അയ്യങ്കാളി തുറന്നിട്ട പൊതുവഴികൾ
പൂർവ്വകല്പിതമായ വിധിയെ ജന്മവാസനപോലെ അനുസരിക്കുകയും സ്വജാതിയിൽപെട്ട പൂർവ്വികന്മാർ ചെയ്തുപോന്നിരുന്ന തൊഴിലിനെ യാന്ത്രികമായി പിന്തുടരുകയും ചെയ്തിരുന്ന മനുഷ്യൻ എന്ന ജീവിയിൽ നിന്നും, പൊതുസമൂഹത്തിന്‍റെ ഭാഗമായി സ്വയം നിർണ്ണയിക്കാൻ പ്രാപ്തിയുള്ള മനുഷ്യൻ എന്ന സാമൂഹ്യ ജീവിയിലേക്കുള്ള മലയാളിയുടെ പരിണാമം കേരളത്തിന്‍റെ ആധുനികതയുടെ ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവാണ്. മനുഷ്യൻ എന്ന ധാരണ പുതതായി രൂപംകൊണ്ട മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ വികസിക്കുകയും, അതിനനുസൃതമായ നൈതികവും, നിയാമകവുമായ പൊതുകാഴ്ചപ്പാടുകൾ രൂപപ്പെടുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. നവോത്ഥാനമെന്ന് പൊതുവെContinue Reading

















