കവിത (Page 8)

ഒരിക്കലും വരാൻ ഇടയില്ലാത്തകാമുകിയേയും കാത്ത്കൈയ്യിൽ പൂവുമായി നിൽക്കുന്ന കാമുകൻ അവൾ അത് വഴിവരില്ല എന്ന ഉറപ്പിനെവരുമായിരിക്കും എന്ന പ്രതീക്ഷ കോണ്ടോ,അവൾ നടന്നു വരുന്ന ഒരു സ്വപ്നം കൊണ്ടോ അയാൾക്ക് മാറ്റി എഴുതാൻ കഴിയുന്നു ആ കാത്തിരിപ്പിനെ നോക്കി നിൽക്കുന്ന മറ്റൊരാൾക്ക് അയാളോട് പൂവ് വാങ്ങാൻവരുന്ന ഒരു പെൺ കുട്ടിയെ സങ്കൽപ്പിക്കാൻ വളരെ എളുപ്പത്തിൽ കഴിയും കണ്ട് നിൽക്കുന്ന ആളിന്റെ ഭാവനയിൽ അവളെ സുന്ദരിയായോ വിരൂപയായോ വരയ്ക്കാനാവും പ്രണയിക്കുന്നതിനോട് അസഹിഷ്ണുതയുള്ള ഒരാൾക്ക്Continue Reading

കവികള്‍ഉപ്പു കുറുക്കിയിട്ടുണ്ടാവുമോ?വാക്കു കുറുക്കിയിട്ടുണ്ടാവും.അതെന്നാല്‍ നിയമലംഘനമല്ലത്രെ. കവികള്‍സത്യാഗ്രഹമിരുന്നിട്ടുണ്ടാവുമോ?അര്‍ത്ഥാഗ്രഹമിരുന്നിരിക്കും.അതെന്നാല്‍ സ്വാതന്ത്ര്യസമരമല്ലത്രെ. കവികള്‍തടവില്‍ക്കിടന്നിട്ടുണ്ടാവുമോ?കിടന്നിരിക്കും വാക്കിനും വരികള്‍ക്കുമിടയില്‍.അതൊരു ശിക്ഷാവിധിയല്ലത്രെ. കവികള്‍കൊടിയുയര്‍ത്തിയിട്ടുണ്ടാവുമോ ചെങ്കോട്ടയില്‍?ഉയര്‍ത്തിയിട്ടുണ്ടാവും മൊഴികാവ്യമകുടത്തില്‍.അതെന്നാലൊരു പ്രഖ്യാപനവുമല്ലത്രെ. കവികള്‍പീഡനമേറ്റിട്ടുണ്ടാവുമോ?നിരന്തരം.അതെന്നാല്‍ യാതൊരു യാതനയുമല്ലത്രെ. കവികള്‍വെടിയുണ്ട നെഞ്ചിലേറ്റു വീണിരിക്കുമോ?ഇടതടവില്ലാതെ.അതൊരു രക്തസാക്ഷ്യവുമല്ലത്രെ. കവികള്‍എന്നെങ്കിലും മഹാത്മാവാകുമോ?ആവാനാവില്ലത്രെഎന്നാലെപ്പോഴും മൗനാത്മാവാകും.Continue Reading

വെയിലിനപ്പുറംകടലായിരുന്നു,പരന്ന പകൽപോലെചുട്ടുപഴുത്ത കടൽ.. തിരകളെല്ലാംതീനാളങ്ങളായിരുന്നു,ആളിപ്പടർന്നായിരംനാളങ്ങളായി പിണയുന്നതിരകൾ.. വെന്ത മീനുകളുംപുഴുങ്ങിയ ചിപ്പികളുംതിരഞ്ഞ്,വഞ്ചികളെമ്പാടുംകടലിൽ നിറയുന്നു.. വലകളിൽ കുരുങ്ങിജലമിറ്റു വീഴുന്ന,ജീവനറ്റ ശരീരമായി,കടൽ ചുരുണ്ടുകൂടി കിടക്കുന്നു.. ആകാശങ്ങളിൽ നിന്ന്ചാട്ടുളിപോലെ താണുവന്ന്കടലിനെകൊത്തിപ്പറക്കുവാൻശ്രമിച്ചൊരു കടൽപ്പക്ഷിഒരു മീനിൽകൊക്ക് കുടുങ്ങികടലിലേക്കാണ്ട് പോകുന്നു.. പൊള്ളുന്ന കടലിൽനിന്നൊരു തിരരക്ഷതേടി തീരത്തിനു നേരെകൈ നീട്ടുന്നു..ഒരു സദാചാരിയുടെഭയത്തോടെ തീരം,തീരം ഉള്ളിൽ പൊള്ളലേറ്റ്പിന്നോട്ടേക്ക് നീങ്ങുന്നു.. കരിഞ്ഞടർന്നൊരുസൂര്യതുണ്ടം കടലിലാണ്ട്തീപിടിച്ചുചുവന്നു തുടുക്കുന്നു,കരയുടെ കവിളിലതിന്റെചുവപ്പലിഞ്ഞ കരി പടരുന്നു.. മഞ്ഞു ഇലയ്ക്കുന്നമഞ്ഞു പൂക്കുന്നമഞ്ഞു കായ്ക്കുന്നമരങ്ങൾ നിറഞ്ഞമലമുകളിൽ നിന്നൊരുകാറ്റിനായി കടൽകൊതിക്കുന്നു.. വിളിപ്പുറത്തെത്തിചുംബിച്ചൊരു കാറ്റിന്റെചുണ്ടുകൾ തപിച്ച്വിണ്ടു കീറിContinue Reading

നിശ്ചല ദിവസത്തിൻ്റെ അറുതിയിൽകാറ്റും മഴയും മലകടന്നു വന്നു.രാത്രി മുഴുവൻ അതിൽ മുങ്ങി നിന്നു.മൂന്നാംനാൾ രാവിലെഅതാമൺകുമിള പിളർന്ന്ഒരു ജീവൻമിടിച്ചു പൊന്തുന്നു. തീർച്ചയായുംഅത്മേഘങ്ങൾക്കപ്പുറത്തേക്ക്വള്ളിത്തലനീട്ടുന്നസ്വപ്നപ്പൊടിപ്പ്.അപാരതയിൽപടർന്ന്തേൻപഴങ്ങൾകായ്ച്ച്നിറഞ്ഞ ചന്തത്തിൽതിളങ്ങി നിൽക്കേണ്ടഉയിർപ്പ്. അതു കാട്ടുന്ന വഴിയേഉയർന്നു പോകുന്നുഉണർന്ന ചിറകുകളിൽഅനന്തതയിലേക്ക് നമ്മൾContinue Reading

നിന്നെ മാത്രം കാണുന്നകാലമുണ്ട്. ആകാശത്തിൽഅനേക നക്ഷത്രങ്ങൾക്കിടയിൽഒന്നിൻ്റെ മാത്രം പ്രകാശംതേടി വരും പോലെ ഓളങ്ങളിൽ ഒരലനീന്തിയടുത്തേക്ക് വരും പോലെ ഹൃദയം ഇടയ്ക്കൊരു മാത്രനെഞ്ചിൽ കുത്തും പോലെ നിർജീവ നാഡിയിൽഒഴുകാൻ ഒരു രക്ത നദിചൂടുപിടിക്കും പോലെ നീ വരാൻ കാത്തുനിന്ന സന്ധ്യകൾഇരുണ്ടു പോയ കാലമെപ്പോൾതെളിയുമെന്ന്പരിഭവിക്കും പോലെ എക്കാലത്തും പൂക്കുന്ന ഒരു വസന്തംചില്ലയൊരുക്കും പോലെ നാമൊന്നിച്ചൊഴുകിയിട്ടുംകലർന്നില്ലല്ലോ എന്ന്ജലജീവികൾ ഓർമ്മിപ്പിക്കും പോലെ നിന്നിൽ കലരാൻശ്വാസം പോലെജീവൻ വിചാരപ്പെടും പോലെ നിലാവിനാൽ തിടം വച്ചപ്രണയംഒരേകാന്ത വഴിയിൽനിഴലിനോട്രഹസ്യം പറഞ്ഞContinue Reading