അജിത് നാരായണന്‍

എറണാകുളം സ്വദേശി. കെരള ഹൈക്കോര്‍ട്ടില്‍ അഭിഭാഷകന്‍.

ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകുന്ന നവതി. നിരവധി രോഗങ്ങളുടെ തത്രപ്പാടിൽ, ജന്മദിനം വാർദ്ധക്യത്തിന്റെയും, സഹനത്തിന്റെയും, മറ്റൊരു ദിനം മാത്രം.ജനൽ പാളികൾക്കുള്ളിലൂടെ തന്റെ ജീവിതപ്പാതയിലെ പച്ചത്തുരുത്തുകളിലേക്ക്, ബാലകൃഷ്ണൻ നായർ വെറുതെ കണ്ണോടിച്ചു.“ബാലാ, നിനക്കെല്ലാ ആശംസകളും.” വളകിലുക്കത്തോടും, പൊട്ടിച്ചിരിയോടും കൂടി ഒരു കാറ്റ് പോലെ തന്നെ തഴുകിയ ശബ്ദം തന്റെ ലക്ഷ്മിയേടത്തിയുടേത് തന്നെ.കണ്ണുകൾ അടച്ച്, ലക്ഷമിയേടത്തിയുടെ പാവാട പ്രായത്തിലെ രൂപം മുതൽ പലതും മനസ്സിലേക്ക് ആവാഹിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഒരു തുടർക്കഥ പോലെ വർഷങ്ങളോളംContinue Reading

മകന്റെ കല്ല്യാണക്കുറി വാട്സാപ്പിലും, മെസ്സഞ്ചറിലും തൊടുത്തു വിടുമ്പോഴായിരുന്നു, പ്രൊഫസറുടെ ഇടിവെട്ട് പോലുള്ള ചിരി.ഇത്തരം ചിരിയുടെ അകമ്പടിയായി ഒരു സരസകഥ ഉണ്ടാകുമെന്ന് പ്രൊഫസറുടെ ഭാര്യക്ക് ഉറപ്പായിരുന്നു.ഭാഷാദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ കിറുക്കുകളെല്ലാം അവരും ആസ്വദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു.അടുക്കളയിൽ നിന്നും ഓടി ഒരു കഥാപ്രസംഗം കേൾക്കാനെന്ന പോലെ അവർ അദ്ദേഹത്തിന്റെ മുന്നിലെത്തി.അദ്ദേഹം ചിരി ഒതുക്കാനായി ആയാസപ്പെട്ടുകൊണ്ടു പറഞ്ഞു, “ഇപ്പോൾ ഞാൻ വാട്‌സ്ആപ്പിൽ തൊടുത്തുവിട്ട ക്ഷണക്കത്ത് നാൽപതോളം വർഷങ്ങൾക്ക് മുമ്പ് എന്റെ ജൂനിയറായി പഠിച്ചിരുന്ന ഒരുContinue Reading

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾതടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മനസ്സിൽ നിറഞ്ഞത്, തന്നെ പ്രണയിച്ച് കൊതിതീരാതെ വർഷങ്ങൾക്കുമുമ്പ് പറന്നകന്ന തന്റെ ഭർത്താവിന്റെ പൗരുഷം നിറഞ്ഞ മുഖം. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് ജയ ശ്രീനഗറിൽ വീണ്ടും കാലുകുത്തുന്നത്. ഭർതൃവിയോഗത്തിൻ്റെ തീരാദുഖം ശമിപ്പിക്കാൻ മനസ്സ് നിരന്തരം മന്ത്രിച്ച വിദ്യ കാശ്മീർContinue Reading

“മേരിക്കുട്ടിയുടെ ഒറ്റപ്പാളി ജനൽ” എന്ന പ്രയോഗം എന്നും ഗ്രാമത്തിൻ്റെ ഉൾത്തടങ്ങളിൽ ഉയർത്തുക ആകാംക്ഷയാണ്.പണ്ട് അതൊരു സത്യവും, ഇന്ന്, വഴി വീതികൂട്ടിക്കൊണ്ടുള്ള പട്ട ണവത്കരണം മേരിക്കുട്ടിയുടെ വീടുതന്നെ ഒരു ഗതകാല സ്മൃതിയാക്കി മാറ്റിയപ്പോൾ, അതൊരു സജീവമായ മിത്തും.ഗ്രാമത്തിലെ കവലയിൽ സംഭവങ്ങൾക്ക് കാലങ്ങളായുള്ള ഏക ദൃക് സാക്ഷിയായിരുന്നു മേരിക്കുട്ടി.എപ്പോഴും തൻ്റെ വീടിൻ്റെ മുകളിലെ നിലയുടെ അടച്ചുകെട്ടിയ വരാന്തയിലെ ഒറ്റപ്പാളി ജനലിൽ, കപ്പലിലെ കപ്പിത്താനെപ്പോലെ ഇമചിമ്മാതെ, സാകൂതം വീക്ഷിച്ചുകൊണ്ട് ഇരുന്നിരുന്ന, മേരിക്കുട്ടിയുടെ മുഖം ഗ്രാമീണർക്ക്Continue Reading

കാനഡയിലെ നയാഗ്ര സ്റ്റേറ്റ് മഞ്ഞുകാലം കൊണ്ടാടുകയാണ്. കാലാവസ്ഥക്കനുസരിച്ചുള്ള ഔദ്യോഗിക സമയമാറ്റം ഗവണ്മെന്റ് പ്രഖ്യാാപിച്ചത് ഇന്നലെ. സമയത്തിൽ വീണുകിട്ടിയ ലാഭം ഇന്നുമാത്രം ഉറക്കത്തിനായി വിനിയോഗിക്കാമല്ലോ. രാമു കാനഡക്കാരി ഭാര്യയോടും കുഞ്ഞിനോടും ഒപ്പം കമ്പിളിക്കുള്ളിലെ നീണ്ട സുഖനിദ്ര അവിഘ്നം തുടർന്നു. അപ്പോഴാണ് കിളിക്കൊഞ്ചൽ പോലെ മധുരതരായ ഒരു വാട്ട്സാപ്പ് സന്ദേശത്തിന്റെ ശബ്ദം. രാമുവിനോടൊപ്പം ജേണലിസ്റ്റായി ഒരു രാജ്യാന്തര മഗസീനിൽ ജോലി ചെയ്യുന്ന സാറയുമായി വർഷങ്ങൾനീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നടന്നത് അഞ്ചുവർഷം മുൻപ്. ഇപ്പോൾContinue Reading