നിരീക്ഷണം (Page 4)

  “സത്യം മയക്കു മരുന്നിൻറെ ചിറകിൽ സ്വർഗ ത്തു പറക്കുമീ നാട്ടിൽ – ഇല്ലാത്ത – സ്വർഗത്തു പറക്കുമീ നാട്ടിൽ സത്യം മരിക്കുമീ നാട്ടിൽ മനുഷ്യാ ….ഹേ മനുഷ്യാ വലിച്ചെറിയൂ നിൻറെ മുഖം മൂടി.” നുണകളുടെ രാജവാഴ്ചക്കാലത്താണ് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത് . ഒറ്റ തുട്ടു ചിലവാക്കാതെ ഒരു ക്ലിക്ക് കൊണ്ട് വിതയ്‌ക്കുന്ന നുണകൾ. നെഹ്‌റു മുസ്ലിം ആണെന്നും, കശ്യപ മഹർഷി തപസ്സു ചെയ്തത് കൊണ്ടാണ് കാശ്‌മീർ എന്ന് പേരുവന്നത്Continue Reading

  നീതിയെക്കുറി ച്ചുള്ള എന്തെങ്കിലും സങ്കൽപങ്ങൾ മനസ്സിൽ വച്ചു കൊണ്ട് നിങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കൂ. – കമ്മ്യൂണിസ്റ്റ് കേരളം വേറിട്ട് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നതിന്റെ ഒരാത്മാഭിമാനം നിങ്ങൾക്കുള്ളിൽ അലയടിച്ചുയരും. – സാമൂഹ്യനീതി എന്ന കാഴ്ചപ്പാടിനോട് നിങ്ങളുടെ ജീവിതവീക്ഷണം ഏതെങ്കിലും വിധത്തിൽ ചേർന്നു നിൽക്കുന്നുവെങ്കിൽ ഏത് നാട്ടിടവഴികളുടെ അറ്റത്തും മനുഷ്യ ജീവിതം മുന്നോട്ട് കുതിച്ചതിന്റെ അടയാളങ്ങൾക്കു പിന്നിലെ ഇടതുപക്ഷത്തെ നിങ്ങൾക്ക് തൊട്ടറിയാനാകും. ഇത് മതിയോ എന്ന ചോദ്യത്തിന് തീർച്ചയായും അല്ലContinue Reading

  2019 ലോക് സഭ ഇലക്ഷന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം കടക്കുകയാണ്. ഈ ഇലക്ഷൻ കാലത്ത് കേരളത്തിലെ സ്ഥാനാർത്ഥികളിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട വ്യക്തിത്വമാണ് ഡോ.ശശി തരൂരിന്റേത്.തിരുവനന്തപുരം മണ്ഡലത്തിൽ മൂന്നാമൂഴത്തിനായി തരൂർ എത്തിയത് കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാൾ എന്ന പ്രതിച്ഛായയോടെയാണ്.കഴിഞ്ഞ പത്തു വർഷക്കാലം രണ്ടു സർക്കാരുകൾക്ക് കീഴിൽ എം.പി.യായിരിക്കെ താൻ മണ്ഡലത്തിൽ ചെയ്ത കാര്യങ്ങളെല്ലാം അക്കമിട്ട്, അടിവരയിട്ട്, ചൂണ്ടിക്കാണിച്ച് വോട്ടു ചോദിക്കുക എന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത് . മാത്രമല്ല തരൂരിനോട്Continue Reading

  17 ആം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായിരിക്കുകയാണ്. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി 95 ലോക്സഭാ മണ്ഡല ങ്ങളിലും ഒഡീസയിലെ 28 നിയമസഭ മണ്ഡലങ്ങളിലും, രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നു . ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ ഡി എം കെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ വസതിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പണം കണ്ടു പിടിച്ചതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയ, തമിഴ് നാട്ടിലെ വെല്ലൂർ ഒഴികെയുള്ള, മുഴുവൻ സീറ്റുകളിലേക്കും കർണാടകയിലെ 14Continue Reading

  ഈ തെരഞ്ഞടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യരുത് എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നിയമ നിര്‍മ്മാണ പ്രക്രിയയുടെ അനിഷേധ്യ ഭാഗമാണ്. ശബരിമല വിധിയെ നിയമ നിര്‍മാണത്തിലൂടെ മറികടക്കും എന്ന് പറയുന്ന ബിജെപിയുടെ നിലപാടിനെ, ഈ വിഷയം ചര്‍ച്ച ചെയ്യാതെ ഇരുന്നാല്‍, എങ്ങനെയാണ് എതിര്‍ക്കുക എന്നത് ഒരു പ്രധാന വിഷയം തന്നെയാണ്. അതിനുമപ്പുറം, കേവലം തെരഞ്ഞെടുപ്പിന്റെ യുക്തിക്കു പുറത്തും, ചരിത്രപരമായി ചര്‍ച്ച ചെയ്യേണ്ട നിരവധി ഘടകങ്ങള്‍ ശബരിമലContinue Reading