വി. രവികുമാര്‍ (Page 5)

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എനിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോഴത്തെ ഒരു ഞായറാഴ്ച ദിവസം ഞാനോർക്കുന്നു; കിളികൾ പാടുന്നതു കേൾക്കാൻ കാട്ടിൽ പോകാമെന്നും പറഞ്ഞ് അന്നുച്ച തിരിഞ്ഞ് ഡാഡി എന്നെ വിളിച്ചു. അമ്മയോടു യാത്ര പറഞ്ഞ് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി; അത്താഴം ശരിയാക്കാനുള്ളതുകൊണ്ട് അമ്മയ്ക്കു വരാൻ പറ്റില്ല. ഇളംചൂടുള്ള തെളിഞ്ഞ വെയിലത്ത് പ്രസരിപ്പോടെ ഞങ്ങൾ നടന്നു. ഈ കിളികളുടെ പാട്ടൊക്കെ ഞങ്ങൾക്കെന്തോ വലിയ പുതുമയോ പ്രത്യേകതയോ ആയിരുന്നുവെന്നല്ല; ഞങ്ങൾ, ഡാഡിയും ഞാനും, അതു വലിയ ഗൗരവമായി എടുത്തില്ല.Continue Reading

  അയാളിൽ ആരുമുണ്ടായിരുന്നില്ല; അയാളുടെ മുഖത്തിനും (അക്കാലത്തെ ഏറ്റവും മോശമായ ചിത്രങ്ങളിൽ പോലും അത് മറ്റാരുടേതു പോലെയുമായിരുന്നില്ല) സമൃദ്ധവും ഭാവനാപൂരിതവും അതിവൈകാരികവുമായ അയാളുടെ വാക്കുകൾക്കും പിന്നിൽ ഒന്നുമുണ്ടായിരുന്നില്ല, ഒരു തണുപ്പിന്റെ ലാഞ്ഛനയും മറ്റാരും കാണാത്ത ഒരു സ്വപ്നവുമല്ലാതെ. ആദ്യമൊക്കെ അയാൾ കരുതിയത് എല്ലാവരും തന്നെപ്പോലെയാണെന്നായിരുന്നു; എന്നാൽ ആ ശൂന്യതയെക്കുറിച്ച് ഒരു സ്നേഹിതനോടു ചെറുതായൊന്നു പരാമർശിച്ചപ്പോൾ അയാളുടെ മുഖത്തു കണ്ട അമ്പരപ്പ് അയാളുടെ തെറ്റിദ്ധാരണ തീർക്കാൻ മതിയാകുന്നതായിരുന്നു; വ്യക്തി ഒരിക്കലും തന്റെContinue Reading

  അന്നു കാലത്ത് കണ്ണു തുറന്നപ്പോൾ എന്റെ കട്ടിലിന്റെ തലയ്ക്കലുള്ള വാഷ് ബേസിനിൽ അച്ഛൻ താടി ഷേവു ചെയ്തുകൊണ്ടു നില്ക്കുന്നതാണ്‌ ഞാൻ കണ്ടത്; കുറേക്കാലം കൂടിയിട്ടാണ്‌ അച്ഛൻ താടി ഷേവു ചെയ്യുന്നതു ഞാൻ കാണുന്നത്. ജനാലയിലൂടെ ഒരിളംകാറ്റ് കയറിവന്നു; അച്ഛന്റെ മുഖത്ത് നീലയും പച്ചയുമായ നിഴലുകൾ വീഴ്ത്തിയ തെളിഞ്ഞ പുലർവെയിലിൽ ജനാലക്കർട്ടനിളകി. പുറത്ത് കുഞ്ഞിക്കിളികൾ ചിലയ്ക്കുന്നതു കേട്ടിരുന്നു. “എത്ര നല്ല ദിവസമാണല്ലേ, അച്ഛാ,” ഞാൻ അച്ഛനോടു പറഞ്ഞു. “നല്ല ദിവസം!Continue Reading

കാലു മുടന്തനായ ഒരാളോടു കഥ പറയുന്നത് എന്തു സുഖമുള്ള കാര്യമാണെന്നോ! ആരോഗ്യമുള്ളവർ എപ്പോഴാണു മനസ്സു മാറ്റുന്നതെന്നു പറയാൻ പറ്റില്ല; ഈ നിമിഷം ഈ കോണിലൂടെ നോക്കുന്നവർ അടുത്ത നിമിഷം അടുത്ത കോണിലൂടെ നോക്കുകയായി; വലതുവശത്തവരുമായി ഒരു മണിക്കൂർ നടന്നുകഴിയുമ്പോഴാണ്‌ പെട്ടെന്നതാ, അവരുടെ മറുപടി ഇടതു വശത്തു നിന്നു വരുന്നത്; അതാണ്‌ കൂടുതൽ മര്യാദയുള്ളതായി, വളർത്തുഗുണം കാണിക്കുന്നതായി അവർക്കു തോന്നിയതത്രേ! ഒരു മുടന്തനിൽ നിന്ന് നിങ്ങൾക്കതു പേടിക്കേണ്ട. ചലനസ്വാതന്ത്ര്യമില്ലാത്തത് അയാളെ ഒരചേതനവസ്തുContinue Reading

  കയറിവന്നപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല. ഞാൻ എന്റെ ഏറ്റവും നല്ല ക്ഷൗരക്കത്തിയെടുത്ത് വാറിന്മേൽ തേയ്ച്ചു മൂർച്ച വരുത്തുകയായിരുന്നു. അയാളെ മനസ്സിലായ ഉടനേ എനിക്കൊരു വിറ തുടങ്ങി. പക്ഷേ അയാൾ അതു ശ്രദ്ധിച്ചിട്ടില്ല. പരിഭ്രമം മറച്ചുവയ്ക്കാനായി ഞാൻ കത്തി മൂർച്ചകൂട്ടൽ തുടർന്നുകൊണ്ടിരുന്നു. തള്ളവിരലിന്റെ അറ്റം കൊണ്ട് മൂർച്ച പരിശോധിച്ചിട്ട് ഞാൻ അതൊന്നുകൂടി വെളിച്ചത്തിനെതിരെ പിടിച്ചു നോക്കി. ഈ സമയത്ത് അയാൾ തന്റെ പിസ്റ്റൾ തൂക്കിയിട്ടിരുന്ന ബുള്ളറ്റ് ബല്റ്റ് അഴിച്ചെടുക്കുകയായിരുന്നു. അയാൾContinue Reading