യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 6 – ബാബിലോണിലെ യക്ഷി
സെനീറിൽ നിന്ന് തുരത്തപ്പെട്ട പുള്ളിപ്പുലികൾ താഴ് വരയിലിറങ്ങി ആടുകളെ കടിച്ചു കീറി. ആട്ടിടയരുടെ നെഞ്ചിൽ ചോരപൊടിഞ്ഞു. അവർ കരഞ്ഞു. അങ്ങനെയൊരു പരിണാമം സ്വപ്നത്തിൽ പോലും ശലോമോൻ പ്രതീക്ഷിച്ചില്ല. രാജാവ് ചിന്താകുലനായി. മറ്റൊരു സ്ഥലത്തേക്ക് ആ ജന്തുക്കളെ മാറ്റിയാലും അവയുടെ ക്രൗര്യം കുറുയുകയില്ല. ശേഷിക്കുന്നത് സംഹാരമാണ്. ശലമോൻ മടിച്ചു. അത് കാടിന്റെ സന്തുലനം നശിപ്പിക്കും എന്താണ് ചെയ്യുക? അസ്മോദേവൂസിനെ വരുത്തി കൽപ്പിച്ചു. . “ആ ജന്തുക്കളെ നീ ശാന്തമാക്കണം.” അവൻ ചിരിച്ചു.Continue Reading





















