വെബ്ബ് ഡെസ്ക് (Page 14)

ഒഞ്ചിയത്തിനേക്കാള്‍ മുമ്പ് സി.പി.എമ്മിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ പടിയിറങ്ങി പോയവരും, തളിക്കുളം പഞ്ചായത്തിന്റെയും, തളിക്കുളം പഞ്ചായത്ത് സഹകരണ ബാങ്കിന്റെയും  ഭരണം പിടിക്കുകയും ചെയ്ത തൃശൂര്‍ ജില്ലയിലെ തളിക്കുളത്തെ വിമത സി.പി.എം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അടുത്ത കാലത്താണ് ആര്‍.എം.പിയില്‍ ലയിക്കുന്നത്. എന്നാല്‍ ഇന്ന് ആര്‍.എം.പിയുടെ രാഷ്ട്രീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ച് അവരുടെ ശക്തമായ യുവജന സംഘടനയായ എ.കെ.വൈ.എഫില്‍ നിന്ന് നൂറോളം പേര്‍ പാര്‍ട്ടിക്ക് പുറത്ത് വരികയാണ്. എന്തുകൊണ്ട് തങ്ങള്‍ ആര്‍.എം.പി വിട്ടു എന്ന് ഇതിന്Continue Reading

പാർലമെന്ററി  ജനാധിപത്യത്തിൻ കീഴിൽ അതിന്റെ നന്മ തിന്മകൾ അംഗീകരിച്ചുകൊണ്ട് ജീവിക്കുന്ന പൗരർ അവർ തെരഞ്ഞെടുത്തു വിടുന്ന, അവരെ ഭരിക്കാൻ/ സേവിക്കാൻ നിയോഗിക്കപ്പെട്ട  ഭരണ കർത്താക്കളിൽ നിന്ന് മിനിമം ചിലത് പ്രതീക്ഷിക്കും.എന്നാൽ ഇക്കാലമത്രയും  കണ്ടുവരുന്നത്‌ ഭരണം ലഭിച്ചു കഴിഞ്ഞാൽ ഓരോ പാർട്ടിയും അവരുടെ അനുസരണയുള്ള  അണികൾ മാത്രമാണ് ജനങ്ങൾ എന്നമട്ടിലോ  അതല്ലെങ്കിൽ അവരെ ജയിപ്പിച്ചു വിടുന്നവർ വോട്ടു ചെയ്യാൻ അർഹതയുള്ള അടിമകളും ഭരണത്തിലേറിയ തങ്ങൾ യജമാനന്മാരും  ആണെന്ന മനോഭാവത്തിലേക്കോ മാറുന്നതാണ്. ര്രാഷ്ട്രീയംContinue Reading

ഭാരത് രംഗ് മഹോത്സവ് അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ രണ്ടാം നാളായ ഫെബ്രുവരി പത്തിനവതരിപ്പിച്ച ശ്രിലങ്കയില്‍ നിന്നുമുള്ള “Dear Children Sincerely’ എന്ന നാടകം പല കാരണങ്ങളാലും ഏറെ ശ്രദ്ധേയമായി. ഒരു Sri Lanka- Rwanda collaboration ആയ ഈ നാടകത്തിന്‍റെ അന്തര്‍ദേശിയ സ്വഭാവമാണ് ഇതിന്‍റെ ഏറ്റവും സവിശേഷമായ ഘടകം.വളരെ വ്യതസ്തമായ ഒരു വിഷയത്തെ, അതീവ ശ്രദ്ധയോടും കലാപരമായ മികവോടും ശ്രീലങ്കന്‍ നാടകകൃത്തായ രുവന്തി ദിചികേര അവതരിപ്പിച്ചിരിക്കുന്നു. 1930കളില്‍ ശ്രീലങ്കയിലും റുവണ്ടയിലുമായി പിറന്നContinue Reading

പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കും ടി.പത്മനാഭനുമിടയില്‍ സ്ഥിരമായ ശത്രുതയൊന്നുമില്ല. പക്ഷേ, അവര്‍ക്കിടയിലുണ്ടായ കേസ് സാഹിത്യകേരളം ചര്‍ച്ച ചെയ്തതാണ്. ടി.പത്മനാഭന്‍ ഒത്തുതീര്‍പ്പിന് തയ്യാറായപ്പോഴും കുഞ്ഞബ്ദുള്ള നിസ്സഹായതയോടെ മുഖം തിരിച്ച് നിന്നു. കുഞ്ഞബ്ദുള്ളയ്ക്ക് മേല്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. അണിയറയിലെ കരുനീക്കങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയായിരുന്നുവെന്ന് വര്‍ഷങ്ങളോളം മനോരമയുടെ വാര്‍ഷികപ്പതിപ്പിന്റെ ചുമതല വഹിച്ച മണര്‍ക്കാട് മാത്യു വെളിപ്പെടുത്തുന്നു. യാത്രകള്‍ അവസാനിക്കുന്നില്ല, ഓര്‍മ്മകള്‍ മരിക്കുന്നില്ല എന്നൊക്കെ കഥാകൃത്തുക്കള്‍ പറയാറില്ലേ? അതിലുമുണ്ട് വാസ്തവം. ചില യാത്രകളുടെ ഓര്‍മ്മയ്ക്ക് റോസാപ്പൂവിന്റെ സുഗന്ധമുണ്ടാവും.Continue Reading