ദിലിപ്രസാദ്‌ സുരേന്ദ്രൻ (Page 4)

തിരുവനന്തപുരം സ്വദേശി, നീണ്ട നാൾ പ്രവാസിയാരുന്നു, ഇപ്പോൾ തോന്നയ്ക്കൽ അടുത്തുള്ള വാലികോണം എന്ന ഗ്രാമത്തിൽ സ്ഥിരതാമസം. ഭാര്യയും രണ്ട്‌ മക്കളും അടങ്ങുന്നതാണു കുടുംബം.

‘സുയോധനപുത്രി ലക്ഷ്മണകുമാരിയെ തിരിച്ചറിഞ്ഞിട്ടാകണം ബലകൻ പ്രവേശനകവാടത്തിൽ നിന്നും ഒഴിഞ്ഞു നിന്നത്. ശകുനിയുടെ ദൗഹിത്രിയെ തടയുവാൻ മാത്രം വിഡ്ഢിയല്ല അംഗരക്ഷകൻ. ശിബിരത്തിന്റെ നടുവിലായി കിടന്നിരുന്ന മഞ്ചത്തിൽ നിവർത്തിയിട്ടിരിക്കുന്ന മഞ്ഞ പട്ടുവസ്ത്രത്തിലും, അതിനുള്ളിൽ ശാന്തമായിരിക്കുന്ന പകിടകളിലുമാണ് കണ്ണുകൾ ചെന്നെത്തിയത്. ഗാന്ധാരനരേശന്റെ കൈകൾക്കുള്ളിൽ മാത്രം കണ്ടിരുന്ന പകിടകൾ സ്വതന്ത്രമായിരിക്കുന്ന കാഴ്ചയിൽ അഭിരമിക്കുവാൻ മനസ്സിനാകുന്നില്ല. മരണം മണക്കുന്ന ശിബിരത്തിനുള്ളിൽ ചിതറിക്കിടക്കുന്ന ആയുധങ്ങൾക്കിടയിലായി മുത്തച്ഛൻ നിൽക്കുന്നു. ജാലകത്തിലൂടെ യുദ്ധഭൂമി നോക്കി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് തിരശീലകൾ പരന്നൊഴുകിContinue Reading

‘പഞ്ചശീൽ രാജകുമാരി അർഷി ഉദ്യാനമധ്യത്തിലൂടെ ചിന്താമഗ്നയായി ഉലാത്തുന്നത് ദാസിമാർ കാണുന്നുണ്ടാകും’. അവർക്കാർക്കും പ്രവേശനമില്ലാത്ത അറയിൽ നിന്നും തന്നെയും പുറത്താക്കിയെന്ന് അറിയാതിരിക്കട്ടെ. അറിഞ്ഞാൽ ഇനി കളിയാക്കലുകളും സഹിക്കണം. കണ്മുൻപിൽ കാണുന്നതാണോ, കേട്ടറിവാണോ സത്യമെന്നറിയാതെ മനസ്സാകെ കുഴഞ്ഞു മറിയുകയാണ്. ആർദ്രഹൃദയനായ സൗബലകുമാരനെ കുറിച്ച് ഗുപ്തചരന്മാർ പറഞ്ഞതെല്ലാം കളവാണോ? ചമത്കാരങ്ങൾ ചാർത്തി കാവ്യങ്ങൾ രചിക്കുന്ന, മനോഹരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിക്കുന്ന ഗാന്ധാര രാജകുമാരൻ തന്നെയാണോ കൊട്ടാരത്തിൽ എത്തിയിരിക്കുന്നത്! തക്ഷശിലയിൽ നിന്നും യുവരാജാവ് പുറപ്പെട്ടുവെന്ന് കേട്ടപ്പോൾContinue Reading

അന്തഃപുരത്തിന്റെ പ്രകാശധാരയിൽ കുടുങ്ങിക്കിടക്കുന്ന നിഴലുകൾക്കിടയിലൂടെ ഭാനുമതിദേവി കൊട്ടാരത്തിന്റെ വിശാലമായ ഇടനാഴികൾ പിന്നിട്ട് മട്ടുപ്പാവിനരികിലെത്തി. നിലാവിൽ കുളിച്ചു നിൽക്കുന്ന വെണ്ണക്കൽ മണ്ഡപങ്ങളിലെ മുത്തുകളും പവിഴങ്ങളും പതിച്ച മനോഹരമായ കൽതൂണുകൾ ചാന്ദ്രശോഭയിൽ വെട്ടിത്തിളങ്ങുന്നു. ആര്യാവർത്തത്തിലെ കൽപ്പണിക്കാരുടെ കരവിരുതിൽ വിരിഞ്ഞ മനോഹര ശില്പങ്ങളാണ് ഓരോ തൂണിലും കാവൽ നിൽക്കുന്നത്. ഭാരതവർഷത്തിൽ കുരുവംശത്തിന്റെ ഖ്യാതി വിളിച്ചോതുന്ന നിർമ്മിതികൾ നിറഞ്ഞ ഹസ്തിനപുരം കൊട്ടാരം ചന്ദ്രികയിൽ അലിഞ്ഞു കിടക്കുന്നത് കാണുവാൻ ആയിരം കണ്ണുകൾ വേണമെന്ന് സൂതമാഗതന്മാർ പാടിപ്പുകഴ്ത്തുന്നതിൽ അതിശയോക്തിയില്ല.Continue Reading

ഗാന്ധാര മഹാറാണി സുധർമ്മ ഉദ്യാനഗേഹത്തിന്റെ കൽപ്പടവുകൾ കയറി ഇടനാഴിയിലെത്തി. ഉപ്പുപാറകളിൽ നിന്നും ഉയിർക്കൊള്ളുന്ന കാറ്റിനൊപ്പം പറന്നിറങ്ങുന്ന മണൽത്തരികൾ അവിടെമാകെ നിറഞ്ഞിരിക്കുന്നു, ഗാന്ധാര മഹാരാജാവ് സുബലന്റെ പ്രിയപ്പെട്ട വിശ്രമഗൃഹമാകെ അലങ്കോലമായി കിടക്കുകയാണ്. അലങ്കാരങ്ങളും ആഡംബരങ്ങളുമല്ല, പകയും പ്രതികാരവുമാണ് മനസ്സ് മുഴുവൻ, വംശഹത്യ നടത്തിയ കുരുടനോടുള്ള കണക്കുകൾ തീർക്കേണ്ടവൻ അർദ്ധപ്രാണനായി കിടക്കുകയായിരുന്നു. അവൻ ഉണർന്നതും, അമ്മയെ തിരഞ്ഞതും അറിഞ്ഞു ഓടി വന്നതാണ് രാജ്ഞി. ഇടനാഴികൾ മുഴുവൻ സമമല്ലാത്ത കാലടികൾ നെടുകെയും കുറുകെയും നടന്നതിന്റെContinue Reading

“പാർഷവിദേവി സഭാകവാടത്തിൽ കാത്തുനിൽക്കുന്നു”. ദ്വാരപാലകൻ സനകൻ മൂന്നാംവട്ടം വിളിച്ചുചൊല്ലി തിരിയുമ്പോഴേക്കും, ധൃതതാളത്തിലുള്ള കാൽച്ചിലമ്പിന്റെ മുഴക്കം കുരുസഭയുടെ മധ്യത്തിലെത്തിയിരുന്നു. മകളെ ഇത് ധരിക്കുക.. കൂനിക്കൂടിയിരുന്ന ഇരയുടെ കാതുകൾ പാർഷവിയുടെ ശബ്ദം തിരിച്ചറിഞ്ഞു. അഭയമായി അവതരിച്ച സ്ത്രീയുടെ കണ്ണുകളിൽ ദ്രൗപതി തെളിഞ്ഞു വന്നു. വെണ്ണക്കൽ പാകിയ നിലത്ത് ഹതാശയായി കിടക്കുന്ന പാഞ്ചാല രാജകുമാരി. ആർത്തിപൂണ്ട കാണികളിൽ ചിലർ ഒറ്റവസ്ത്രത്തിനുള്ളിലെ സമൃദ്ധി ആവോളം ആസ്വദിക്കുകയാണ്, ഇടയിൽ കയറിയവൾ രസംകൊല്ലിയാകുമെന്ന് പരിഭ്രമിച്ച് മുന്നോട്ട് കയറുവാൻ തിരക്കുകൂട്ടുന്നവരുമുണ്ട്.Continue Reading