നോവൽ (Page 16)

  അച്ഛന്‍റെ പൂര്‍ണ നിസ്സഹകരണത്തിലും ഹരിമോന്‍ ചെസ്സില്‍ മിടുക്കനായി. അവനു സ്കൂളില്‍ ചെസ്സ് ചാമ്പ്യന്‍ എന്ന പേരുണ്ടായി . എങ്കിലും ചെസ്സ് സാറിന്‍റെ പേരില്‍ നിത്യമുണ്ടായിക്കൊണ്ടിരുന്ന വഴക്കും ചീത്തവിളിയും ദേവിയേയും  മോനേയും സാറിനേയും ഒരുപോലെ മടുപ്പിച്ചു. സാറിനും വാശിയായിരുന്നു, മോന്‍റെ അച്ഛനെ ബഹുമാനിക്കില്ലെന്ന്.. അങ്ങനെ അവന്‍റെ ചെസ്സ് പഠിത്തം സാറിന്‍റെ വരവ് നിലച്ചതോടെ അവസാനിച്ചു. പിന്നെ ദേവി  മോനെ കരാട്ടെ ക്ലാസ്സില്‍ ചേര്‍ത്തു. പണം ചെലവാക്കുന്നതില്‍ അനൂപിനു  എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ,Continue Reading

ഹരിമോനെ  സ്കൂളില്‍ വിടുന്നത് വലിയ പ്രയത്നമായിരുന്നു. അവന്‍ മോണ്ടിസ്സോറി സ്കൂളില്‍ പോവാന്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. കളിച്ചു നടക്കുന്നതായിരുന്നു അവനിഷ്ടം. വീട്ടില്‍ അഭിരാമി  ചേച്ചിയുണ്ട്. പിന്നെ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന അച്ഛനുമുണ്ട്. അവനെന്തിനു ബുദ്ധിമുട്ടി സ്കൂളില്‍ പോകണം ? പഠിയ്ക്കണം? ഇത്ര വലിയ വലിയ കൊനഷ്ട് അക്ഷരങ്ങള്‍ ഇങ്ങനെ ഉരുട്ടി ഉരുട്ടി എഴുതണം ? അമ്മയ്ക്കു ഓഫീസിലുള്ള പോലെ ഏ സി മുറിയൊന്നുമല്ല അവന്‍റെ സ്ക്കൂളില്‍…അവിടേം ചൂട്.. വീട്ടില്‍ വന്നാലും ഒരു മുറിയിലേContinue Reading

  അഭിരാമിക്ക്  മറ്റു പണിക്കാരികളെപ്പോലെ പോക്കെടം ഇല്ലായിരുന്നു. അതുകൊണ്ട് അനൂപ്  എത്ര വഴക്കിട്ടിട്ടും ദേഷ്യം കൊണ്ട് അലറിയിട്ടും അസഭ്യം പറഞ്ഞിട്ടും തല്ലാന്‍ ചെന്നിട്ടും അവള്‍ എങ്ങും പോയില്ല. ഹരിമോന് അവളോടുള്ള ഇഷ്ടവും ഒരു പ്രധാനകാരണമായിരുന്നു. മകനെ അതിരറ്റ് സ്നേഹിക്കുന്ന അഭിരാമിയെ  മകന്‍റെ അമ്മ സ്നേഹിക്കാതിരിക്കുന്നതെങ്ങനെ ? അവള്‍ക്ക് മാല വാങ്ങിക്കൊടുത്തും നല്ല കുപ്പായങ്ങള്‍ തുന്നിച്ചു കൊടുത്തും ദേവി സ്നേഹം പ്രകടിപ്പിച്ചു പോന്നു. എവിടേ പോകുമ്പോഴും കൂടെ കൊണ്ടു പോയി. പരിചയമില്ലാത്തവര്‍Continue Reading

  കാറിന്‍റെ കടം അടച്ചു തീര്‍ന്നപ്പോഴാണ് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാമെന്ന് അനൂപിനും ദേവിക്കും തോന്നിയത്. വാടക കൊടുത്ത് താമസിക്കുന്നത് വെറും നഷ്ടമാണെന്ന് അയാളിലെ മിടുക്കനായ സാമ്പത്തികവിദഗ്ദ്ധന്‍ കണ്ടുപിടിച്ചിട്ട് കുറെക്കാലമായിരുന്നു. കാറിന്‍റെ കടം തീര്‍ക്കാതെ മറ്റൊരു കടം എടുക്കാനാവില്ലെന്നതുകൊണ്ട് അയാള്‍ ക്ഷമിച്ചതായിരുന്നു. കൂടിയ സാലറി സ്ലിപ് ദേവിക്കല്ലേ ഉള്ളൂ. അങ്ങനെ കടം അവളുടെ പേരില്‍ തന്നെ വന്നുചേര്‍ന്നു. ഫ്ലാറ്റിന്‍റെ ഒന്നാം ഉടമസ്ഥയായി അവളും സഹ ഉടമസ്ഥനായി അനൂപും  മാറി. സ്വന്തംContinue Reading

  ഭാഗം  4 അവനു നാലാണ്ടെത്തിയത്  കഥയിലെഴുതി അവസാനിപ്പിച്ചതു പോലെ അത്ര എളുപ്പമൊന്നുമായിരുന്നില്ല. ദേവിയുടെ പതിനെട്ടുകാരിയായ വീട്ടു സഹായി ഒന്നര രണ്ട് വര്‍ഷം കൂടെ നിന്നു. നല്ലൊരു കുട്ടിയായിരുന്നു അവള്‍ . സ്നേഹമയിയായിരുന്നു. മകനെ അവള്‍ വാല്‍സല്യത്തില്‍ കുളിപ്പിച്ചു. കൃത്യസമയത്ത് ആഹാരം നല്‍കി.. കൊഞ്ചിച്ചു. അവന്‍റെ അപ്പിയും മൂത്രവും ച്ഛര്‍ദ്ദിയുമെല്ലാം ഒരു മടിയും കൂടാതെ കോരിക്കളഞ്ഞു. എപ്പോഴും കൈയിലെടുത്തു ചക്കരേ ചക്കരേ എന്ന് വിളിച്ചു നടന്നു. അമ്മ എന്ന നിലയില്‍Continue Reading