കഥ (Page 41)

      ആരുമറിയാത്ത ജീവിതങ്ങൾക്കിടയിൽ അവിശ്വസനീയമായ കഥകളുറങ്ങിക്കിടക്കുന്നെന്ന വിശ്വാസക്കാരനാണ്‌ ഞാൻ. അതു കൊണ്ട് അപരിചിതരെയാണ്‌ ഞാൻ നിരീക്ഷിക്കാറും. രണ്ടു പേർ സന്ധിക്കുന്നു എന്നിരിക്കട്ടെ, അതിൽ ഒരോരുത്തർക്കും ഒരോ കഥയുള്ളതു പോലെ, രണ്ടു പേർ ചേരുമ്പോൾ മൂന്നാമതൊരു കഥ അവർക്കിടയിൽ അവരറിയാതെ ജനിക്കുന്നുണ്ട്. ആ മൂന്നാമത്തെ കഥ കണ്ടെത്തുന്നതിലാണ്‌ ഒരു കഥാകാരന്റെ വിജയം. കുറച്ച് നാളുകളായി പലവിധ കഥകളുടെ വിത്തുകൾ ലഭിച്ചുവെങ്കിലും, വേണ്ടവിധം വെള്ളവും വളവും പകരാത്തത് കൊണ്ടോ, വിത്തുകളിൽContinue Reading

  പാമ്പുകളും, ചിലന്തികളും, തെരുവുനായ്ക്കളും, വഴിയോരത്തു നിന്നു മൂത്രമൊഴിക്കുന്ന ആണുങ്ങളും, വെള്ളം കുടിക്കാതെയും മൂത്രം പിടിച്ചുനിറുത്തിയും യാത്രചെയ്യുന്ന പെണ്ണുങ്ങളും, തുറുകണ്ണന്മാരായ വായ്‌നോട്ടക്കാരും, പിച്ചക്കാരുമൊക്കെ അലിസാന്‍ഡ്ര മനസ്സിന്റെ ചുവരില്‍ വരച്ചുസൂക്ഷിക്കുന്ന ചിത്രത്തിലുണ്ടായിരുന്നു. കേട്ടുകേള്‍വികളില്‍ നിന്നും ദൃക്‌സാക്ഷിവിവരണങ്ങളില്‍ നിന്നും പലവിധ കഷണങ്ങള്‍ ചേര്‍ത്തുവച്ച് അവള്‍ കാണാനിരിക്കുന്ന കേരളത്തിന്‍റെ ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. അതില്‍ അവസാനമായി ചേര്‍ത്തുവച്ചത് ചോറുവിളമ്പുന്ന ഭക്ഷണശാലകളെല്ലാം കേരളത്തില്‍ ഹോട്ടലുകളായതും, പഴയ ചാരുകസേരകളിലിരുന്ന് വിപ്ലവം പ്രസംഗിച്ചവരുടെ പുതിയ തലമുറ ഫെയ്സ്ബുക്കിലേയ്ക്ക് മാറിയതുമായിരുന്നു. ഒരുContinue Reading

    റെക്കൊലീറ്റ ജലധാരയില്‍ നിന്ന്‍ തൂവാല നനച്ച് നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ആകെ ക്ഷീണിച്ചു തളര്‍ന്നാണ് ഞങ്ങള്‍ ഒടുവില്‍ അവിടെയെത്തിയത് മനോഹരമായ ഉദ്യാനമുള്ള അയാക്കുചോ തെരുവിലെ ആ വീട്ടില്‍.ഹാ, എന്തൊരാനന്ദം! ഞങ്ങള്‍ അഞ്ചാംനിലയിലേയ്ക്കുള്ള എലിവേറ്ററില്‍ കയറി. എന്‍റെ ഈ മുഷിഞ്ഞ വസ്ത്രങ്ങള്‍ കാരണം ഈ യാത്രയില്‍ എനിക്കത്ര മന:സുഖമൊന്നും തോന്നിയില്ല. മാത്രമല്ല, പുറത്തു പോകാന്‍ അനുകൂലമായൊരു മാനസികാവസ്ഥയിലുമായിരുന്നില്ല ഞാന്‍. ഉച്ച തിരിഞ്ഞുള്ള സമയം കിടക്കവിരി അലക്കിയും തേച്ചുമടക്കിയും മറ്റുംContinue Reading

നീ എപ്പോഴെത്തി, യാത്രയൊക്കെ സുഖമായിരുന്നോ എത്ര ദിവസത്തെ അവധിയുണ്ട്?   അതെ, യാത്ര സുഖമായിരുന്നു. രാത്രി എട്ടുമണിയായപ്പോൾ എത്തി. മൂന്നമ്പത്തഞ്ചിന് തിരിച്ച ഫ്‌ലൈറ്റാണ്. ഇടക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ നാല് മണിക്കൂറേ വേണ്ടിവന്നുള്ളൂ.   ആരാണ് അറിയിച്ചത് ?   രാവിലെ പതിവ് പോലെ ഓഫീസിലെ തിരക്കിലായിരുന്നു. പതിനൊന്ന് മണിക്ക് ആരോ ഫോൺ ചെയ്തു. വളരെ പതിഞ്ഞ ശബ്ദത്തിൽ, മടിച്ചു മടിച്ചാണ് സംസാരിച്ചു തുടങ്ങിയത്. വിഷമിക്കരുത്, എല്ലാം സഹിക്കാൻ കഴിയണം, പടച്ചവൻContinue Reading

ഡാം ഫക്കിങ്. മാർച്ച് 23 rd വാട്സ് അപിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്‌ത്‌ മെസ്സേജുകൾ ശ്രദ്ധിക്കാതെ ഫോൺ കിടക്കയിലേക്കെറിഞ്ഞു മരി യ അലെക്സിനോ ബാൽക്കണിയിലേക്കു നടന്നു .ഗ്ലാസ് വിരിച്ച റൂഫ് പരഗോളയുടെ തൂണുകളിലിഴഞ്ഞു കയറിയ വള്ളികളിൽ അമ്പലമണികളെ പോലുള്ള ഓറഞ്ചു പൂക്കൾ .ആകാശത്തിന്റെ ഒരറ്റത്തു മുട്ടുന്നത്രയും നീളമുള്ള , വീടിനു മുൻവശത്തെ സൂര്യകാന്തി തോട്ടം നോക്കി നോക്കി നിൽക്കെ മഞ്ഞയും ബ്രൗണും കലർന്ന നിറത്തിൽ പൂക്കളുടെ ഒരാകാശമായി തനിക്കു നേരെContinue Reading