പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും! ഇതൾ – അഞ്ച്
വിവാഹം കഴിഞ്ഞിട്ട് ഒൻപത് മാസങ്ങൾ കഴിഞ്ഞിരുന്നു. സാവിത്രി ഏഴ് മാസം ഗർഭിണിയും. ഏഴാം മാസം സീമന്തം, വളകാപ്പ്. ആഘോഷമായി സാവിത്രിയെ പ്രസവത്തിനായി അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിന്‍റെ തലേന്ന് രാത്രി, തികച്ചും യാദൃശ്ചികമായ് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു. ആകെ ഒരു അസ്വസ്ഥത കണ്ണുകളടച്ച് ഉറക്കത്തെ കാത്തുകിടക്കുമ്പോഴാണ് വളരെ നേർത്ത ശബ്ദത്തിൽ ഒരു കരച്ചിൽ കേട്ടത്. ഒപ്പം എന്തോ ഒന്ന് തട്ടിമറിഞ്ഞ ശബ്ദവും. അദ്ദേഹത്തെ ഉണർത്താതെ വിളക്ക് തിരിContinue Reading


















