅതിൻ്റെ താക്കോൽക്കൂട്ടംഉടഞ്ഞ തിരയിലേക്കാഴ്ത്തുന്നു. കവർ : സി പി ജോൺസൻContinue Reading