പി. എൽ. ലതിക

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

പത്രങ്ങളിൽ നിന്നോ ടി വി യിൽ നിന്നോ പി ജി ഡോക്ടർമാരുടെ സമരത്തിന്റെ കാരണങ്ങൾ വ്യക്തമായി അഥവാ പൂർണമായി മനസ്സിലായില്ല .ജോലി ഭാരം, സ്റ്റൈപ്പന്റ് , അലവൻസ് എന്നിവ പരിഷ്‍കരിക്കാതിരിക്കുകയും നിലവിലുള്ള ചിലതു വെട്ടിക്കുറക്കുകയും ചെയ്തത് ,PG Neet ഫലപ്രഖ്യാപനത്തിലെ അപാകതകൾ പരിഹരിച്ചു ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അലോട്മെന്റ് നടത്തുകയും ചെയ്യുന്നതിലുള്ള കാലതാമസം എന്നിവ കാരണങ്ങളായി പരാമർശിച്ചു കണ്ടു . Neet പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്രമാണ് .അതിനു സംസ്ഥാനContinue Reading

ബാല്യം മുതൽ അട്ടപ്പാടിയുടെ ജീവിത പരിസരങ്ങളുമായി നേർ പരിചയമുള്ള ബേസിൽ പി ദാസുമായി മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ പി എൽ ലതിക നടത്തുന്ന അഭിമുഖം. അട്ടപ്പാടിയിൽ വീണ്ടും ശിശു മരണങ്ങൾ വാർത്തയാവുകയാണല്ലോ. എന്താണവിടെ സംഭവിക്കുന്നത്? അട്ടപ്പാടിയിലെ പട്ടിണിക്ക് എന്നാണ് അറുതി വരിക? അട്ടപ്പാടിയിൽ പട്ടിണിയില്ല. പൊതു ഭക്ഷ്യ വിതരണം സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലെപ്പോലെ അട്ടപ്പാടിയിലും നടക്കുന്നുണ്ട്. അട്ടപ്പാടിയിലെ ശിശുക്കളുടെയും അമ്മമാരുടെയും പ്രശ്നം പോഷകാഹാരക്കുറവാണ്. 750 ഗ്രാം ഭാരത്തോടെContinue Reading

അനുപമക്കു സ്വന്തം കുഞ്ഞിനെ തിരികെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു . അതിനു തടസ്സം നിന്ന എല്ലാ ഔദ്യോഗിക സംവിധാനങ്ങളിലെയും ഉത്തരവാദികൾ പൊതുജന സമക്ഷം വെളിപ്പെടുത്തപ്പെടുകയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം . മുഖ്യമന്ത്രി , ശിശുക്ഷേമമന്ത്രി, പോലീസ് മന്ത്രി എന്നിവർ കേസിൽ ഉണ്ടായ വീഴ്ചയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ കൃത്യ വിലോപവും നിയമ സഭക്കുമുന്പിൽ വെക്കേണ്ടതാണ് . അത് വിട്ടു വീഴ്ചയില്ലാത്ത ഒരു ഡിമാൻഡ് ആയി പ്രതിപക്ഷം മുന്നോട്ടു വെക്കണം . ഈContinue Reading

പിണറായി സർക്കാർ ഹൈ സ്പീഡ് റെയിൽ കോറിഡോറുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ് . സ്ഥലമെടുപ്പിനു ഫണ്ട് വകയിരുത്തുകയും ഉദ്യോഗസ്ഥർ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു . പല കോണുകളിൽ നിന്നും ലഘുവായ വിമർശനം ഉയർന്നതല്ലാതെ കാര്യമായ ബഹുജനാഭിപ്രായം ഉയർന്നു വരുന്നില്ല എന്നത് അവിശ്വസനീയമാണ് .സർക്കാരിന്റെ ഭാഗമായ ഒരു ഔദ്യോഗിക മെഷിനറിയും (മന്ത്രി സഭ), അതിന്‍റെ തന്നെ എക്സ്റ്റൻഷൻ ആയ ചില സ്ഥാപനങ്ങൾ (കിഫ്‌ബി, കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ), ഇന്ത്യൻContinue Reading

മലബാർ കലാപത്തെക്കുറിച്ചും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും പല എഴുത്തും വായിക്കുകയുണ്ടായി. അനുബന്ധമായി ചില ആലോചനകളും വിശകലനങ്ങളും പങ്കുവെക്കുകയാണ് 1. 1921 ലെ പ്രക്ഷോഭം ഒരു കാർഷിക കലാപം ആയിരുന്നോ? ടിപ്പുവിന്റെ പടയോട്ടത്തിനു മുൻപ് മലബാറിൽ നിലനിന്നിരുന്ന ഭൂമിയുടെ ബഹുതല ഉടമസ്ഥത പ്രത്യേകതയുള്ളതായിരുന്നു. നാടുവാഴികൾ ആഭിജാത്യത്തിന്റെ പേരിൽ നമ്പൂതിരിമാർക്കും നായർപ്രമാണികൾക്കും ജന്മാവകാശം കല്പിച്ചു ഭൂമി ഏൽപ്പിച്ചു കൊടുക്കുകയും അത് അവർ നടത്തിപ്പിനായി കാണം വ്യവസ്ഥയിൽ ഇടനിലക്കാർക്ക് നൽകുകയും അവർ ഒരുContinue Reading