തെരുവുനായ് പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം
കഴിഞ്ഞ ഒക്ടോബറിൽ ഞാൻ റിപ്പബ്ലിക് ഓഫ് ജോർജിയ സന്ദർശിച്ചപ്പോൾ തെരുവുകളിൽ നിറയെ നായ്ക്കളെ കണ്ടു. എന്നാൽ ഒരു കാര്യം ശരിക്കും അത്ഭുതപ്പെടുത്തി. അവയൊന്നും ആരെയും ആക്രമിക്കുന്നില്ല, ഭയപ്പെടുത്തുന്നില്ല, ഓടിയടുക്കുന്നുമില്ല, കുരക്കുന്നു പോലുമില്ല. അടുത്തു നിന്ന് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്: ഓരോ നായയുടെയും ചെവിയിൽ ഒരു ചെറിയ പ്ലാസ്റ്റിക് ടാഗ്, അതിനുള്ളിൽ മൈക്രോചിപ്പ്. ആ ചിപ്പിൽ ആ നായയുടെ പൂർണചരിത്രം, വാക്സിനേഷൻ തീയതി, വന്ധ്യംകരണം നടത്തിയോ എന്നത്, ആരോഗ്യനില എന്നിവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.Continue Reading





















