LITERATURE (Page 213)

നീളത്തില്‍, ഒറ്റ നിരയില്‍ അടുക്കി വെച്ചിരിക്കുന്ന കപ്പേളക്കൂട്ടങ്ങള്‍ അവനവനുകളുടെ കണ്ണിലൊന്നുമെത്താതെ അവളവളുകളെ തുറന്നുവിടുന്ന ഒളിത്താവളങ്ങള്‍ അഴകളവുകളുടെ ആരോഹണ,ചതുരകട്ടകള്‍ ഒട്ടിച്ച്‌, പൂപ്പല്‍ പിടിച്ച മതില്‍ പൊക്കങ്ങള്‍ കരിമ്പനടിച്ച വാതില്‍പ്പാളികള്‍ പിളരുമ്പോള്‍ ഇടയ്ക്കിടെ, കളയാന്‍ മറക്കുന്ന ബ്ലഡി പാക്കറ്റ്സ്, തേങ്ങലുകളുടെ രൂപകൂടുകള്‍, നൂലുവീഴുന്ന ഏങ്ങലുകള്‍ക്കിപ്പുറം പിഞ്ചുന്ന ശബ്ദം പോലെ നേര്‍ത്ത്‌ കേള്‍ക്കുന്ന രതിമൂര്‍ച്ഛകള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മിപ്പിക്കുന്ന തീണ്ടാരിപെട്ട പല്ലി പുഴുക്കുത്തേറ്റ ഓടാമ്പലിനപ്പുറം എന്നെത്തന്നെ അഴിച്ചു വെയ്ക്കുന്നു ഒന്നാം ഉടുപ്പ് ,രണ്ടാം ഉടുപ്പ്, ദേഹംContinue Reading

നിന്റെ മേൽവിലാസമെഴുതിയ കത്തു് നിന്നെത്തേടി യാത്രയായി മാറാല തൂങ്ങിയ കതകു പറഞ്ഞു “പോയല്ലോ, എങ്ങോട്ടാണെന്നും എപ്പൊ വരുമെന്നും പറഞ്ഞില്ല ” നിന്റെ ഇടത്താവളങ്ങളെ തേടി കത്തു വീണ്ടും യാത്ര തുടങ്ങി ഒന്നാം ഇടത്താവളം പറഞ്ഞു ” എന്റടുത്തു വന്നിട്ടൊത്തിരി നാളായി ” രണ്ടാം ഇടത്താവളം പറഞ്ഞത് ” വന്നാരുന്നു, ഒടനെപോകേം ചെയ്തു” മൂന്നാം ഇടത്താവളത്തിന്റെ കോലായിൽ കത്തു് വർത്താനം കേട്ടിത്തിരി നേരമിരുന്നു. “അയ്യോ, ഇന്നലെ വന്നെങ്കി കാണായിരുന്നു. കൊറേ ദെവസംContinue Reading

പടി കയറുമ്പോള്‍ ആലോചിച്ചു ഭാരം ലഗേജിനോ മനസ്സിനോ. തിരക്ക് വര്‍ദ്ധിച്ചു എന്നതൊഴിച്ചാല്‍ സ്റ്റേഷനു മാറ്റങ്ങള്‍ അധികം വന്നിട്ടില്ല വര്‍ഷങ്ങള്‍ക്ക് ശേഷവും. പരിചിതമുഖങ്ങള്‍ ഉണ്ടോ എന്നു തിരഞ്ഞു എപ്പോഴും ചെയ്യാറുള്ളതുപോലെ. ചോളപ്പൊരിക്കാരന്‍ പയ്യനെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കാന്‍ പറ്റിയ മുഖം അതായിരുന്നു. വേറെയേതോ ഭാഷക്കാരനാണ് അതിന്റെ ദൈന്യതയാണ് ചിരിക്കാനുള്ള പ്രേരണ തന്നത്. ചിരിക്ക് എന്നും പിശുക്ക് കാട്ടിയിരുന്നു. അത് ഒരു മറ ആയിരുന്നു. ഗൗരവക്കാരി എന്ന് മറ്റുള്ളവര്‍ ചിന്തിച്ചോട്ടെ. എത്രയോContinue Reading

(അരുതേയെന്ന ഉണ്ട) പ്രലോഭനങ്ങളുടെ തീവണ്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു നമ്മളെന്നുറപ്പിക്കുമ്പോൾ അകത്തോപുറത്തോയെന്ന് കാഴ്ചകളെ മനോനില തെറ്റിയ്ക്കുന്നു ഞങ്ങളിരുന്ന ബോഗിയുടെ ജനാലകൾ ഉരുകിപ്പോകുന്ന പാളത്തിലേക്കിറങ്ങുന്നു കാറ്റിന്റെ വേഴ്ചയിൽ വണ്ടി വായ്നോട്ടക്കാരുടെ നഗരത്തിൽ നിന്നും കരിമ്പനകൾക്കിടയിലേക്ക് വെട്ടിച്ചു കയറുന്നു ചുണ്ടുകൾക്കിടയിൽ പെട്ടുപോയൊരു രാജ്യം പൊടുന്നനെ അതിരുകൾ നീട്ടിവരക്കുന്നതറിഞ്ഞ് ഞങ്ങളൊരു യുദ്ധത്തെ കുറിച്ചു സംസാരിക്കുന്നു കാറ്റ് കിതയ്ക്കുന്ന രണ്ടു പതാകകളേന്തിവരുന്നു പ്രണയത്തിന്റെ യുദ്ധക്കുറ്റവാളികളേയെന്ന് അഭിവാദ്യം ചെയ്ത് സഹയാത്രികരൊന്നൊന്നായ് ഇറങ്ങിപ്പോകുന്നു ഞാനുമവളും നേർക്കുനേർ ഉന്നം പിടിക്കുന്നു നിശബ്ദതContinue Reading

വവിരലുകളുടേത് പ്രണയചേഷ്ടകളൊന്നു- മായിരുന്നിരിക്കില്ല, നിന്നിൽ നിന്നും ചാടി രക്ഷപ്പെടാനുള്ള എമർജൻസി എക്‌സിറ്റുകൾ പരതുകയായിരുന്നിരിക്കണം. നിറയെ വർണ്ണരാജികൾ തോരണംതൂക്കിയ നിന്റെ ലാവണ്യത്തിനു നടുവിൽ അപായച്ചങ്ങലയേതെന്ന് തിട്ടം വരുത്തുകയായിരുന്നിരിക്കണം. വേഗപ്പൂട്ടു തകർത്ത നിന്റെ ഉടൽവേഗത്തെ എന്റെ ആഞ്ഞാഞ്ഞുള്ള മിടിപ്പുകൾ ഒപ്പിയെടുക്കുകയായിരുന്നിരിക്കണം. ചുംബനങ്ങളുടെ താരാട്ടിൽ നിന്നെ ഉറക്കിക്കിടത്തി, വെളുക്കും മുമ്പേ ബോധിവൃക്ഷച്ചുവട്ടിലേക്ക് മടങ്ങാൻ തത്രപ്പെടുകയായിരുന്നിരിക്കണം. ഏറെയേറെ പ്രണയിക്കുമ്പോൾ നാം ഏറെയേറെ പിരിയുകയാണ്. വലിയ വലിയ ശബ്ദങ്ങൾ കാതുകൾക്ക് ഒരു തരം നിശബ്ദത- യായിരിക്കുന്ന പോലെContinue Reading