രാഹുൽ ശങ്കുണ്ണി (Page 3)

പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ ജനിച്ചു. LIC യിലെ ജീവനക്കാരൻ ആണ്. 'മഞ്ഞവീട്', 'ചതുരമല' എന്നീ കഥാസമാഹാരങ്ങളുടെ രചയിതാവ്.

എഴുപത്തിയേഴ് നാണിയുടെ കണ്ണ് സുഖമായ ശേഷമാണ് യുവാക്കളുടെ മടക്കയാത്ര ആരംഭിച്ചത്. നേരത്തേ തീരുമാനിച്ച പോലെ പൊടിയനും ഗോമതിയും നാണിയും അവർക്കൊപ്പമുണ്ട്. അവസാന നിമിഷമാണ് ഗിരിയും ഹേമയും സംഘത്തിൽ ചേർന്നത്. തിങ്കളാഴ്ച രാവിലെ തുടങ്ങി ചൊവ്വാഴ്ച വൈകുന്നേരം ഹസനൂരിൽ എത്തി. അവിടെ മൂന്നുനാല് വീടുകളിലായി സംഘത്തിന് പാർപ്പിടം ഒത്തു കിട്ടി. ബുധനാഴ്ച അതിരാവിലെ കാട്ടിലേക്കുള്ള യാത്ര തുടങ്ങി. ഒരു ക്ഷീണവും ഇല്ലാതെയുള്ള നാണിയുടെ നടത്തം എല്ലാവരെയും അതിശയിപ്പിച്ചു. ‘എത്ര വയസ്സായി മുത്തശ്ശിക്ക്?’Continue Reading

എഴുപത്തിമൂന്ന് സ്വന്തം വീട്ടിൽ സമ്പന്നതയുണ്ടായിട്ടും മറ്റു വീടുകളിലെ പട്ടിണിയും ദുരിതവും കണ്ട് ദൈവവിശ്വാസം പോയ ആളാണ് സ്റ്റെല്ലയുടെ പിതാവ് സെബാസ്റ്റ്യൻ. അവിശ്വാസിയാകുന്നതിനും മുന്നേ വിദ്യാർത്ഥിയായിരുന്നപ്പോൾ തന്നെ മറ്റൊരു ശൂന്യത അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ കയറിയിരുന്നു. മെട്രിക്കുലേഷൻ കഴിഞ്ഞാലുടനെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനായി തയ്യാറെടുത്തിരുന്നതാണ്. പക്ഷേ പരീക്ഷയുടെ റിസൾട്ട് വരുന്നതിനു മുന്നേ ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടി. ഒരു ദിവസമെങ്കിൽ ഒരു ദിവസം സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊള്ളാൻ കഴിയാതെ പോയതിൽ സെബാസ്ററ്യൻ ദുഖിച്ചു. എത്ര വലിയ കനകാവസരമാണ്Continue Reading

അറുപത്തിയൊൻപത് ചെറുപ്പക്കാർ രാജനോടൊപ്പം മണ്ണടിയിൽ എത്തി. അവർക്കായി രാജൻ ഒരു പഴയ വീട് വാടകക്ക് എടുത്തു. താമസസ്ഥലത്തുനിന്ന് രാജന്റെ ഷാപ്പുകളിൽ ഏറ്റവും അടുത്തുള്ളത് ഞാങ്കടവ് ഷാപ്പ് ആണ്. അവിടേക്ക് മണ്ണടിയിൽ നിന്ന് നാല് കിലോമീറ്റർ ഉണ്ട്. കുറച്ചുനാൾ രാജൻ ചെറുപ്പക്കാരെ ജോലിക്കൊന്നും വിട്ടില്ല. പകരം നാട്ടിലെ ആഹ്ളാദങ്ങൾ പരിചയപ്പെടുത്തി. ഷാപ്പിലെ വിഭവങ്ങളിൽ അവർ മതിമറന്നു. പുഴയിൽ ചാടി മണിക്കൂറോളം നീന്തിത്തുടിച്ചു. കടമ്പനാട്ടെ വിഷ്ണു തീയേറ്ററിലും ഏനാത്തെ ഏആർഎം തീയേറ്ററിലും ചെന്ന്Continue Reading

അറുപത്തിനാല് വർഷങ്ങളായി അടുപ്പമുണ്ടെങ്കിലും ഹേമ ഗിരിയുടെ വീട്ടിൽ ആദ്യമായി വരുന്നത് കല്യാണനാളിലാണ്. ചിലയിടങ്ങളിൽ മേൽക്കൂര വാർത്തതും മറ്റിടങ്ങളിൽ ഓട് നിരത്തിയതുമായ ഒരു ഭീമൻ കെട്ടിടമാണ് ഗിരിയുടെ വീട്. പല സമയങ്ങളിലായി പുതുക്കിപ്പണിഞ്ഞതാണെന്ന് ആർക്കും വേഗം മനസ്സിലാകും. വശത്തായി ഒരു വലിയ കളപ്പുരയും തൊഴുത്തും. തൊഴുത്തിൽ മണികെട്ടിയ മൂന്നു പശുക്കളും കിടാങ്ങളും. പറമ്പിൽ കുടുംബത്തിന്റെ സമ്പന്നതയെ വിളിച്ചോതിക്കൊണ്ട് വലിയ കച്ചിത്തുറുവുകൾ രണ്ടു തെങ്ങുകൾക്ക് ചുറ്റുമായി ക്ഷമയോടെ നിൽക്കുന്നു. മുറ്റത്ത് അയകളിൽ എണ്ണമറ്റContinue Reading

അറുപത് ജോലി കിട്ടി രണ്ടാഴ്ച ഹേമ കോട്ടയത്തുള്ള അപ്പച്ചിയുടെ വീട്ടിൽനിന്ന് പോയി വന്നു. പിന്നീട് എറണാകുളത്ത് ഒരു ഹോസ്റ്റലിൽ താമസമായി. ലില്ലി എന്നും സബീന എന്നുംപേരുള്ള രണ്ട് ഉദ്യോഗസ്ഥകളായിരുന്നു റൂമിൽ ഒപ്പമുണ്ടായിരുന്നത്. ലില്ലിക്ക് ജോലി ഒരു സ്വകാര്യ സ്ഥാപനത്തിൽ. സബീനയ്ക്ക് ഹൈക്കോടതിയിൽ. ‘സബീനച്ചേച്ചി അധികം സംസാരിക്കില്ല. അതിന്റെ കാരണം വഴിയേ ഹേമയ്ക്ക് മനസ്സിലായിക്കൊള്ളും.’ പരിചയപ്പെട്ടപ്പോൾ ലില്ലി പറഞ്ഞു. ലില്ലി പറഞ്ഞത് ശരിയായിരുന്നു. സബീന ഒരു തവണ മുഖത്തുനോക്കി മന്ദഹസിച്ചു. പിന്നെContinue Reading