യാത്ര (Page 16)

കാനഡയിൽ വന്നകാലം എല്ലാമൊരു പുതുമയായിരുന്നു. ആ പുതുമയിൽ നിന്നു ജീവിതത്തിലേക്കു ചേക്കേറിയ ചില വാക്കുകളുമുണ്ട്. അതിലൊന്നാണ് ടൂണി. കേൾക്കാനും പറയാനും ഇമ്പമുള്ളൊരു വാക്ക്…!ആ കാലത്തൊരിക്കൽ സ്‌കൂളിൽ പോയി വന്ന മോൾ ടൂണിയുടെ പാട്ടു പാടി കേൾപ്പിച്ചെങ്കിലും ആകെ രണ്ടു വരിയാണ് ഓർമ്മയിൽ ഉള്ളത്. “Paid a toonie for the bus And now I’m in a rush I wish that it would all justContinue Reading

മഴമൂടിയ സമതലങ്ങള്‍രാഘവപൂർ കടന്ന് കോശി നദിയുടെ കിഴക്ക് വശത്തു കൂടെ ഞങ്ങൾ യാത്ര തുടര്‍ന്നു. സമയം രാവിലെ പത്ത് മണി. സിംരാഹി വിട്ട് ഏകദേശം രണ്ടു മണിക്കൂറായി. സുഖമില്ലാത്ത അച്ചനെ കാണാന്‍ ഡ്രൈവർ അനിൽ വീട്ടില്‍  പോയിരുന്നത് കൊണ്ട് പകരം ശങ്കര്‍ വിദ്യാര്‍ത്ഥിയായിരുന്നു വണ്ടിയോടിച്ചിരുന്നത്. സഹര്‍സ എത്താന്‍ ഏകദേശം രണ്ടു മണിക്കൂറേ വേണ്ടുവെങ്കിലും കൂടുതൽ സമയമെടുക്കും. മഴയും വെള്ളം നിറഞ്ഞ പാതയും. വഴിയിലെ കാഴ്ചകള്‍ നിശ്ചലചിത്രങ്ങളായി ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. ആകാശംContinue Reading

തക് ദീർ ഖുലീ ഹെ ,ഔർ പൈസാ ഭീ ബഹുത് ഹേ,താജ് മഹൽ ബനാ സക്താ ഹും,പർ മുംതാസ് നഹീം മരീ. നമ്മളിൽ പലരും ഈ ഷായർ ഇതിന് മുൻപ് പല തവണ കേട്ടിട്ടുണ്ടാവും. എങ്കിലും ദുബായിൽ ഉണ്ടായിരുന്ന ഒരു ചങ്ക് ദോസ്ത് പല തവണ ഇതേ വരികൾ പല വാരാന്ത്യ ഉന്മാദ വേളകളിൽ ഉരുവിടുക പതിവായിരുന്നു. ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു, ഇതെന്താ ഭായി, മൊത്തം ഡാർക്ക് സീൻContinue Reading

ഡിസംബർ 2015 ലെ ഒരു അവധിക്കാലം . കുടുംബസമേതം മെൽബണിൽ നിന്ന് ദില്ലി വഴി നോർത്ത് ഇന്ത്യ കവർ ചെയ്തുള്ള ഗോൾഡൻ ട്രയാംഗിൾ ട്രിപ്പ് , പല വിധ കാരണങ്ങളാൽ ഇന്നും മനസ്സിൽ നിന്നും മങ്ങാതെ നിൽക്കുന്ന ഒന്നാണ്. സ്കൂൾ കാലഘട്ടങ്ങളിൽ മുഗൾ സാമ്രാജ്യ ചരിത്രവും , ഷേർ ഷായുടെ ഭരണപരിഷ്കാരങ്ങളും , പാനിപ്പട്ട് യുദ്ധവുമൊക്കെ കാണാതെ പഠിക്കുന്നതിൽ വിരസത തോന്നിയിരുന്നെങ്കിലും, അതിലെ ചില ചരിത്രസ്മാരകങ്ങളും , ചരിത്ര പ്രദേശങ്ങളുംContinue Reading

വടക്കന്‍ ബീഹാറില്‍ മഴക്കാലം ഗ്രാമങ്ങളില്‍ പ്രളയമായി ദുരിതമായി മാറും. വയലുകളെല്ലാം വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കും. ജീവിതം നിശ്ചലമാകും. പട്ടിണി ഒരു സാധാരണ സംഭവമാകും. എല്ലാ വര്‍ഷവും ഒരു മാറ്റവുമില്ലാതെ അങ്ങിനെ ജീവിതം കൊഴിഞ്ഞുപോകും. വടക്കൻ ബീഹാറിലൂടെഅന്നൊരു ഞായറാഴ്ച ആയിരുന്നു. ബീർപൂറിന്‍റെയും മധുബനിയുടെയും ഗ്രാമങ്ങളിൽ നിന്ന് തിരിച്ചിറങ്ങിയ ദിവസം. ഇനി ചിലയിടങ്ങളിൽ കൂടെ പോകണം. മഴ ചറുപിറുങ്ങനെ പെയ്യുന്നുണ്ട്. ആകാശം മഴമേഘങ്ങൾ കൊണ്ട് മൂടിക്കെട്ടി വീണ്ടും പെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ലോഡ്ജിൽ ആളും അനക്കവുമില്ല. മഴയുടെ താളത്തിൽ എല്ലാവരും ഉറങ്ങുന്നു.Continue Reading