മുട്ടറ്റമേയല്ല ഭൂതകാലക്കുളിര്‍

ഒരു അപ്രഖ്യാപിത ഹർത്താലായിരുന്നു അന്ന്. റോഡരികിലെ കടകളെല്ലാം അടഞ്ഞുകിടപ്പാണ്. ഞങ്ങളൊരു ദൂരയാത്ര കഴിഞ്ഞ് വരികയാണ്. 6 മണി വരെയാണ് ഹർത്താലെങ്കിലും അഞ്ചര കഴിഞ്ഞതോടെ അവിടവിടെയായി ചില കടകളൊക്കെ തുറക്കാൻ തുടങ്ങിയിട്ടുണ്ട്. വരുന്ന വഴിക്ക് ഏതെങ്കിലും കട തുറന്നിട്ടുണ്ടെങ്കിൽ പച്ചക്കറി വാങ്ങാൻ അമ്മ വിളിച്ചു പറഞ്ഞിരുന്നത് ഞാൻ നിശാന്തിനെ ഓർമ്മിപ്പിച്ചു. വാടാനപ്പിള്ളി സെൻ്ററിലെത്തിയപ്പോൾ അവിടൊരു പച്ചക്കറിക്കട തുറന്നിട്ടുണ്ട്. നിശാന്ത് അതിന് മുന്നിൽ വണ്ടി നിർത്തി ചോദിച്ചു: “എന്തൊക്കെയാ വാങ്ങണ്ടേ ?” “ഇറങ്ങണ്ട…….ഞാൻContinue Reading

  ‘ഹിന്ദു’ എന്ന വാക്ക് ആരുടെയെങ്കിലും കുത്തകയാണോ? കുറേപ്പേർ അങ്ങനെ ധരിച്ച് വശായിട്ടുണ്ട് എന്നു തോന്നുന്നു. ഹിന്ദുപ്പേരുള്ള എന്തിനേയും സ്വന്തമാക്കുന്ന കുറേ എട്ടുകാലിമമ്മൂഞ്ഞുമാരുണ്ട് നമ്മുടെ നാട്ടിൽ.ഇവരുടെ വിചാരംഇവർ മാത്രാണ് ഹിന്ദൂന്നാണ്.ഉത്തരത്തിലിരിക്കുന്ന പല്ലീടെ അവസ്ഥയാണ്.പല്ലീടെ വിചാരം ഉത്തരം താങ്ങി നിർത്തി വീടിനെ മൊത്തം സംരക്ഷിക്കുന്നത് താനാണ് എന്നാണ്.ഉത്തരം കാക്കുന്നത് ഞാനാണേ എന്നോർമ്മിപ്പിക്കാൻ അതിടയ്ക്കിടയ്ക്ക് ചിലച്ചോണ്ടിരിക്കും.ഹിന്ദു മതത്തെ മുഴുവനായങ്ങ് ഏറ്റെടുത്തിരിക്കുന്ന ചില ആളുകളുടെ അവസ്ഥയും അതു തന്നെ.”ഞാനാണ് രാഷ്ട്രം!” എന്ന് പണ്ട് ലൂയിContinue Reading