കവിത (Page 13)

വാഗ്ദാനങ്ങൾ കൊടുക്കാൻദൈവംരാഷ്ട്രീയക്കാരനല്ലകൊടുത്തിട്ടുണ്ടെങ്കിൽദൈവമായിരിക്കില്ലത്. നീ വെട്ടിപിടിച്ചത്വാഗ്ദത്ത ഭൂമിയല്ലഇത് കുശവന്റെ പറമ്പ്മനുഷ്യപുത്രന്റെചോരയുടെ വിലയായഅക്കൽദാമ നിന്റെ ദേശീയപാതയിൽഒഴുകുന്ന രക്തംചീറ്റിത്തെറിച്ചതൊരുവിലാപ്പുറത്തുനിന്ന്. നിന്റെ ബാബേൽ ഗോപുരംഉയർന്നത് തകർന്നസ്വപ്നങ്ങളുടെകുഴിമാടങ്ങളിൽ നിന്ന്. ഒടുക്കംനിന്റെ മേൽ പെയ്യുന്നതീയും ഗന്ധകവും തടയാൻമതിയാകുമോ നിൻഇരുമ്പിൻ കവചങ്ങൾ. കവർ: ജ്യോതിസ് പരവൂർContinue Reading

ആഴ്ചവായനക്കുശേഷ –മട്ടിയട്ടിയായെടുത്തളന്നുതൂക്കി വാക്കിനാൽ,ഉൾനിറഞ്ഞ ഭാവ-രാഗസ്മൃതികളക്ഷരങ്ങളായ്റാക്കിലേക്കടുക്കിവെച്ചൊ –രാനുകാലികസ്ഥിതി: ക്രമികകാലചര്യയിൽസംക്രമിച്ചൊരർത്ഥവുംചരിത്ര- ലോക ഗതികളുംഭാവുകത്വമാപിനിക്ക്ധ്വനിവിജൃംഭബിംബവുംവീണ്ടെടുപ്പി,നോർമ്മകൾ –ക്കെന്നുൾനിറഞ്ഞ പിൻബലംകരുതികാത്തുവെച്ചതി –ന്നടുക്കുതൂക്കി വിൽപന ,കുരുക്കുപാക മൂകത. തൊട്ടതില്ലൊരിക്കലുംപൊടിപിടിച്ച നേർമയിൽതുറന്നതില്ലൊരിക്കലുംവെറുതെ മിന്നുമോർമയിൽ താളിൽ നിന്ന് വെൺചിതൽ ,ഉറുമ്പ്, പാറ്റ വരികളായ്സംഘമായാരചിച്ചുതുടരെഴുത്ത്, കൂട്ടുകാവ്യം. കോറൽവീണ ക്ലിഷ്ടലേഖ്യംപുറംചട്ട വിട്ട ലക്കംമടുക്കാത്ത സൂക്ഷിപ്പിൻബാധയേറ്റ പതിപ്പായ് ഞാൻ കവർ: ജ്യോതിസ് പരവൂർContinue Reading

കൂരിരുളിൽ വഴി തെറ്റിയുഴറിയനേരിന്റെ കയ്യുപിടിച്ചുനടത്തി,വേദമതങ്ങളുമധികാരകേന്ദ്രവുംചേർന്നുപരീക്ഷിച്ച വേട്ടയെ നേരിട്ടു,കേവലസൗഭാഗ്യവഴികൾ വിഗണിച്ചുദീർഘസഹനസമരം വരിച്ചു,ആരുമെതിർക്കട്ടെ, ദൗത്യസമ്പൂർത്തികാണാതെ മടക്കമില്ലെന്നുറച്ചു,കാരാഗൃഹത്തിലും പോരിൻ സമാപനംമാനവമോചനമെന്നല്ലോ ഘോഷിച്ചു.ഞങ്ങളറിയുന്നു, നിങ്ങളൊരാളല്ലൊ-രുത്തുംഗദേശപരിഛേദമത്രേഉണ്ടതിൽ ശാസ്ത്രജ്ഞർ, കർഷകർ, കവികൾ,രാഷ്ട്രമീമാംസകർ, തൊഴിലാളികൾ,ഭൂഗോളമൊരു പരപ്പല്ലെന്നു സ്ഥാപിച്ചപാപത്തിനു കഴുവേറേണ്ടി വന്നവർ.ആചാരമേറെയുമാത്മീയ ദുഷ്ടതയാണെന്നുപണ്ടേ ഗ്രഹിപ്പിച്ചുതന്നവർ.ജ്ഞാനപ്രവാഹമായുൾപ്രപഞ്ചങ്ങളെഭൂയിഷ്ഠമാക്കിയും, ചോദ്യങ്ങൾക്കുത്തരദീപ്തി പരത്തിയു, മാത്മബോധങ്ങളെമാന്ത്രികവിരൽതൊട്ടുണർത്തി നിങ്ങൾ,നാളെ പിറക്കാനിരിക്കുന്നവർക്കായിനൂതനലോകം പണിതു നിങ്ങൾപോയകാലത്തിൻ പ്രഭാവമേ നേരുന്നുഈ യുഗത്തിന്റെ ഹൃദയാഭിവാദനം.Continue Reading

മട്ടാഞ്ചേരിയിലേക്ക് ഏഴപ്പിച്ചേക്കണ പാലത്തിലൊക്കെ വെള്ളിയാഴ്ച മുട്ടൻ ബ്ലോക്കാണ്, അതോണ്ടവള് കുര്യച്ചനെ വ്യാഴാഴ്ച കാണും, ഞാനും. ആദ്യമായ് വരുന്നവരുടെ മൂന്ന് പ്രാർത്ഥനകൾ നടക്കൂന്നാട്ടോ..! തിരി:എന്റെ മൂന്നാമത്തെ പ്രാർത്ഥന ഭൂമിയിലെവിടെയാണേലും വ്യാഴാഴ്ച എന്നെയിവടെ ഇവളുടെ മുടിചാരി നിർത്തേണമേ..! അവള് കണ്ണുമുറുക്കിയപേക്ഷിക്കുന്നേരം, ഞാനെന്റെ പ്രണയം വിളിച്ച് പറയും, കേൾപ്പിക്കരുത്(ഒരോട്ടോപായിക്കണം) അനുഭവപ്പെടരുത്(തിരക്കുണ്ടാക്കിയേക്കണം) അറിയാവുന്നവരെന്ന അകലത്തില് ഒഴുക്ക് നിക്കാൻണ്ട്. എണ്ണ:രണ്ടാമത്തെ പ്രാർത്ഥന അവള് തിരിഞ്ഞുനോക്കുമ്പോളൊരിക്കലു- മെന്നെയോർക്കരുത് ജീവനൊണ്ടെന്ന ചൂടും ചിരിയും നിർത്തി, കൈതൊടാതെ തോളുമുട്ടാതെ ഓർത്തെടുക്കേണ്ടിവരുന്ന സ്വപ്നത്തിലെContinue Reading

ഒടിയൻ പലതരത്തിൽ വരുംപട്ടിയായ്, പൂച്ചയായ്,ഏലിയായ്, പുലിയായ്പല വേഷങ്ങളിലും.മഹായോഗിയുടെ നെഞ്ചു തുളയ്ക്കുവാൻതന്നെഎത്ര വേഷങ്ങൾ .. സാഹോദര്യത്തിന്റെമിനാരങ്ങളുടയ്ക്കുമ്പോൾകാവി ജാഫ്രിയുടെ കണ്ണുകൾക്കു മുമ്പിൽചുടലയക്ഷിയുടെ അപരത നരോദ് പാണ്ഡ്യയിലെ പെൺകുരുന്നുകളെഞെരിക്കുമ്പോൾവേഷമേയില്ലായിരുന്നു ഹിമവാന്റെ നെഞ്ചിൽസൈനികവ്യൂഹത്തിനുമേൽപാഞ്ഞു കയറുമ്പോൾ കാറിന്റെ രൂപം ലിദ്ദർ നദിയുടെ കരയിൽആഹ്ളാദാരവങ്ങൾക്കിടയിൽമതം ചോദിച്ചു വെടിയുതിർത്ത്ഇടിമിന്നലായി… മതമില്ലാത്ത ഒടിയന് മതമെന്തിന്?കരിംപച്ചയുടെ വേഷപ്പകർച്ച..ഒടിയന് വേണ്ടത് രക്തംനമ്മുടെ രക്തം, ഇന്ത്യയുടെ രക്തംഒടിയന്റെ താവളം തേടി നാം അലയുകയോ ?അവൻ ഇവിടെയാണ്,ഇവിടെനമ്മുടെ ഉള്ളിൽ, നമ്മുടെ മദ്ധ്യത്തിൽ.Continue Reading