‘ഒരു ചോദ്യം – ഒരുത്തരം’ (Page 9)

ചോദ്യം : ഹരീഷിന്‍റെ ‘മീശ’ എന്ന നോവൽ പിൻവലിച്ചതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് കെ . പി . നിർമല്‍കുമാര്‍ ”What is freedom of expression? Without the freedom to offend, it ceases to exist.” – Salman Rushdie എന്തെല്ലാം തരത്തിൽ കുരുന്നുമനസ്സുകളെ പ്രകോപിച്ചാലും, നോവിച്ചാലും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരെ നിയന്ത്രണം അരുതെന്നു മോഹിക്കുന്ന എഴുത്തുകാരനായത് കൊണ്ട്, ഒരു പുസ്തകമോ, കഥയോ, കവിതയോ, ഫേസ്ബുക്Continue Reading

വെബ് ഡസ്ക് : സി.പി.എം. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത-വര്‍ഗ്ഗീയ ശക്തികളെ തോല്‍പ്പിക്കാനുള്ള മതേതര പ്രതിപക്ഷ മുന്നണിക്ക്‌ നേതൃത്വം കൊടുക്കുക എന്നത് പതിവ് ശൈലി ഉപയോഗിച്ചു പറഞ്ഞാല്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ഇതില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയതും ശ്രദ്ധാപൂര്‍വം ഒഴിവാക്കിയതുമായ രണ്ടു ഘടകങ്ങള്‍ ഉണ്ടെന്നു തോന്നുന്നു . ഒന്ന്‍, മുഖ്യശത്രുവായ വര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നത് അടിയന്തിര ലക്‌ഷ്യം മാത്രമാണ്-ജയിച്ചാലും തോറ്റാലും, ഒരുപക്ഷെ, തെരഞ്ഞെടുപ്പോടെ അവസാനിക്കുന്ന ഒന്ന്. കൂട്ടായ്മയുടെ ദീര്‍ഘകാല ലക്‌ഷ്യം ജനനന്മയിലൂന്നിയും അഴിമതിയുംContinue Reading

ചോദ്യം : വധശിക്ഷ പ്രാകൃതമാണ്-കുറ്റവാളിയ്ക്ക് സ്വയമോ പരപ്രേരണയാലോ സാദ്ധ്യമാകുമായിരുന്ന തിരുത്തലിന് അവസരം നിഷേധിക്കുന്നു എന്നതിനാല്‍ പ്രകടമായതോ പരോക്ഷമായതോ ആയ ഒരു ഗുണഫലവും ഇല്ലാത്തതാണ്- പരിഷ്കൃത രാജ്യങ്ങളില്‍ പലതും ഭരണകൂടത്തിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കൊലപാതകമായി തള്ളിക്കളഞ്ഞതാണ്- വ്യത്യസ്ത നീതിപീഠങ്ങള്‍ ഒരേ കുറ്റത്തിന് തെളിവുകളുടേയും അഭിഭാഷകരുടെ വാദമുഖങ്ങളുടേയും പശ്ചാത്തലത്തില്‍ വ്യത്യസ്ത ശിക്ഷകള്‍ വിധിക്കുന്ന അവസ്ഥയില്‍, നീതിക്ക് നിരക്കാത്ത മട്ടില്‍ ഏകപക്ഷീയമാണ്. പകരം, മറ്റുള്ളവരുടെ ജീവനും സ്വസ്ഥതയ്ക്കും നിതാന്ത ഭീഷണിയാവുമെന്ന് തോന്നുന്ന കുറ്റവാളിക്ക് ആജീവനാന്തContinue Reading

ഒരു കൂട്ടായ പ്രവര്‍ത്തനത്തില്‍ ഇങ്ങനെ ഒരാള്‍ ഒറ്റയ്ക്ക് അവകാശം സ്ഥാപിക്കുന്ന രീതി നല്ലതാണോ? അഥവാ, ഒരു പാട്ടിനു മേല്‍, അതിന് സംഗീതം നല്‍കിയ ആള്‍ക്ക്, എഴുത്തുകാരനെക്കാള്‍, ഗായകനെക്കാള്‍, ചിത്രത്തില്‍ പാടി അഭിനയിച്ചവരെക്കാള്‍, അതിനായി രംഗസജ്ജീകരണം നടത്തിയവരെക്കാള്‍ ഒക്കെ അധികാരം ലഭിക്കുന്നതെങ്ങനെയാണ്? മനോജ്‌ കുറൂര്‍ : ഇന്നല്ലെങ്കിൽ നാളെ നേരിടേണ്ടിവരുന്ന സാംസ്കാരികമായ ഒരു പ്രതിസന്ധി എന്ന നിലയിലാണു ഞാൻ ഇതിനെ കാണുന്നത്‌. കോപ്പിറൈറ്റ്‌ നിയമങ്ങൾ കർശനമായ പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥയാവും സംഗീതജ്ഞരെക്കൊണ്ടും ഗായകരെക്കൊണ്ടുംContinue Reading

  ചോദ്യം:  മതപരമായ അസഹിഷ്ണുതകളിലേയ്ക്കോ തീവ്രവാദങ്ങളിലേയ്ക്കോ എതിരില്ലാത്ത എകാധിപത്യത്തിലേയ്ക്കോ ഒക്കെ രാഷ്ട്രത്തെ നയിച്ചേയ്ക്കാവുന്ന, ഒരു രാഷ്ട്രീയ വിശ്വാസവും അതില്‍ പടുത്തുയര്‍ത്തപ്പെട്ട രാഷ്ട്രീയ കക്ഷിയും ശരീരഭാഷ കൊണ്ടും സംസാരരീതികൊണ്ടും എതിരാളികളെ അസ്വസ്ഥരാക്കാന്‍ പോന്ന അതിന്‍റെ നേതാവും ജയിച്ചു നില്‍ക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍, തത്ക്കാലം അസൂയാവഹമായ അവസ്ഥയിലല്ലാത്ത ഇടതു കക്ഷികള്‍, തന്ത്രപരമായി ഏതു ബഹുമുഖവഴികളിലൂടെയാവും സ്വന്തം പ്രസക്തി അവതരിപ്പിക്കാന്‍ ശ്രമിക്കുക?   ഉത്തരം:  ഈ അവികസിത രാജ്യത്തിലെ നാമമാത്രജനാധിപത്യത്തെ കുറിച്ച് പണ്ടില്ലാത്ത ആശങ്കയോContinue Reading