EDITORIAL (Page 2)

ലോകപ്രസിദ്ധ എഴുത്തുകാരി അരുന്ധതി റോയിയുടെ “Mother Mary Comes to Me” ഞാൻ നാട്ടിൽ പോയി വരുമ്പോൾ എയർപോർട്ടിൽ നിന്നാണ് വാങ്ങിയത്. മകൾക്കും ഇഷ്ടപ്പെടുമെന്ന് കരുതി കൊണ്ടുവന്നപ്പോൾ അവൾ ഇതിനകം ഒരു കോപ്പി വാങ്ങിയിരുന്നു. അരുന്ധതിയുടെ “The God of small things” മലയാളം വിവർത്തനത്തിലൂടെയാണ് ഞാൻ വായിച്ചത്. “The ministry of utmost happiness” വായിക്കാൻ ഏറെ സമയമെടുത്തു. “Walking with the comrades “പല ദിവസങ്ങൾ കൊണ്ട്Continue Reading

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ലോകശ്രദ്ധ ആകർഷിച്ച ഒരു പ്രഖ്യാപനമാണ്. പ്രത്യേകിച്ചും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നോബൽ സമ്മാനത്തിനായി ലോബിയിങ്ങ് നടത്തിയ കാലമായിരുന്നതിനാൽ. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ ഭരണത്തിനെതിരായ അവരുടെ പോരാട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, പുരസ്കാരത്തിന്റെ ഉദ്ദേശ ശുദ്ധിയെയും നോബൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിനെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള വലിയ വിവാദങ്ങൾ ഇത് ഉയർത്തിയിട്ടുണ്ട്. വെനസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിന് ഉത്തേജനംContinue Reading

​ഐക്യരാഷ്ട്രസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗം, ചരിത്രപരമായ ധാർഷ്ട്യത്തിൻ്റെയും നഗ്നമായ നുണപ്രചാരണത്തിൻ്റെയും ഏറ്റവും പുതിയ അദ്ധ്യായമാണ്. ഗാസയിലെ മണ്ണിനടിയിൽ കുഴിച്ചിട്ട ആയിരക്കണക്കിന് നിരപരാധികളുടെ മൃതദേഹങ്ങൾ ലോകത്തോട് വിളിച്ചുപറയുന്ന യാഥാർത്ഥ്യത്തെ, ‘ഭീകരതയ്‌ക്കെതിരായ പോരാട്ടം’ എന്ന ഒറ്റവാക്കിൽ ഒതുക്കി ലോക മനഃസാക്ഷിയെ കബളിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമം, പരാജയപ്പെട്ട ഒരു ദുരന്ത നാടകമാണ്. ​നെതന്യാഹു, തൻ്റെ രാജ്യത്തെ ജനാധിപത്യത്തിൻ്റെ പ്രകാശഗോപുരമായി വാഴ്ത്തുമ്പോൾ, ആധുനിക ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നിഷ് ടുരമായContinue Reading

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും, വംശീയ ഉന്മൂലനത്തിനും വ്യാപാര ഉപരോധങ്ങൾക്കും ലോക സമാധാനം വഴിമാറുന്ന ഘട്ടത്തിലാണ് രാജ്യം 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. മുതലാളിത്തത്തിന്റെ ജീർണോന്മുഖത തുറന്ന വിപണിയും, ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്വതന്ത്ര സഞ്ചാരവും ഉപേക്ഷിച്ച് ഉപരോധങ്ങളും ഉയർന്ന തീരുവകളും ഏർപ്പെടുത്തി കത്തി വേഷമാടുകയാണ്. അമേരിക്കൻ black mailing ന് വഴങ്ങാതെ നയതന്ത്രത്തിന്റെയും ചർച്ചയുടെയും സാധ്യതകൾ സംയമനത്തോടെ പരിശോധിക്കുകയും ഒപ്പം പുതിയ വ്യാപാര സഖ്യങ്ങളും വിപണികളും കണ്ടെത്താൻ ശ്രമിക്കുകയുമാണ് രാജ്യം. രാജ്യത്തിനകത്തുംContinue Reading

ഇന്നലെ കാശ്‌മീർ പ്രതിഷേധങ്ങൾ കൊണ്ട് മുഖരിതമായിരുന്നു. “ഞങ്ങൾ ഇന്ത്യക്കാരാണ്. തീവ്രവാദികൾക്കെതിരെയുള്ള യുദ്ധത്തിൽ തങ്ങൾ സൈന്യത്തിനൊപ്പമാണ്. ഈ അക്രമം ഞങ്ങൾക്കെതിരെ ആയിരുന്നു. നിങ്ങൾ അകപ്പെട്ടുപോയി എന്നുമാത്രം. ഞങ്ങൾ അഗാധമായി ദുഃഖിക്കുന്നു. ഇത് വരുമാനത്തെക്കുറിച്ചോ ബിസിനസ്സിനെ കുറിച്ചോ അല്ല. ഇത് സന്ദർശകർക്കു നേരെ നടന്ന കുരുതിയെ കുറിച്ചാണ്. ഞങ്ങളുടെ ഹൃദയം അവർക്കൊപ്പമാണ്, എല്ലാം നഷ്ടപ്പെട്ട ആ കുടുംബങ്ങൾക്കൊപ്പം”. ഇത് കാശ്മീരിന്റെ ശബ്ദമാണ്. വർഷങ്ങൾ നീണ്ട സംഘർഷങ്ങൾക്കും കലാപങ്ങൾക്കും കൂട്ടക്കുരുതികൾക്കും, ഭരണകൂട/സൈനിക ബലപ്രയോഗങ്ങൾക്കും നിരോധനാജ്ഞയുടെContinue Reading