മാത്യു സണ്ണി കെ.

നോവലിസ്റ്റ്, കഥാകൃത്ത്, നവമാധ്യമ എഴുത്തുകാരൻ
കുറച്ചു കാലം ഇംഗ്ലീഷ്, ഫ്രഞ്ച് അദ്ധ്യാപകൻ.
ദർശന ഫിലിം സൊസൈറ്റി, YM A പബ്ളിക് ലൈബ്രറി
സെക്രട്ടറിയായിരുന്നു.
ദ കിഡ്, പാഥേർ പാഞ്ചാലി, അടൂർ ചിത്രങ്ങളെക്കുറിച്ച്
ടെലിവിഷൻ ഡോക്യാമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
നോവൽ : ഗോൾഡ്കപ്പ് (1999 ), ദാവീദിന്റെ പുസ്തകം (2021 ), യെറുശലേമിലേയ്ക്കുള്ള പാത (2023)
വിവാഹിതൻ, കട്ടപ്പന- ഇരട്ടയാറിൽ താമസിക്കുന്നു.
Email : sunnykollara@gmail.com

50 കൊല്ലം മുൻപുള്ള ഒരു സിനിമയിൽ നിന്ന് എന്തു പുതുകാഴ്ചയാണ് ഇപ്പോൾ ലഭ്യമായത് എന്ന ചോദ്യം സ്വാഭാവികമാണ്. അടിമത്തം നടമാടിയ ഗ്രാമങ്ങളുടെ സാമൂഹ്യ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് യാദൃച്ഛികമായി ഇന്ത്യൻ സിനിമയിലെ ഈ ക്ലാസ്സിക്‌ വീണ്ടും കാണാനിടയായത്. ഫ്യൂഡലിസത്തിൻ്റെ കാലത്തെ ജമിന്ദാർമാരുടെ ഏകാധിപത്യവും വട്ടിപ്പലിശപ്പിരിവും ലൈംഗിക ചൂഷണവും പ്രമേയമാക്കിയ നിരവധി സിനിമകൾ നമുക്കുണ്ട് .റിതുബിഡ (1939) മുതൽ ആഗസ്റ്റ് 16, 1947 വരെ നീളുന്ന സിനിമകൾ. കബനി നദി ചുവന്നപ്പോൾ, ഇത്തിരിContinue Reading

കോവിഡ് മഹാമാരിയുടെ നീരാളി പിടിത്തത്തിൽ നിന്ന് നമ്മൾ കരകയറിയിരിക്കുന്നു. വൃദ്ധജനങ്ങളെ രക്ഷിക്കാനായില്ല. ഒരു പാട് പേർ വിട പറഞ്ഞു. എന്നാൽ നമുക്ക് കുട്ടികളുടെ ജീവൻ രക്ഷിക്കാനായി.അത്ര വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അവർ ഇന്ന് നേരിടുന്നില്ല. പക്ഷേ, അവരാണ് ഈ മഹാമാരിയുടെ മുഖ്യ ഇരകൾ എന്ന് ഐക്യരാഷ്ട്രസമതിയുടെ പoനങ്ങൾ പറയുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികൾ അവരുടെ ബൗദ്ധിക ജീവിതത്തിൽ വലിയ കരിനിഴലാണ് വീഴ്ത്തിയിരിക്കുന്നത്. അതിൽ തന്നെ ഗ്രാമങ്ങളിലെ കുട്ടികളാണ് ഈContinue Reading

കേരളത്തിലെ ആഫ്രിക്കയാണ് ഇടുക്കി. കാരണം പൊതുനിയമങ്ങൾ ഈ ജില്ലയ്ക്ക് ബാധകമല്ല.ഇടുക്കിക്കാരനായതിന്റെ പേരിൽ അവർ വിവേചനം നേരിടുന്നു. അതു വന്നുവന്ന് ഇവിടുത്തെ ആൺകുട്ടികൾക്ക് ഒരു പെണ്ണു പോലും കിട്ടാത്ത അവസ്ഥ സംജാതമായിരിക്കുന്നു! ചാനലുകാരുടെ സ്ഥിരം പരിഹാസം നോക്കുക. കഞ്ചാവ്-പാറ-ക്വാറി കയ്യേറ്റക്കാരൻ! ഏഴെട്ട് പതിറ്റാണ്ടുകളായി അവർ മല്ലിടുന്നു. പക്ഷേ ദയനീയമായി പരാജയപ്പെടുന്നു. പ്രകൃതിയുടെ സർക്കാരിന്റെ കോടതിയുടെ ഉഗ്രപ്രഹരമേറ്റ് നിലം പൊത്തുന്നു. ചിലർ ഇവിടെത്തന്നെ മണ്ണടിയുന്നു. മറ്റു ചിലർ പിന്നെയും തപ്പിത്തടഞ്ഞ് ഒരു വിധംContinue Reading

നോവൽ അവസാനിക്കുന്നു ആറ്റുതീരത്തെ ഒരു മണിമന്ദിരത്തിലാണ് അക്സ പാർത്തിരുന്നത്. ഭർത്താവ് അസര്യ ദാനിലെ പ്രഭുവായിരുന്നു. അയാൾ ഭാര്യയെ നെഞ്ചോടു ചേർത്തു . അവളുടെ മനസ്സിലെ മഞ്ഞ് ഉരുകി. സങ്കടങ്ങളെല്ലാം അവൾ മറന്നു. വടക്കൻ കലാപത്തിൽ അസര്യ യെറോബയാമിനെ പിൻതുണച്ചു. യുദ്ധത്തിനു സേനയെ വിളിച്ചു കൂട്ടാൻ ഒരു ദാസനെ അയച്ചു. അവൾക്ക് ഭയം തോന്നി.“അങ്ങേയ്ക്ക് ശലമോനെ അറിയില്ല, അദ്ദേഹത്തിന്റെ ഹൃദയത്തിന് ആയിരം അറകളാണ്.. “അസര്യ ചിരിച്ചു.ദാൻ സേന തയ്യാറായി. അവർ നഗരത്തിൽContinue Reading

വടക്കൻ പാതയിൽ ഒട്ടകങ്ങൾ നടന്നു. മുകളിൽ കത്തിജ്വലിക്കുന്ന ആകാശം താഴെ മരുഭൂമി വറചട്ടിയായി. മണലിൽ നിന്ന് കൊടും ചൂട് നീരാവി പോലെ പൊന്തി. വഴികാട്ടിയുടെ കാഴ്ച മങ്ങി. അയാൾ കൊമ്പു വിളിച്ചു. ഖുറേഷികൾ യാത്ര മതിയാക്കി താവളമടിച്ചു. യാത്രക്കാർ ആശ്വസിച്ചു. കൂടാരത്തണലിൽ ഒട്ടകങ്ങളെ പോലെ കണ്ണടച്ചുകിടന്നു. പക്ഷേ, ഖുറേഷികൾ മയങ്ങിയില്ല. അവർ ഊഴമിട്ട് കാവലിരുന്നു. യാത്രക്കാരെ പഠിച്ചു. അവരുടെ നടപ്പുകളും എടുപ്പുകളും സൂക്ഷിച്ചു. തലപ്പാവുകളും ചെരുപ്പുകളും നോക്കി. ആഹാരം കഴിക്കുന്നതുംContinue Reading