നിരീക്ഷണം (Page 8)

  ഉപാധികളില്ലാത്ത പ്രതീക്ഷകളുടെ വലിയ ശേഖരം കണ്ടു അന്ധാളിച്ചാണ് ജനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോഡി തരംഗത്തിന് കീഴടങ്ങിയത്. എന്നാൽ അതിന്റെ മഞ്ഞളിപ്പ് അവസാനിച്ചിരിക്കുന്നു. തിക്ത യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ അവരുടെ വിരൽത്തുമ്പിൽ ഇരുന്നു തരിക്കുന്നുണ്ട്. അതിനെ മോഹനവാഗ്ദാനങ്ങൾ കൊണ്ട് മറികടക്കുക മോദിക്ക് എളുപ്പമായിരിക്കില്ല. താനാരാണെന്നു വോട്ടർമാർക്കു മനസിലായിരിക്കുന്നു, അതാണ് പണിയായത്. കാർഷികമേഖലയിലെ പ്രതിസന്ധിയാണ് അവരെ മധ്യപ്രദേശിലും രാജസ്ഥാനിലും കൈയൊഴിഞ്ഞത്. ഗുജറാത്തിൽ തന്നെ ആദ്യസൂചനകൾ പുറത്തു വന്നിരുന്നു. അതിന്റെ ഫലശ്രുതി ആയിരുന്നുContinue Reading

  ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴും കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർഥി പട്ടിക മാത്രമാണ് പുറത്തു വന്നിട്ടുള്ളത് ഇരുപതു മണ്ഡലങ്ങളിലെയും സിപിഎം സിപിഐ സ്ഥാനാർഥി പട്ടിക വന്നെങ്കിലും കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, നാളെ… എന്ന് പ്രഖ്യാപനം നീണ്ടു പോകുന്നു. ബിജെപി സ്ഥാനാർഥി പട്ടികയെപ്പറ്റി കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്കിടയിൽ  വലിയ ചർച്ചയില്ലെങ്കിലും ദേശീയ പാർട്ടി എന്ന നിലയിൽ അവരും, ഈ തിരഞ്ഞെടുപ്പിൽ, നേട്ടം ഉണ്ടാക്കണം എന്ന മോഹവുമായി, രംഗത്തുണ്ട് . ഭാവിContinue Reading

  “ബുദ്ധൻ വോട്ട് ചെയ്യാൻ വന്നതായിരുന്നു. കയ്യിൽ മുടന്തി നടക്കുന്ന ഒരു ആട്ടിൻകുട്ടി, ആൾക്കൂട്ടം ബുദ്ധനെ അടിച്ചുകൊന്നു. “ഗോമാംസം” ആൾക്കൂട്ടം അലറിവിളിച്ചു. “ബിംബിസാരന്റെ യാഗശാലയിലേക്ക് കൊണ്ടുപോകുന്ന മുടന്തി നടന്ന ഒരാട്ടിൻകുട്ടിയെ രക്ഷിച്ചതാണ്.” ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ ബുദ്ധന്റെ ശബ്ദം ആരും കേട്ടില്ല. ഈയടുത്ത് വായിച്ച പി കെ പാറക്കടവിന്റെ കഥയാണ് മുകളിൽ കൊടുത്തത്. അതിൽ ഇന്നത്തെ ഇന്ത്യയുണ്ട്. നരേന്ദ്രമോദിയും സംഘപരിവാറും ഉണ്ട്. ബുദ്ധനല്ല ഗാന്ധി ആയാലും സാധാരണContinue Reading

  എന്റെ സുഹൃത്ത് ടോം വടക്കൻ കോൺഗ്രസ് വിട്ട്, എതിർ ചേരിയായ ബി ജെ പിയിൽ ചേർന്നു . ഈ പാർട്ടി മാറ്റം, ഗള്‍ഫിലെ കള്ളുകുടി സദസ്സുകള്‍, നാഷണൽ മീഡിയ, കേരളത്തിലെ സോഷ്യൽ മീഡിയ തുടങ്ങി എല്ലായിടത്തും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു –തെറി വിളിച്ചു. നാഷണൽ മീഡിയ അത്ഭുതത്തോടെ ആണ് പ്രതികരിച്ചത്. ‘80 കളില്‍ കോൺഗ്രസ് കക്ഷിക്ക് ഒരു മീഡിയ വകുപ്പ് ഉണ്ടാക്കി, അത് ഭേദപ്പെട്ട രീതിയില്‍ നടത്തിക്കൊണ്ട് പോന്നContinue Reading

  ഈ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ നിലവിൽ വരേണ്ടതുണ്ട്. കോൺഗ്രസ്സ് പാർട്ടി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തരിക മാത്രമല്ല, ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്ക്കാരത്തിനും നാനാത്വത്തിൽ അധിഷ്ഠിതമായ ബഹുസ്വര സമൂഹത്തിനും ചേർന്ന ഒരു ഭരണഘടന തയ്യാറാക്കുകയും ശൂന്യതയിൽ നിന്ന് ഈ രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിനു പകരം കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, ഇന്നത്തെ ഭാ.ജ.പാ.യുടെ പൂർവ്വരൂപമായ ഭാരതീയ ജനസംഘത്തിനോ ആയിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഭരണഘടനContinue Reading