നിരീക്ഷണം (Page 15)

  ശക്തമായ പ്രകൃതിദുരന്തങ്ങളുടെ അനുഭവങ്ങളില്ലാത്ത കേരളം മാറിവരുന്ന കാലാവസ്ഥയുടേയും ദുരന്തം വിതയ്ക്കുന്ന പുതിയ വഴികളുടേയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും പ്രാപ്തമാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ എന്നാല്‍ പ്രധാനമായും ഉരുൾപൊട്ടലും കടൽക്ഷോഭവും മഴക്കാല ദുരിതവും ഇടിമിന്നലും മറ്റുമാണ്. അവ ജീവന് ഭീഷണിയായ സന്ദര്‍ഭങ്ങള്‍ വിരളവുമായിരുന്നു. 2005 ലെ സുനാമി മോശമായി കൈകാര്യം ചെയ്ത ഒരു സംസ്ഥാനമാണ് കേരളം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഓഖി ചുഴലിക്കാറ്റ് വിതച്ച നാശവും നഷ്ടപ്പെട്ട, ഇനിയും എത്രയെന്നുContinue Reading

ആർ.എസ്.എസ്സിനോടും ബി.ജെ.പി.യോടും കടുത്ത എതിർപ്പുള്ളവരും ഇടതുപക്ഷ മനസ്ഥിതിയുള്ളവരും വരെ ചെറുതായൊന്ന് നെറ്റി ചുളിച്ച് ചോദിക്കുന്നു ‘എന്നാലും മാഷേ, ഹിന്ദു ക്ഷേത്രങ്ങൾ മാത്രം ഇങ്ങനെ സർക്കാർ ഏറ്റെടുക്കുന്നത് ശരിയാണോ ? ഹിന്ദു മത വിശ്വാസികളുടെ പണമെല്ലാം കൊണ്ടു പോകുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ എന്താണ് മറ്റ് സഹോദര മതസ്ഥരുടെ പള്ളികളേയും അവരുടെ നേർച്ചപ്പെട്ടികളേയും വെറുതെ വിടുന്നത് ?  ഇതു ശരിയാണോ ?’ എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ? ഹിന്ദുക്കളൊന്നിക്കണമെന്നും മതേതര സർക്കാരുകൾക്കെതിരെ രംഗത്ത് വരണമെന്നുമാണ് സംഘപരിവാരക്കാരുടെ ആഹ്വാനംContinue Reading

ഉത്തർ പ്രദേശിലെ ഒരു നാടോടി കൂട്ടം തങ്ങളുടെ വായ്ത്താരി കൊണ്ട് കോടതികളെ സ്തംഭിപ്പിക്കുന്നതായി പറഞ്ഞുകേള്‍ക്കാറുണ്ട്. സണ്ടോ ഓയിൽ എന്നറിയപ്പെടുന്ന ഒരു തരം ലൈംഗിക ഉത്തേജന എണ്ണ വിൽക്കുന്നവർ ആണിവര്‍. ഏറെ ആളുകൾ കൂടുന്ന കോടതി പരിസരത്തും വർഷങ്ങളായി അവർ വില്‍പ്പന നടത്താറുണ്ട്, . വായ്ത്താരിയുടെ മാസ്മര ശക്തി കൊണ്ട് കക്ഷികളേയും, വക്കീലന്മാരേയും മൊത്തം ആള്‍ക്കൂട്ടത്തേയും പിടിച്ചു നിര്‍ത്തിയാണ് ഇവരുടെ വ്യാപാരം . ഈ വില്പന പലപ്പോഴും, കോടതി വ്യവഹാരങ്ങളെ സ്തംഭിപ്പിക്കുകയോ  മന്ദഗതിയിൽ ആക്കുകയോContinue Reading

ടുണീഷ്യയിൽ നിന്നാരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ തുടര്‍ച്ചയെന്ന പോലെ, 2011 ജനുവരി 25 ന് ആണ് ഈജിപ്റ്റിൽ വിപ്ലവശ്രമങ്ങള്‍ക്ക് തിരശീല ഉയരുന്നത്. അത് ആ ദിവസം തന്നെ ആക്കിയതിന് കാരണമുണ്ട്. ഈജിപ്റ്റിൽ അന്ന്‍ പോലീസ് ഡേ ആണ്. പോലീസിൽ നിന്നും സാധാരണ ജനങ്ങൾ അതിക്രൂരമായ പീഡനങ്ങൾ ആണ് അനുഭവിച്ചു കൊണ്ടിരുന്നത്. മുപ്പതു വർഷത്തോളം ഈജിപ്റ്റിന്‍റെ പ്രസിഡന്‍റ് ആയിരുന്ന 83 കാരനായ ഹോസ്നി മുബാറക്കിന് തൊട്ടടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന പൊതു തെരഞ്ഞെടുപ്പിലും പകരക്കാരൻContinue Reading

അവർ ആദ്യം വന്നത് അവനെ അന്വേഷിച്ചായിരുന്നു. അന്ന് നമ്മൾ നിശബ്ദത പാലിക്കുക മാത്രമല്ല ചെയ്തത്, അവരോടൊപ്പം ആ വേട്ടക്കാരോടൊപ്പം കൂടി അവനെ കൂക്കി വിളിച്ചു. പപ്പുവെന്നും ജോക്കർ എന്നും വിളിച്ചു. ഒരു ജനാധിപത്യ രാജ്യത്തു തിരഞ്ഞെടുപ്പുകളിലൂടെ മാത്രം അധികാരത്തിൽ വരികയും പലപ്പോഴും പ്രതിപക്ഷത്തിരിക്കുകയും ജയിലിലടക്കപ്പെടുകയും, കൊല്ലപ്പെടുകയും ഒക്കെ ചെയ്ത അവന്റെ മുതുമുത്തച്ഛന്മാരെ വരെ തെറി വിളിക്കുകയും ഒരിക്കൽ പോലും ഒരു അധികാര സ്ഥാനം പോലും ഇതുവരെ ഏറ്റെടുക്കുവാൻ തയ്യാറാകുകയും ചെയ്യാതിരുന്നContinue Reading