കഥ (Page 42)

നീ എപ്പോഴെത്തി, യാത്രയൊക്കെ സുഖമായിരുന്നോ എത്ര ദിവസത്തെ അവധിയുണ്ട്?   അതെ, യാത്ര സുഖമായിരുന്നു. രാത്രി എട്ടുമണിയായപ്പോൾ എത്തി. മൂന്നമ്പത്തഞ്ചിന് തിരിച്ച ഫ്‌ലൈറ്റാണ്. ഇടക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ നാല് മണിക്കൂറേ വേണ്ടിവന്നുള്ളൂ.   ആരാണ് അറിയിച്ചത് ?   രാവിലെ പതിവ് പോലെ ഓഫീസിലെ തിരക്കിലായിരുന്നു. പതിനൊന്ന് മണിക്ക് ആരോ ഫോൺ ചെയ്തു. വളരെ പതിഞ്ഞ ശബ്ദത്തിൽ, മടിച്ചു മടിച്ചാണ് സംസാരിച്ചു തുടങ്ങിയത്. വിഷമിക്കരുത്, എല്ലാം സഹിക്കാൻ കഴിയണം, പടച്ചവൻContinue Reading

ഡാം ഫക്കിങ്. മാർച്ച് 23 rd വാട്സ് അപിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്‌ത്‌ മെസ്സേജുകൾ ശ്രദ്ധിക്കാതെ ഫോൺ കിടക്കയിലേക്കെറിഞ്ഞു മരി യ അലെക്സിനോ ബാൽക്കണിയിലേക്കു നടന്നു .ഗ്ലാസ് വിരിച്ച റൂഫ് പരഗോളയുടെ തൂണുകളിലിഴഞ്ഞു കയറിയ വള്ളികളിൽ അമ്പലമണികളെ പോലുള്ള ഓറഞ്ചു പൂക്കൾ .ആകാശത്തിന്റെ ഒരറ്റത്തു മുട്ടുന്നത്രയും നീളമുള്ള , വീടിനു മുൻവശത്തെ സൂര്യകാന്തി തോട്ടം നോക്കി നോക്കി നിൽക്കെ മഞ്ഞയും ബ്രൗണും കലർന്ന നിറത്തിൽ പൂക്കളുടെ ഒരാകാശമായി തനിക്കു നേരെContinue Reading

    രേണുക മകളുടെ മുറിയിൽ മുട്ടി. പ്രതികരണം കിട്ടിയില്ല. ഭാഗ്യത്തിന്‌ കതക് കുറ്റിയിട്ടിട്ടില്ല. മുറി തുറന്ന് അകത്തുകയറി. മായ കട്ടിലിൽ കമഴ്ന്ന് കിടന്ന് കരയുകയാണ്‌. അവൾ തല ഉയർത്തിനോക്കി. കരഞ്ഞ് കലങ്ങിയ കണ്ണുകൾ! രേണുക പേടിച്ചു-താൻ എന്തെങ്കിലും പറഞ്ഞുവോ, അറിയാതെ എന്തെങ്കിലും ചെയ്തുവോ? ഇതുവരെ അവളുടെ ആഗ്രഹങ്ങൾ ഒക്കെ  സാധിച്ചു കൊടുത്തിട്ടേയുള്ളു. അടുത്തനിമിഷത്തിൽ സമാധാനിച്ചു. സ്കൂളിൽ നിന്ന് വന്നപ്പോൾതന്നെ  അവളുടെ മൂഡ് തെറ്റിയിരുന്നു. ചോദിച്ചപ്പോളാണ്‌ സംഗതിയെന്താണന്ന്  മനസ്സിലായത്. മൈക്ക്Continue Reading

ഭാഗം 2 ആര്‍ത്തവം പെണ്‍ ശരീരത്തിന്‍റെ ഭയങ്കര കുറ്റമാണ്.. അതിനു പലതരം ശിക്ഷകളുണ്ട്. പറ്റാവുന്നിടത്തു നിന്നെല്ലാം അകറ്റിനിറുത്തപ്പെടുന്നതും അശുദ്ധയെന്ന് വിളിക്കപ്പെടുന്നതും ആ ശിക്ഷകളുടെ ഭാഗമായാണ്. ഗര്‍ഭവും അങ്ങനെയാണ്.. അത് ധരിച്ചവളുടെ പ്രശ്നം, അവളുടെ കുറ്റം. .. പുരുഷന്മാര്‍ അധികമുള്ള ഓഫീസില്‍ മൂത്രമൊഴിക്കുന്ന ഇടം മുതല്‍ അവളെ ശിക്ഷിച്ചു തുടങ്ങും. ശാരീരിക പ്രത്യേകതകള്‍ കൊണ്ട് നിന്നു മൂത്രമൊഴിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുരുഷന്മാര്‍ക്ക് ടോയ്ലറ്റ് സീറ്റിന്‍റെ വൃത്തിയെ പറ്റിയോ അതില്‍ തെറിച്ചു വീണിട്ടുള്ളContinue Reading

സ്‌കൂൾ  അവധിക്കാലമായതുകൊണ്ട് കുടുംബം നാട്ടിൽ പോയതിന്റെ ശൂന്യത പാരമ്യത്തിലെത്തുന്നത് സന്ധ്യ നേരത്താണ്..ജോലി കഴിഞ്ഞ് വന്ന്‌, വാതിൽ തുറന്ന്‌ മുറിയിലേക്ക് നോക്കുമ്പോൾ തന്നെ  വിരസതയുടെ  പൊടിപടലം പിടിച്ചപോലെ.  .അപ്പുവിന്റേയും വിഷ്ണുവിന്റെയും വഴക്കിന് തീർപ്പ് കൽപ്പിക്കുകയായിരുന്നു പ്രധാന ജോലി  .രണ്ടു പേരുടെയും ബഹളമില്ലാതെ മുറിയിൽ ചിതറിയ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും .ചവിട്ടാതെ മൂലയ്ക്ക് ചാരിയ രണ്ടു സൈക്കിളുകളിൽ പൊടി കേറി തുടങ്ങി. .അടുക്കളയിൽ ചായ ഉണ്ടാക്കാൻ  മാത്രമാണ് കയറുന്നത് .ജോലിയും വീടും തട്ടിമുട്ടാതെ കൊണ്ടുപോകുന്നContinue Reading