യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 9 – പലായനം
ഹാരാന്റെ ദ്വാരപാലകൻ തെരുവിലേക്ക് ഇറങ്ങി. അയാൾ തിരക്ക് കൂട്ടിയില്ല. യൂദൻ എവിടെ പോകാനാണ്? ഓടി തളർന്ന അടിമയെ വേട്ടയാടുന്നത് അയാളെ ആവേശം കൊള്ളിച്ചിരുന്നു. കീഴടങ്ങുന്ന ഇരയെ ബന്ധിക്കുന്നതിൽ എന്ത് കേമത്തം? അയാൾ നടന്നു. ശലമോൻ ഓടി. മാനഹാനിയോ ജീവഹാനിയോ ? ഗോത്രപിതാവായ ജോസഫിനെ അയാൾക്ക് ഓർമ്മ വന്നു. തടവറ സൂക്ഷിപ്പുകാരന്റെ ഭാര്യക്ക് പ്രണയം തോന്നി. അവളുടെ ഹൃദയം പനിനീർപ്പൂ പോലെ വിരിഞ്ഞു. ശ്വാസത്തിൽ പരിമളം നിറഞ്ഞു. ജോസഫ് നിരസിച്ചപ്പോൾ അവൾContinue Reading





















