ചുവരെഴുത്തുകൾ (Page 6)

  സ്ത്രീ-പുരുഷ സംയോഗത്തിൽ ആരാണു കൂടുതൽ സുഖമനുഭവിക്കുന്നത്? യുധിഷ്ഠിരൻ പിതാമഹന്റെ മുന്നിൽ ഉന്നയിച്ച ഒരു പ്രശ്നമാണു. അതിനു ഇന്ദ്രനും ഭംഗാസ്വനനും തമ്മിലുള്ള വൈരത്തിന്റെ കഥ ഭീഷ്മർ പറഞ്ഞു കൊടുത്തു. വ്യാസൻ അതെഴുതിവച്ചിട്ടുണ്ട്. രാജാവായ ഭംഗാസ്വൻ നായാട്ടിനു വനത്തിൽ പോയി. ക്ഷീണിതനായി ചുറ്റിത്തിരിയുമ്പോൾ ഒരു പൊയ്ക കണ്ടു. അതിൽ മുങ്ങി നിവർന്നപ്പോൾ ഭംഗാസ്വനൻ പെണ്ണാ‍യി മാറി. ലജ്ജകൊണ്ട് ചൂളിപ്പോയ രാജാവ് ഒരുവിധത്തിൽ കൊട്ടാരത്തിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. പുത്രന്മാരെ ഭരണമേൽ‌പ്പിച്ചു വനത്തിലേക്ക് മടങ്ങി.Continue Reading

എസ്കലേറ്ററിൽ എതിരെ വരികയായിരുന്ന പെൺകുട്ടി “ഹായ് “ എന്ന് പറഞ്ഞു വലിയ സന്തോഷത്തോടെ ചിരിച്ചപ്പോൾ ഞാൻ ആദ്യം എന്നെത്തന്നെയാണോ എന്ന് സംശയിച്ചു, ചിരിക്കാൻ മറന്നോ എന്ന് സംശയം . അപ്പോഴേക്കും മുകളിൽ എത്തിക്കഴിഞ്ഞിരുന്ന അവൾ പുഷ് ചെയറിൽ ഉറങ്ങുന്ന കുഞ്ഞിനെ ഒപ്പമുള്ള ഭർത്താവിനെ ഏൽപ്പിച്ചു താഴേക്ക് വീണ്ടും എസ്കലേറ്ററിൽ കയറിക്കഴിഞ്ഞിരുന്നു. ഭർത്താവിനൊപ്പമുള്ളത് അവളുടെ അമ്മയാവണം “എന്നെ ഓർമ്മയുണ്ടോ “ അവൾ ചോദിച്ചു “മനസ്സിലായില്ല “ ഞാൻ ഇത്തവണ നന്നായി ചിരിച്ചുContinue Reading

ഏതുതരം രാഷ്ട്രീയ സമഗ്രാധിപത്യത്തെയും സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു എന്നാണ്‌ ഒ വി വിജയന്റെ രാഷ്ടീയ വിമര്‍ശനത്തിന്റെ കാതല്‍. മലയാളി എഴുത്തുകാരനാതുകൊണ്ടാകും, കേരളീയ രാഷ്ട്രീയാന്തരീക്ഷത്തില്‍ മുഴുകിയതുകൊണ്ടാകും, കമ്മ്യുണിസ്റ്റ്‌ സമഗ്രാധിപത്യത്തെ വിജയന്‍ തന്റെ വിമര്‍ശനത്തിന്‍റെ ഒരു മുഖ്യ മേഖലതന്നെയാക്കി എടുത്തിരുന്നു. ഇത് അന്നും ഇന്നും നമ്മുടെ എഴുത്തുകാരുടെ (പുരോഗമന) (സി പി എം) സഹയാത്രക്ക് പിടിച്ചിട്ടില്ല. കാരണം, അത് അവരുടെയും വോട്ടുബാങ്കാണ്‌. മുഷിപ്പിക്കാന്‍ പറ്റില്ല. വിജയന്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റിനെ തന്റെ ഹാസ്യചിത്രങ്ങളില്‍ വരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ,Continue Reading

അച്ഛന്മാർക്കൊരു ദിനം . മുത്തച്ഛന്മാർക്കും അച്ഛാച്ഛന്മാർക്കുമായി ദിവസങ്ങളുണ്ടോ? അറിയില്ല സെപ്റ്റംബർ ഒൻപതിന് അമേരിക്കയിൽ ഗ്രാൻഡ് പേരന്‍റ്സ് ഡേ ആണെന്ന് ഗൂഗ്ൾ ! ദിവസം പ്രത്യേകം ഉണ്ടായാലും ഇല്ലെങ്കിലും അച്ഛനെ ഓർക്കുമ്പോൾ ഞാൻ എന്‍റെ അച്ഛാച്ഛനെ ഓർക്കും . അച്ഛാച്ഛൻ വലിയ ഒരാളായിരുന്നു . കാഴ്ചയ്ക്ക് തകഴിയെപ്പോലെത്തന്നെ ഉണ്ടായിരുന്നു. നല്ല പൊക്കവും തടിയും കുടവയറുമൊക്കെ ആയി അങ്ങനെ ചാരുകസേരയിൽ കിടക്കും . അച്ഛാച്ഛനും അച്ഛമ്മയും ഞാൻ കാണുന്ന കാലത്തു മുതൽ തനിച്ചാണ് താമസിച്ചിരുന്നത്.Continue Reading

ഇതുവരെ ഞാൻ ചർച്ച ചെയ്യാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ പോസ്റ്റാണിതെന്ന് കരുതുന്നു. നമ്മുടെ മുൻപിൽ ഇപ്പോൾ കുറച്ച് വസ്തുതകളുണ്ട്. ആദ്യത്തെ ആൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്: മെയ് 3, മരണം സംഭവിക്കുന്നത്: മെയ് 5 രണ്ടാമത്തെ ആളുടെ മരണം സംഭവിക്കുന്നത്: മെയ് 17 മൂന്നാമത്തെ അവരുടെ മരണം സംഭവിക്കുന്നത്: മെയ് 18 അസുഖ കാരണം നിപ്പാ വൈറസ് ആണ് എന്ന് സ്ഥിരീകരിക്കുന്നത്: മെയ് 20 തുടർന്നുള്ള 8 മരണങ്ങൾ: മെയ് 19Continue Reading