January 2025 (Page 6)

ഗുരു നിത്യചൈതന്യയതി സമാധിയായിട്ടു ഇരുപത്തിയഞ്ചു വർഷം കടന്നുപോയി. അദ്ദേഹത്തിന്റെ ജന്മശതാബ്‌ദിവർഷത്തിൽ സമഗ്രമായൊരു ജീവചരിത്രം വായനക്കാർക്ക് മുന്നിലെത്തുന്നു. ‘നിത്യതയുടെ ചൈതന്യം’ എന്ന ജീവചരിത്രം ഗുരുവുമായും നാരായണഗുരുകുല പ്രസ്‌ഥാനവുമായും അടുത്തിടപഴകാൻ അവസരം ലഭിച്ച ശ്രീ പി ആർ ശ്രീകുമാർ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ്. പൂർവാശ്രമത്തിൽ ജയചന്ദ്രൻ എന്ന പേരിൽ ബാല്യകൗമാരങ്ങൾ പിന്നിട്ട യുവാവായ നിത്യൻ പിൽക്കാലം വിദ്യാഭ്യാസത്തിനു ശേഷം സംന്യാസം സ്വീകരിക്കുകയും നടരാജഗുരുവിന്റെ ശിക്ഷണത്തിൽ ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം തുടരുകയുമാണ്Continue Reading