കഥ (Page 33)

“പാർഷവിദേവി സഭാകവാടത്തിൽ കാത്തുനിൽക്കുന്നു”. ദ്വാരപാലകൻ സനകൻ മൂന്നാംവട്ടം വിളിച്ചുചൊല്ലി തിരിയുമ്പോഴേക്കും, ധൃതതാളത്തിലുള്ള കാൽച്ചിലമ്പിന്റെ മുഴക്കം കുരുസഭയുടെ മധ്യത്തിലെത്തിയിരുന്നു. മകളെ ഇത് ധരിക്കുക.. കൂനിക്കൂടിയിരുന്ന ഇരയുടെ കാതുകൾ പാർഷവിയുടെ ശബ്ദം തിരിച്ചറിഞ്ഞു. അഭയമായി അവതരിച്ച സ്ത്രീയുടെ കണ്ണുകളിൽ ദ്രൗപതി തെളിഞ്ഞു വന്നു. വെണ്ണക്കൽ പാകിയ നിലത്ത് ഹതാശയായി കിടക്കുന്ന പാഞ്ചാല രാജകുമാരി. ആർത്തിപൂണ്ട കാണികളിൽ ചിലർ ഒറ്റവസ്ത്രത്തിനുള്ളിലെ സമൃദ്ധി ആവോളം ആസ്വദിക്കുകയാണ്, ഇടയിൽ കയറിയവൾ രസംകൊല്ലിയാകുമെന്ന് പരിഭ്രമിച്ച് മുന്നോട്ട് കയറുവാൻ തിരക്കുകൂട്ടുന്നവരുമുണ്ട്.Continue Reading

വിയർത്തുണങ്ങാത്ത ആറ് പ്രവൃത്തി ദിനങ്ങൾക്കും അറുതി വരുന്നത് വ്യാഴാഴ്‌ച രാത്രി മാത്രമാണ്.. വ്യാഴാഴ്ച രാത്രിയിൽ മഹേഷ്‌ കിടക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളെല്ലാം വെള്ളിയാഴ്ച രാവിലെയുള്ള മുടങ്ങാത്ത ഫുട്ബോൾ കളിയെക്കുറിച്ചാണ്. ഓണത്തിന് ഇത്തവണയും നാട്ടിൽ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. മടക്കയാത്രയുടെ നൂലാമാലയിൽ നാട്ടിൽ കുടുങ്ങി നിൽക്കുന്നത് ആലോചിയ്ക്കാൻ വയ്യ.ഏതു വേനലിലും ശൈത്യത്തിലും മഴയിലും മുടക്കം വരുത്താതെയുള്ള ഒരു മണിക്കൂർ ഫുട്ബോൾ കളി. ജീവിതത്തിന്റെ സകല യാഥാർത്ഥ്യങ്ങളും മറന്ന് രണ്ട് ഗോൾ പോസ്റ്റുകൾക്കിടയിൽ പന്തിനായിContinue Reading

വാഷിംഗ്ടൺ സ്ക്വയറിനു പടിഞ്ഞാറ് ഭാഗത്തുള്ള ചെറുപട്ടണത്തിൽ ഒരിടത്ത് തെരുവുകൾ ഭ്രാന്ത് പിടിച്ചത് പോലെ തലങ്ങും വിലങ്ങും തിരിയുന്നു.ആളുകൾ സ്ഥലങ്ങൾ എന്നു വിളിക്കുന്ന ചെറു തുണ്ടുകളായി അവ ചിതറിക്കിടന്നു .ഒരിക്കൽ ഒരു ചിത്രകാരൻ ഈ തെരുവിൽ വിലപ്പെട്ട ഒരു സാധ്യത കണ്ടെത്തി. ദരിദ്രനായ ഒരു ചിത്രകാരൻ ചിത്രകലാ സാമഗ്രികളുടെ പണം കൊടുക്കാൻ ഉണ്ടെന്നു കരുതുക .അവയുടെ പണം ഈടാക്കാൻ വരുന്ന ഒരുത്തൻ ഈ വഴികൾ കുറുകെ കടന്ന് ചെന്ന് ഒരു ചില്ലിContinue Reading

“ഈശാനരൻ കാത്തു നിൽക്കുന്നു”. ബലകന്റെ അവ്യക്തമായ ശബ്ദം കാതുകളിൽ മുഴങ്ങി. അവാച്യമായ അനുഭൂതികൾ നുരഞ്ഞു കത്തുന്ന സിരകളിലാകെ പ്രതികാരം ആടിത്തിമിർക്കുകയാണ്. കണ്ണെത്താദൂരത്തോളം നീളുന്ന ശവഘോഷയാത്രകൾ, കത്തിയെരിയുന്ന ചിതാകുണ്ഡങ്ങൾ, ആർത്തലച്ചു നിലവിളിക്കുന്ന ബന്ധുജനങ്ങൾ. പ്രഭോ!. വീണ്ടും ബലകന്റെ ശബ്ദം; കണ്ണുകൾ തുറക്കാതിരിക്കാനായില്ല. ശബ്ദം കേട്ട ദിക്കിലേക്ക് മുഖം തിരിച്ചു. മഞ്ചത്തിൽ നിന്നും പതുക്കെ താഴേക്കിറങ്ങി, ശിബിരത്തിന്റെ മൂലയിലായി കൂട്ടിയിട്ടിരിക്കുന്ന പാദുകങ്ങളുടെ അരികിലേക്ക് നടന്നു. തുകലുകൾ കൊണ്ടുണ്ടാക്കിയ പാദുകങ്ങളെല്ലാം ചോര പുരണ്ടു നനഞ്ഞിരിക്കുന്നു.Continue Reading

മിമിയുടെ ഭർത്താവ് മരിച്ചു എന്ന് കേൾക്കുന്ന ചങ്കിടിപ്പോടെയാണ് ഉമ്മ പറയുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നത്… മിമി, നാൽപ്പത്തിരണ്ട് വയസ്സ്, ഉലയാത്ത ഉടൽ, ഉടയാത്ത മാറിടം!… അത് പ്രസവിക്കാഞ്ഞിട്ടാണെന്നാണ് അസൂയക്കാരുടെ സംസാരം!.. കുഞ്ഞിക്കൈകളാൽ പട്ടുപാവാട പൊക്കിപ്പിടിച്ച് പടി കയറുന്ന സ്വർണ്ണക്കൊലുസിട്ട റോസാപ്പൂവിതൾ പോലുള്ള കുഞ്ഞിക്കാലുകൾ തെന്നിവീഴാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവളും കൂടെ പടി കയറുകയാണ്. തന്റെ കാലുകൾ തളർന്ന് കുഴഞ്ഞ് വീഴാറാവുമ്പോഴും കുഞ്ഞിക്കാലുകൾ പ്രസരിപ്പോടെ കയറിപ്പോവുകയാണ്. കൂടെ എത്താൻ പാടുപെട്ട് തളർന്ന് കയ്യെത്താContinue Reading