മാത്യു സണ്ണി കെ. (Page 3)

നോവലിസ്റ്റ്, കഥാകൃത്ത്, നവമാധ്യമ എഴുത്തുകാരൻ
കുറച്ചു കാലം ഇംഗ്ലീഷ്, ഫ്രഞ്ച് അദ്ധ്യാപകൻ.
ദർശന ഫിലിം സൊസൈറ്റി, YM A പബ്ളിക് ലൈബ്രറി
സെക്രട്ടറിയായിരുന്നു.
ദ കിഡ്, പാഥേർ പാഞ്ചാലി, അടൂർ ചിത്രങ്ങളെക്കുറിച്ച്
ടെലിവിഷൻ ഡോക്യാമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
നോവൽ : ഗോൾഡ്കപ്പ് (1999 ), ദാവീദിന്റെ പുസ്തകം (2021 ), യെറുശലേമിലേയ്ക്കുള്ള പാത (2023)
വിവാഹിതൻ, കട്ടപ്പന- ഇരട്ടയാറിൽ താമസിക്കുന്നു.
Email : sunnykollara@gmail.com

കഴിഞ്ഞ ദിവസം അന്തരിച്ച കവിയും നടനും ആയ ജെയിംസ് കാരിയിലിനെ അനുസ്മരിക്കുന്നു. 1977 ജനുവരിയിലെ ഒരു പ്രഭാതം. തിരുവനന്തപുരത്തെ തനിനിറം പത്രത്തിനു മുകളിലുള്ള ഹാൾ. കലാനിലയം നാടകത്തിന്റെ ഫൈനൽ ഓഡീഷൻ നടക്കുന്നു. ഹാളിന്റെ ഒത്ത നടുക്കായി കൃഷ്ണൻ നായർസാർ ഇരിക്കുന്നു. അദ്ദേഹത്തിന്റെ നോട്ടം ഭയങ്കരമാണ്. ഒരാൾ ആർട്ടിസ്റ്റാണോ ഇല്ലയോ എന്ന് അറിയാൻ അങ്ങേർക്ക് ഒരു നിമിഷം മതിയാകും. ജഗതി എൻ.കെ. ആചാരിയെ പ്പോലൊരാൾ എഴുതുന്ന നാലര മണിക്കൂർ ദൈർഘ്യമുള്ള നാടകമൊക്കെContinue Reading

പ്രഭാതം. ഒട്ടകത്തിൽ കയറുമ്പോൾ ശലമോൻ അകലേക്ക് നോക്കി. ആകാശത്തിന്റെ നിറം ചുവപ്പാണ്. അയാൾ പുഞ്ചിരിച്ചു. ആകാശം ചുവന്നാൽ മരുഭൂമി ശാന്തമാണെന്നാണ് ബിദവികളുടെ വിശ്വാസം. അന്ന് മരുക്കാറ്റിന് ഭ്രാന്തിളകില്ല. വെള്ളമൂക്കൻ നടന്നു. അവന്റെ പിന്നാലെ മറ്റ് ഒട്ടകങ്ങളും. തരിശുഭൂമിയിലെ നരകയാതനകൾ അവർ മറന്നു.കുറെ ദൂരം പിന്നിടുമ്പോൾ അവയെല്ലാം സംഭവിച്ചതാണോ എന്ന് പോലും സംശയിക്കും. ഒടുവിൽ ഒരു ദുസ്വപ്നത്തിന്റെ പൊട്ടും പൊടിയും മാത്രം അവശേഷിക്കും. ഉൽക്കടവ്യഥകളിൽ നിന്ന് ഫാത്തിമയും മോചിതയായി. പക്ഷേ, ദുരനുഭവങ്ങൾContinue Reading

ജോഫിലേക്കുള്ള മരുപ്പാതയിൽ ഹാറാത് മല യാത്രക്കാരുടെ പേടിസ്വപ്നമായി. മലയോരത്തെ മണൽച്ചുഴിയെ പാതാളത്തിലേക്കുള്ള വഴിയെന്നാണ് അറബികൾ പറഞ്ഞിരുന്നത്. കാരണം അവിടെ നിപതിച്ചവരെ പിന്നീട് ആരും തന്നെ ജീവനോടെ കണ്ടിരുന്നില്ല. അവർ മരണത്തിന്‍റെ ഏതോ അറകളിലാണ് ചെന്നുചേർന്നത്. പക്ഷേ, അവർ ജീവനോടെ ഉണ്ടെന്ന് ബിദവികൾ മാത്രം ഉറച്ചു വിശ്വസിച്ചിരുന്നു! രാത്രിയിലെ നിശബ്ദതയിൽ പ്രാണൻ മരവിപ്പിക്കുന്ന നിലവിളികൾ അവർ കേട്ടു. എന്നാൽ യാത്രക്കാർ പിന്നെയും ആ ചുഴിയിലേക്ക് താഴ്വരയിലേക്ക് പൊയ്ക്കൊണ്ടിരുന്നു കശാപ്പുശാലയിലേക്ക് പോകുന്ന ആടുകളെContinue Reading

നേരം ഇരുട്ടിത്തുടങ്ങി. തണുപ്പകറ്റാൻ മരുപ്പച്ചയിലെമ്പാടും തീക്കുണ്ഡങ്ങൾ ഉയർന്നു. കൂടാരങ്ങൾക്ക് മുമ്പിൽ ചൂടും വെളിച്ചവും പടർന്നു. ശൈഖിൻ്റെ കൂടാരത്തിന്റെ മുമ്പിലും ഒരുഅഗ്നികുണ്ഡം എരിഞ്ഞിരുന്നു.കാവൽക്കാർ കാതോർത്തു. കൂടാരത്തിൽ നിന്ന് ഒറ്റക്കമ്പിനാദം കാറ്റിനെപ്പോലെ മൂളൂന്നുണ്ട്. പേർഷ്യൻ ജമുക്കാളത്തിൽ ചാരിക്കിടന്ന നാട്ടുപ്രമാണിമാരുടെ വിരലുകൾ ആ രാഗത്തിന് താളം പിടിച്ചു. സ്വർണ്ണത്തളികയിൽ വിശിഷ്ട ഭോജ്യങ്ങളുമായി ഇടക്കിടെ പരിചാരകർ വന്നുപോയിരുന്നു. ശരറാന്തൽവെളിച്ചത്തിൽ ഈത്തപ്പഴങ്ങൾ രത്നങ്ങളായി. പരിചാരകർ പാനിയം പകർന്നുകൊണ്ടിരുന്നു. കൂടാരത്തിലെ വായുവിൽ മരക്കറയുടെ എരിയുന്ന മണം പോലെ കുന്തിരിക്കംContinue Reading

ഉദയത്തിനു മുമ്പേ ക്വാതിലെ ദാസർ പുറപ്പെട്ടു. അരുണോദയം ദൃശ്യമായപ്പോൾ അവർ ഒട്ടകത്തിനു മുകളിൽ നിന്ന് ഇറങ്ങി സൂര്യദേവനെ സാഷ്ടാംഗം പ്രണമിച്ചു. ആകാശം ഒട്ടകത്തിന്റെ അകിടു പോലെ ചുരന്നിരുന്നു. പാൽവെളിച്ചം മരുഭൂമിയിൽ പതിച്ചു. മരുപ്പരപ്പ് പ്രഭാതമഞ്ഞിൽ ധവളാഭമായി. അറബികളുടെ യാമപ്രാർത്ഥനകൾ വാനിലേക്ക് ഉയർന്നു.ശലമോന്റെ കണ്ണുകൾ തിളങ്ങി.വെളിച്ചം എത്രയോ ഇമ്പമുള്ളതാണ്. സൂര്യനെ കാണുന്നതു കണ്ണിനു അതീവ പ്രീതികരവും. ഹൃദയത്തിൽ പ്രതീക്ഷയുടെ ഒരു പൊൻ കിരണം പതിഞ്ഞാൽ മതിയാകും മനസ്സിലെ ഘോരന്ധകാരം മാറാൻ. ഉദയംContinue Reading