പുതുകഥയിലെ അമ്പിളിപ്പൂവിന്റെ ഏലുകൾ
വി എം മൃദുലിന്‍റെ ആദ്യ കഥാസമാഹരമായ ‘ കുളെ ’ യിലെ കഥകൾ പ്രമേയത്തിലും ആഖ്യാനത്തിലും വേറിട്ട് നിൽക്കുന്നു. ‘ മരിച്ച വീട്ടിലെ മൂന്നുപേർ ’ എന്ന കഥയിൽ നമ്മുടെ സദാചാരബോധത്തെ പൊളിച്ചടുക്കുന്നു. “ഗന്ധപ്പുല്ലുകളുടെ പച്ചമണം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. വെളിച്ചത്തിലേക്ക് കസേരയും ടാർപോളിനുമൊക്കെയായി.വണ്ടി പിന്നെയും ഇറങ്ങിവന്നു. മൂന്നു കാമുകന്മാരും ഉത്സാഹത്തോടെ അതെല്ലാമിറക്കി, പന്തല് കെട്ടാൻ ഡിന്നർ സെറ്റുകാരനെ സഹായിച്ചു. അകത്തെ ജനാല തുറന്ന് ഭർത്താവ് അവരെ നോക്കിനിന്നു. കസേരകൾ അവിടവിടെയായിContinue Reading





















