വി. രവികുമാര്‍ (Page 4)

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

  സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയാണ്‌. ആളുകൾ ചേക്കയേറാൻ വീടുകളിലേക്കു പായുന്ന നേരമാണ്‌; പക്ഷേ എനിക്കു ചേക്കയേറാൻ ഒരിടവുമില്ല. വീടുകൾക്കിടയിലെ ഇടുങ്ങിയ വിടവിലൂടെ ഞാൻ സാവധാനം നടത്തം തുടരുകയാണ്‌. തെരുവുകൾക്കിരുപുറവുമായി എത്രയോ വീടുകൾ നിരന്നു നില്പുണ്ടെങ്കിലും എനിക്കായി ഒരു വീടില്ലാത്തതെന്തുകൊണ്ടാണ്‌? ഒരു നൂറാമത്തെ തവണ ആ ചോദ്യം ഞാൻ മനസ്സിൽ ആവർത്തിച്ചു. ചിലപ്പോൾ ഒരു ടെലിഫോൺ തൂണിനു മുന്നിൽ നിന്നു മൂത്രമൊഴിക്കുമ്പോൾ തൂണിൽ നിന്ന് ഒരു കയർ കഷണം തൂങ്ങിക്കിടക്കുന്നത് കാണാറുണ്ട്;Continue Reading

വാതപീഡകൾ ശേഷിപ്പിച്ചുകൊണ്ട് മഞ്ഞുകാലം കടന്നുപോയി. പകലുകൾക്കു ചൊടിയേകാൻ ക്ഷീണിതനായ ഒരു ഉച്ചസൂര്യൻ വന്നുതുടങ്ങി. ജോലിക്കു തിരിച്ചു കയറുന്നതിനു മുമ്പുള്ള കുറച്ചു നേരം ഇലകൾ പൊടിക്കുന്നതും നോക്കി മാർക്കോവാൽഡോ ബഞ്ചിലിരിക്കും. ചടച്ചു ചെറുതായ ഒരു വൃദ്ധൻ ആകെ പിഞ്ഞിക്കൂടിയ ഒരു ഓവർക്കോട്ടിൽ ചുരുണ്ടുകൂടി അയാൾക്കടുത്തു വന്നിരിക്കാറുണ്ട്. ഈ സിനോർ റിസിയേരി ലോകത്താരുമില്ലാത്ത ഒരു പെൻഷൻകാരനാണ്‌; വെയിലു വീഴുന്ന പാർക്ക് ബഞ്ചുകളിലെ നിത്യസന്ദർശകൻ. സിനോർ റിസിയേരി ഇടയ്ക്കിടെ ഒന്നു പിടഞ്ഞുകൊണ്ട് നിലവിളിക്കും: “ഔ!”Continue Reading

മത്തങ്ങാത്തലയൻ ഒരിക്കൽ ഒരിടത്തൊരാളുണ്ടായിരുന്നു, അയാളുടെ കഴുത്തിൽ തലയുടെ സ്ഥാനത്ത് ഒരു പൊള്ളമത്തങ്ങയാണുണ്ടായിരുന്നത്. ഇതേതെങ്കിലും തരത്തിൽ അയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാളുടെ മോഹം ഒന്നാമനാവണമെന്നായിരുന്നു. അങ്ങനെയൊരാളായിരുന്നു അയാൾ. നാവിന്റെ സ്ഥാനത്ത് വായിൽ നിന്ന് ഒരോക്കില തൂങ്ങിക്കിടന്നിരുന്നു; പല്ലുകളാവട്ടെ, കത്തി കൊണ്ടു ചെത്തിയെടുത്തതായിരുന്നു. കണ്ണുകൾക്കു പകരം വട്ടത്തിൽ രണ്ടോട്ടകളായിരുന്നു. ഓട്ടകൾക്കുള്ളിൽ രണ്ടു മെഴുകുതിരിമുരടുകൾ മുനിഞ്ഞുകത്തുന്നുണ്ട്. അതാണയാളുടെ കണ്ണുകൾ. ദൂരക്കാഴ്ച കിട്ടാൻ അതയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാൾ പറഞ്ഞുനടന്നു, മറ്റുള്ളവരുടേതിനെക്കാൾ കേമമാണു തന്റെ കണ്ണുകളെന്ന്,Continue Reading

  ഞാൻ എന്റെ പഴയ സ്നേഹിതൻ സിമോങ്ങ് റഡേവിനെ കാണാൻ പോവുകയായിരുന്നു; പതിനഞ്ചു കൊല്ലമായിരിക്കുന്നു ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഒരു കാലത്ത് അയാളായിരുന്നു എന്റെ ഏറ്റവും അടുത്ത ചങ്ങാതി; പ്രശാന്തവും സന്തുഷ്ടവും ദീർഘവുമായ എത്ര സായാഹ്നങ്ങളാണ്‌ അയാൾക്കൊപ്പം എനിക്കുണ്ടായിരിക്കുന്നതെന്നോ! അങ്ങനെയൊരു സ്നേഹിതനോടാണ്‌ നാം നമ്മുടെ ഏറ്റവും നിഗൂഢമായ ഹൃദയാഭിലാഷങ്ങൾ പങ്കു വയ്ക്കുന്നത്, അങ്ങനെയൊരു സ്നേഹിതനോടൊപ്പം നടത്തുന്ന സംഭാഷണങ്ങളിൽ നിന്നാണ്‌ അനർഘവും സമർത്ഥവും വിലോലവുമായ ചിന്തകൾ, മനസ്സിനെ പ്രചോദിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്നContinue Reading

അവർ ഒരുമിച്ചാണ്‌ പടിയിറങ്ങിവന്നത്. വാതില്ക്കലെത്തിയപ്പോൾ അപരിചിതൻ അയാളോട് സംഭാഷണത്തിനു മുതിർന്നു. അയാളുടെ ചുടുന്ന, നാറുന്ന നിശ്വാസം ആ തെരുവുകച്ചവടക്കാരന്റെ മുഖത്തുരുമ്മി. നല്ല ചൂടുള്ള രാത്രിയായിരുന്നു, കാറ്റോ കടല്ക്കാറ്റോ ഇല്ലാത്ത രാത്രിയായിരുന്നു; എന്നിട്ടും അപരിചിതൻ തണുത്തിട്ടെന്നപോലെ വിറയ്ക്കുകയായിരുന്നു; ഓവർക്കോട്ടിന്റെ പോക്കറ്റിൽ നിന്ന് അയാൾ കൈകൾ പുറത്തെടുത്തില്ല. വെളിച്ചം കെട്ട വലിയ കണ്ണുകളും കൂർത്ത താടിയെല്ലും അയാൾക്കുണ്ടായിരുന്നു.   “നിങ്ങൾ ഇവിടെയാണോ താമസിക്കുന്നത്, മിസ്റ്റർ?”   “ഇവിടെത്തന്നെ. മൂന്നാമത്തെ നിലയിൽ.”   “വാടകയെങ്ങനെ,Continue Reading