നിരീക്ഷണം (Page 16)

സെപ്റ്റംബർ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായിരുന്നു. . ജനാധിപത്യത്തിന്‍റെ നെടുംതൂണ്‍ ജനതയാണ് .ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാജ്യത്തെ ജനതയ്ക്ക് മാത്രമേ സ്വതന്ത്രമായി അവരുടെ അഭിപ്രായങ്ങളും പ്രകടിപ്പിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പറ്റുകയുള്ളു . ജനാധിപത്യത്തെ കുറിച്ചുളള അമർത്യ സെന്നിന്‍റെ വാക്കുകൾ പ്രസക്തമാണ് . അദ്ദേഹം പറയുന്നത്: ഭൂരിപക്ഷത്തിന്‍റെ മാത്രം അഭിപ്രായപ്രകടനം ആയല്ല ജനാധിപത്യത്തെ സമീപിക്കേണ്ടത് ജനവിധികളേയും തെരഞ്ഞെടുപ്പിലൂടെ പുറത്തുവരുന്ന അഭിപ്രായങ്ങളേയും തീർച്ചയായും മാനിക്കണം .വാർത്തകൾ അറിയാനും പ്രചരിപ്പിക്കാനും അഭിപ്രായങ്ങൾ പരസ്യമായി പറയുവാനുള്ള സ്വാതന്ത്ര്യംContinue Reading

തിരുവനന്തപുരം ജില്ലയിൽ സി പി എമ്മിനും ബി ജെ പിക്കും കണ്ണൂരിലേത് പോലെ പാർട്ടി ഗ്രാമങ്ങൾ ഇല്ല. പക്ഷെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ പോലെയാണ് തിരുവന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് സി പി എമ്മിനും മഹാത്മാ ഗാന്ധി കോളേജ് ബി ജെ പിക്കും. യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ ക്കും എം ജി കോളേജിൽ എ ബി വി പിക്കും സ്വന്തമായി ആയുധ ശേഖരപ്പുരകളും ഇടിമുറികളും ഉണ്ട് . ഈContinue Reading

      ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒമ്പതു ജനുവരി പതിനാറാം തീയതിയാണ് മലയാള സിനിമയുടെ നിത്യഹരിത നായകനായ പ്രേം നസീർ അന്തരിച്ചത്. എഴുപത് വയസ്സായിരുന്നു പ്രായം. പ്രായേണ സ്ത്രൈണത കൂടിയ ഒരു നായക സങ്കല്പത്തിലായിരുന്നു നസീറിന്റെ ഒതുക്കം അതിനാൽത്തന്നെ അമിതമായ കായിക പരിശീലനവും പേശീവികസനവും അദ്ദേഹത്തിന്‍റെ ചലച്ചിത്ര ജീവിതത്തിനു അത്യന്താപേക്ഷിതമായിരുന്നില്ല. ഹോർമോൺ ചികിത്സയും പ്ലാസ്റ്റിക് സർജറിയും മുടി കിളിർപ്പിക്കലും പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ ചെയ്യുന്ന സൗന്ദര്യContinue Reading

      ഇന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. അത് പൂർണമായും വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു, ഭൂരിപക്ഷ ഹിന്ദുവിന്റെ തോളിലേറിക്കൊണ്ട്.  ദേശീയ  രാഷ്ട്രീയം കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു നിഴൽ പോരാട്ടത്തിലായിരുന്നു വലതു ഹിന്ദു രാഷ്ട്രീയവും മതേതര ന്യുനപക്ഷ മഴവിൽ സഖ്യങ്ങളും തമ്മിലുള്ള ഒരു നിഴൽ യുദ്ധത്തിൽ. മതേതര സഖ്യം നേരത്തെ തന്നെ നന്നായി മുടന്തുന്നുണ്ടായിരുന്നു, കാരണം സകലമാന ന്യുനപക്ഷ മതങ്ങളും മുഖം മൂടിയണിഞ്ഞും അല്ലാതെയും മതേതരContinue Reading

കവിതകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത്‌ എന്ന പ്രയോഗം തുടങ്ങി വെച്ചത് .സ്ത്രീദുര്‍ബലതയെ ചൂഷണംContinue Reading