രാഹുൽ ശങ്കുണ്ണി (Page 2)

പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ ജനിച്ചു. LIC യിലെ ജീവനക്കാരൻ ആണ്. 'മഞ്ഞവീട്', 'ചതുരമല' എന്നീ കഥാസമാഹാരങ്ങളുടെ രചയിതാവ്.

തൊണ്ണൂറ്റിയൊൻപത് പ്രതീക്ഷിച്ച നാലിൻ്റെ സ്ഥാനത്ത് ആറു കുടുംബങ്ങളാണ് കാട്ടിൽ നിന്ന് മണ്ണടിയിൽ എത്തിയത്. ആലില മണ്ണിൽ എന്ന താഴ്ന്ന പ്രദേശത്ത് രാജന് എൺപത് സെന്റ് സ്ഥലം ഉണ്ട്. അവിടെ ആഗതർക്ക് വീടുകൾ പണിയാൻ തുടങ്ങി. അഴകുറ്റ ആറു ചെറിയ വീടുകൾ. വെങ്കിടാചലം എന്ന മണ്ണടിയിലെ പ്രധാന മേശരി തന്നെയാണ് വീടിന്റെ അളവുകൾ നിശ്ചയിച്ചതും കല്ലിട്ടതും. ധൃതഗതിയിൽ പണികൾ നീങ്ങി. രാജനും പുതിയ താമസക്കാരും ആവേശത്തോടെ പണിയിൽ പങ്കുകൊണ്ടു. വീടുകളുടെ അഴകുContinue Reading

തൊണ്ണൂറ്റിയഞ്ച് തലേന്ന് വീട്ടിൽനിന്ന് പോയയാൾ തിരികെ വരുന്ന പോലെയാണ് ജോസ് അന്നമ്മയെ സ്വീകരിച്ചത്. സ്റ്റെല്ല സ്ഥലത്തില്ലാത്തപ്പോൾ വന്നു കയറിയ അപരിചിത ആര് എന്ന ഭാവത്തിൽ പകച്ചുനിന്ന ജോലിക്കാരിയോട് ജോസ് പറഞ്ഞു: ‘ഇത് അന്നമ്മ. എന്റെ ആദ്യ ഭാര്യയാ.’ എന്തെങ്കിലും ഉപായം പറഞ്ഞ് അവിടെനിന്നു രക്ഷപ്പെടണമെന്ന് ജോലിക്കാരിക്ക് തോന്നി. നാളെ എന്തെങ്കിലും എരികൂട്ടി സ്റ്റെല്ലയോട് പറയണമെങ്കിലും പോകുന്നതാണ് നല്ലത്. താൻ ടൗൺവരെ പോയിട്ട് ഉച്ചയ്ക്ക് വരാം എന്ന് ജോലിക്കാരി പറഞ്ഞപ്പോൾ അന്നമ്മContinue Reading

തൊണ്ണൂറ്റിയൊന്ന് നാട്ടിൽ പരക്കുന്ന കഥ ഗിരിയും ഹേമയും അറിഞ്ഞു. രാജനാണ് ഗിരിയോട് പറഞ്ഞത്. ‘കഥ തിരുത്താനൊന്നും നിൽക്കണ്ട. അതങ്ങനെ പൊയ്ക്കോട്ടെ. ഹേമയുടെ ഒരു പടം ഞാൻ വരച്ചിട്ടുണ്ട്. നീ ഇനി വീട്ടിൽ വരുമ്പോൾ കാണിക്കാം.’ ഗിരി രാജനോട് പറഞ്ഞു. നാട്ടിൽ പരക്കുന്ന തങ്ങളുടെ കഥ കൂടി ഗിരി നോട്ടുബുക്കിൽ എഴുതി ചേർത്തു. ഹേമക്ക് അത് വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു. ‘നീ സംഭവങ്ങളിൽ അടിസ്ഥാനപരമായി മാറ്റം വരുത്തുന്നില്ലെങ്കിലും വർണ്ണനയുടെ പ്രത്യേകത കൊണ്ട് അതിന്Continue Reading

എൺപത്തിയേഴ് ‘നിനക്ക് ശരിക്കും പോകണമെന്നില്ലേ? ഒരു മടിയുള്ളതുപോലെ.’ ഹേമ ഗിരിയോട് പറഞ്ഞു. ‘പോകണമെന്ന് തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ ഒരു താൽപര്യക്കുറവ്.’ ‘കാരണം?’ ‘നമ്മുടെ ഈ യാത്ര കൃത്രിമമായ ഒരു ആവേശം സൃഷ്ടിക്കലാണെന്ന തോന്നൽ.’ ‘മനസ്സിലായില്ല.’ ‘എല്ലാ തയ്യാറെടുപ്പും എടുത്ത്, എല്ലാ സജ്ജീകരണങ്ങളൊടും കൂടി, സുരക്ഷ ആകുന്നിടത്തോളം ഉറപ്പിച്ച് നമ്മൾ പുറപ്പെടുകയാണ്. എന്തിന്? നമ്മുടെ പഴയ കാട്ടുജീവിതത്തെ ഒന്ന് റീലിവ് ചെയ്യാൻ. ഓരോ നിമിഷവും മരണം മുന്നിൽ കണ്ടു ജീവിച്ചിരുന്ന ആContinue Reading

എൺപത്തിരണ്ട്‍ ‘നീ ഏതെങ്കിലും ഒരു അവധി ദിവസം തിരുവനന്തപുരത്ത് എൻ്റെ വീട്ടിലേക്ക് വരാമോ?,’ ജോസ് ഫോണിലൂടെ അന്നമ്മയോടു ചോദിച്ചു . ‘എന്താ കാര്യം?’ ‘സ്റ്റെല്ല കാണെ നിന്റെ കൂടെ എനിക്ക് ഇടപഴകണം.’ ‘അതെന്തിനാ?’ പ്രതികരണം അറിയാൻ. ഇപ്പോഴത്തെ നിലയിൽ നമ്മൾ കതകടച്ചിരുന്നാലും സ്റ്റെല്ല അനങ്ങില്ല എന്നാ എനിക്ക് തോന്നുന്നത്.’ ‘സ്റ്റെല്ലയ്ക്ക് മരുന്ന് കൊടുത്തു നോക്കിയിട്ടുണ്ടോ, കഴിക്കുമോ?’ ‘എത്ര കൊടുത്താലും ഒരു മടിയും ഇല്ലാതെ കഴിക്കും. ഒരു വിശേഷവും ഇല്ല എന്ന്Continue Reading