ഡോക്ടർ മുഹമ്മദ്‌ അഷ്‌റഫ്‌

കോഴിക്കോട് സർവകലാശാലയിൽ അത് ലെറ്റിക്സ് കോച്ച് ആയി വിരമിച്ചു.സംസ്ഥാനകായിക രംഗത്ത് നിരവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു. മാധ്യമം പത്രത്തിൽ സ്പോർട്സ് കോളം കൈകാര്യം ചെയ്യുന്നു." സ്പോർട്സ് മെഡിസിൻ എന്ത്, എന്തിന് "എന്ന ഗ്രന്ഥത്തിന് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അവാർഡിന് അർഹനായി.

ഫീഫയുടെ ആർക്കിവിസിൽ നിന്ന് കിട്ടിയ രേഖ അനുസരിച്ചു ആദ്യകാല പന്തു കളിയുടെ പേര് ” ടിഷ് ക്യു ” എന്നാണു ക്യു പന്തും ടിഷ് കാലും.. അങ്ങനെ വെറും കാലും….തുണിയും പാഴ് വസ്തുക്കളും കയറും ഉപയോഗിച്ച് കൈകൊണ്ടു കെട്ടിയുണ്ടാക്കി തട്ടിക്കളിച്ചു തുടങ്ങിയ പന്തുകളിയാണ് കാലത്തിനു മുന്നേ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കായിക വിനോദമായത്. അവിശ്വസനീയമായ പരിണാമമാണ് അതിന്റേത്.ആദ്യമതിനെ യന്ത്രങ്ങളും സൂക്ഷ്മ ഉപകരണങ്ങളും നിയന്ത്രിച്ചിരുന്നുവെങ്കിൽ 2026 ആയപ്പോഴേക്കും അതു നിർമ്മിത ബുദ്ധിയുടെ സമ്പൂർണContinue Reading