CINEMA (Page 9)

  ലാൽജോസ് ഒഴിവുകാലങ്ങളുടെ കുടുംബ പ്രേക്ഷകരുടെ ഒക്കെ പ്രിയപ്പെട്ട സംവിധായകൻ ആണ്. വിജയ പരാജയങ്ങൾ ഈ ഇഷ്ടത്തെ അധികം ബാധിക്കുന്നതായി തോന്നിയിട്ടില്ല. തട്ടുമ്പുറത്ത് അച്യുതൻ എന്ന വിചിത്രമായ പേരുള്ള സിനിമയുമായാണ് അദ്ദേഹം ഈ കൊല്ലവസാനം വരുന്നത്. സമാന്തര സിനിമകളിൽ ശ്രദ്ധേയമായ പേരാണ് സുദേവന്റെ. അദ്ദേഹത്തിന്റെ തട്ടിൻപുറത്തപ്പൻ എന്ന ചെറു സിനിമയുമായി പേരിനുള്ള സാമ്യം സമൂഹ മാധ്യമങ്ങളിൽ ഒക്കെ ചർച്ചയായിരുന്നു. ആ സിനിമയുമായി എന്തെങ്കിലും സാമ്യം ഉണ്ടാവുമോ എന്ന നിലക്കുള്ള ചർച്ചകളെContinue Reading

“മൃണാൾ സെന്നിനെ കുറിച്ചെഴുതുമ്പോൾ ഭാഷയുടെ ഭൂതകാല രൂപം ഉപയോഗിക്കേണ്ടി വരാവുന്ന ദിവസം ഇക്കാലമത്രയും എന്റെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളിൽ ഒന്നായിരുന്നു. മൃണാൾ ദാ, ഈ ലോകം, വിശിഷ്യാ എന്റെ ലോകം അങ്ങില്ലാതെ പഴയ പോലാകില്ല ” (ബംഗാളി ചലച്ചിത്രകാരി നന്ദിത ദാസ് ട്വിറ്ററിൽ കുറിച്ചത് ) നിരവധിയായ ഭാവുകത്വ പരിണാമങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇന്ത്യൻ സിനിമ. മാറ്റങ്ങളെ ഉൾക്കൊണ്ടു മുന്നോട്ട് പോയപ്പോഴും വാണിജ്യപരമായി വിജയം കൈവരിക്കാവുന്ന ഒരു സുരക്ഷിത മേഖലയിൽ നിന്നാണ്Continue Reading

  വളരെ ചെറിയ കാലം കൊണ്ട് ‘സ്വന്തമായ ശൈലി’ കൊണ്ട് മലയാള സിനിമയിൽ ഒരു ഇടം നേടിയ ശങ്കർ. സ്വന്തമായി തിരക്കഥ എഴുതി, നിർമിച്ചു സംവിധാനം ചെയ്യുക എന്ന അധികമാരും സ്വീകരിക്കാത്ത വഴിയിൽ നടക്കുന്നത് കൊണ്ടാവാം ഈ ഇടം സാധ്യമായത്. എല്ലാ പ്രേക്ഷകരും ഒരു പോലെ കയയടിച്ചു സ്വീകരിക്കുമോ എന്നുറപ്പില്ലെങ്കിലും നിരന്തരം ഒരു അടയാളപ്പെടുത്താൽ അദ്ദേഹം നടത്തുന്നുണ്ട്. സ്വന്തം സിനിമകളുടെ വിജയ പരാജയ ഭാരങ്ങളും അദ്ദേഹം അധികം കൊണ്ട് നടക്കുംContinue Reading

80 കൾ മുതൽ പ്രേക്ഷകർ പ്രതീക്ഷയുടെ അമിതഭാരം നൽകിയ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം . മലയാളി മധ്യവർത്തി ജീവിതത്തിലെ നിത്യകാഴ്ചകൾ മൂതൽ ദ്വയാർത്ഥ ദാരിദ്ര്യമില്ലാത്ത തമാശ വരെ നിരവധി ഘടകങ്ങൾ ഈ പ്രതീക്ഷക്ക് പിന്നിലുണ്ട്. ഏതോ അതീന്ദ്രിയ ലോകത്ത് നിന്ന് സാധാരണക്കാരെ നോക്കാതെ പെരുമാറുന്ന നായകനും പലപ്പോഴും നായകനെക്കാൾ സരസമായി നിറഞ്ഞു നിൽക്കുന്ന സഹനടീനടന്മാരും ഒക്കെ ഇവരുടെ സിനിമകളുടെ ആകർഷണങ്ങൾ ആയിരുന്നു. അതിലളിതമായി രാഷ്ട്രീയം സംസാരിക്കുന്ന ,Continue Reading

  ”Photography is truth.The cinema is truth twenty four times per second” (jean – luc godard ) അനാര്യർക്കും ഋതുമതികൾക്കും പ്രവേശനം നിഷേധിക്കാത്ത കാഴ്ച്ചയുടെ ഗിരിമുടിയായി കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇരുപത്തിമൂന്നാം വർഷത്തിലേക്ക് കടക്കുന്നു.കാൽശതകം തികയ്ക്കാൻ രണ്ടാണ്ടു ബാക്കി നിൽക്കെ ഇരുപത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങുമ്പോൾ,ദീപശിഖ താഴ്ത്തുമ്പോൾ തോൽക്കാത്ത ഒരു ജനതയുടെ കഥ തിരശ്ശീലയിൽ പ്രദർശനം തുടരും. പ്രളയം ഏൽപ്പിച്ച മുറിവുകളെ ചലച്ചിത്രോത്സവത്തിലൂടെയും സ്കൂൾ കലോത്സവത്തിലൂടെയുംContinue Reading