ദ്വന്ദ്വം
“ഒരു പേരിൽ എന്തിരിക്കുന്നു…?” കഴിഞ്ഞ രണ്ട് വ്യാഴവട്ടമായി അയാൾ സ്വയം സമാധാനിപ്പിക്കാറുള്ളത് ഈ ഒരൊറ്റ ചോദ്യം അടിക്കടി തന്നോട് സ്വയം ചോദിച്ചു കൊണ്ടാണ്. അന്ന് രാവിലെ ശക്തൻ സ്ക്വയറിലുള്ള ട്രാഫിക് ഐലന്റിൽ അയാൾ എത്തി. ട്രാഫിക് പൊലീസ് ആയുള്ള നിയമനത്തിന് ശേഷം, തന്റെ കന്നി ഡ്യൂട്ടിക്കായിട്ടായിരുന്നു അയാളുടെ വരവ്. അപ്പോഴും സാന്ത്വന ഭാവത്തിൽ അയാളുടെ മനസ്സ് ഉരുവിട്ടത് ഇതേ ചോദ്യം. രാജകുടുംബത്തിൽ ജനനം. സിരകളിൽ ക്ഷത്രീയരക്തം. പക്ഷെ, കാലം മാറിയപ്പോൾContinue Reading


















