ദൈവം എന്ന ദുരന്തനായകൻ
2021-04-03
പി.പി. പ്രകാശൻ്റെ ദൈവം എന്ന ദുരന്തനായകൻ എന്ന നോവൽ വായിക്കുകയാണ്. കാവുകളിലെ ഉത്സവങ്ങളുടെ ഓർമ്മകളിലൂടെയല്ലാതെ ഈ നോവൽ വായിക്കാനാവില്ല. തിറയും വെള്ളാട്ടും ദാരികവധവുമൊക്കെയാണ് കോഴിക്കോട് താലൂക്കിലെ കാവുകളിൽ കെട്ടിയാടി വരുന്നത്. ഓരോ കാവിലും ഉത്സവം കൊടിയേറുന്നത് നാനാജാതിമതസ്ഥരായ ദേശക്കാർ ഏതെങ്കിലും വഴിക്കറിയും. കാവിലെ ഊരായ്മക്കാരായോ ഉത്സവക്കമ്പക്കാരായോ കച്ചവടക്കാരായോ കിലുക്കിക്കുത്തുകാരായോ പൊടിയും വെളിച്ചവും ചെണ്ടമേളവും കൊഴുപ്പിക്കുന്ന ഉത്സവപ്പരപ്പിൽ ദേശക്കാരെല്ലാം ഒത്തുകൂടും. ഭക്തിയുടെ കേന്ദ്രസ്ഥാനത്തുനിന്ന് ഉത്സവപ്പറമ്പിൻ്റെ അരികുകളിലേക്കെത്തുമ്പോൾ അതിന് ചങ്ങാത്തത്തിൻ്റെയും പ്രണയത്തിൻ്റെയും കുപ്പിവളകളുടെയുംContinue Reading
















