കഥ (Page 18)

1975. രാഷ്ട്രീയ കലാപങ്ങളുടെ കാലം. അടിയന്തരാവസ്ഥയുടെ രൂക്ഷത രാജ്യം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. നിര്‍ബന്ധിത വാസക്റ്റമിയും കലാപങ്ങളും സാമ്പത്തികമായും സാമൂഹികമായും രാജ്യത്തെ തകര്‍ത്തുകൊണ്ടിരുന്ന കാലം. കോളേജില്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരായ ഞങ്ങള്‍ ഒമ്പത് പേരും പട്ടണത്തില്‍ നിന്നും അകലെയുള്ള ഒരു ഗ്രാമത്തില്‍ ഒളിവിലായിരുന്നു. കൂടുതല്‍ കാലം അങ്ങനെ ജീവിക്കുക ഞങ്ങളെ സംബന്ധിച്ചിടത്തോളം സാധ്യമല്ലായിരുന്നു. അന്ന് വൈകുന്നേരം, ജയദീപ് ഞങ്ങളെ തേടിയെത്തി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നുമല്ലാത്ത എല്ലാവരും അനധികൃതമായി അറസ്റ്റ് ചെയ്യപ്പെടുകയാണെന്നും യാതൊരുവിധ മനുഷ്യാവകാശങ്ങള്‍ക്കുംContinue Reading

രാവിലെ ആറുമണിക്കുള്ള ചെന്നൈ മെയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ ആരും വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ശങ്കരേട്ടനോട് വരണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. പ്രായമായ ആ മനുഷ്യനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി, അല്ലെങ്കിൽതന്നെ ഒരുപാട് സഹായം ചെയ്തുതരുന്നുണ്ട്. ട്രെയിൻ ഇറങ്ങി രണ്ടടി വെച്ചപ്പോളുണ്ട് പ്ലാറ്റുഫോമിലെ സിമന്‍റ് ബെഞ്ചിൽ ശങ്കരേട്ടൻ. തന്നെ കണ്ടതും ഓടിവന്ന് ബാഗെടുത്തു. വേണ്ടെന്ന് പറഞ്ഞുനോക്കി. ആരു കേൾക്കാൻ! ബാഗും ചുമന്നുകൊണ്ടുള്ള ആ മനുഷ്യന്‍റെ നടപ്പ് കണ്ടാൽ തോന്നും അങ്ങേർക്ക്Continue Reading

കഴിഞ്ഞ വേനൽക്കാലത്തിന്റെ അവസാനത്തിലാണ് താക്കോൽക്കാരൻ യോഹന്നാൻ മരിച്ചത്. ഒരു കറുത്ത വാവ് ദിവസം രാത്രി കൃത്യം പത്തു മണിക്കാണ് സംഭവം. അത്താഴം കഴിച്ചു ഉറങ്ങാൻ കിടന്നതാണ്. പിടച്ചിൽ ശബ്ദം കേട്ടു, അടുക്കളയിൽ പാത്രങ്ങളുമായി മല്ലിട്ടു കൊണ്ടിരുന്ന ഭാര്യ സലോമി ഓടിയെത്തിയപ്പോൾ കണ്ടത് തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ചത് പോലെ, മേലോട്ടും കീഴോട്ടും ശ്വാസം പോവാതെ, കണ്ണു തുറിച്ച് കിടന്നു പിടയുന്ന യോഹന്നാനെയാണ്. ആ പിടച്ചിലിൽ അയാൾ തീരുകയും ചെയ്തു. ന്യൂസിലൻഡിൽ നേഴ്സായContinue Reading

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾതടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മനസ്സിൽ നിറഞ്ഞത്, തന്നെ പ്രണയിച്ച് കൊതിതീരാതെ വർഷങ്ങൾക്കുമുമ്പ് പറന്നകന്ന തന്റെ ഭർത്താവിന്റെ പൗരുഷം നിറഞ്ഞ മുഖം. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് ജയ ശ്രീനഗറിൽ വീണ്ടും കാലുകുത്തുന്നത്. ഭർതൃവിയോഗത്തിൻ്റെ തീരാദുഖം ശമിപ്പിക്കാൻ മനസ്സ് നിരന്തരം മന്ത്രിച്ച വിദ്യ കാശ്മീർContinue Reading

ഡിസംബർ ഇരുപത്തി മൂന്ന് : തലസ്ഥാനനഗരിയിലേക്കൊരു യാത്രയിലാണ്. ബാബുരാജിന്റെ ടാക്സിയിലാണ് സ്റ്റേഷനിൽ എത്തിയത്. ആളും ശകടവും പഴഞ്ചൻ. ചിരിച്ചുകൊണ്ട് ചോദിച്ചു, ” ഓട്ടമൊക്കെ കിട്ടുന്നില്ലേ..?‘” മോശമാണ്. എന്തു പറയാനാ… എല്ലാർക്കും സ്വന്തം വണ്ടിയാണ്. പിന്നെ ഇതല്ലാതെ വേറെ പണിയൊന്നും വയ്യ. ” ഏതു പാതിരക്കും വിളിച്ചാൽ ബാബുരാജ് കാറുമായെത്തും. മകന്റെ അടുത്തേക്കാണ് പോകുന്നത്. അതുകൊണ്ട് ” ലസ് ലെഗ്ഗേജ് മോർ കംഫർട് ‘ എന്ന റെയിൽവെ സന്ദേശമെല്ലാം സൗകര്യപൂർവം മറക്കും.Continue Reading