വെബ്ബ് ഡെസ്ക് (Page 15)

ഹൈദരാബാദ് യൂണിവേഴ്സിറ്റിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മുന്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും,  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ചിന്ത ജെറോം എഴുതിയ കുറിപ്പ്   ഇന്ന് ദുഃഖവെള്ളിയാണ്. അനീതിക്ക് മേല്‍ നീതിക്ക് വേണ്ടി  യേശു കുരിശേറിയ ദിവസം. യേശുവിന്റെ കുരിശുമരണം നമുക്ക് സമ്മാനിച്ചത് നിരവധി ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു. ഒരു മനുഷ്യന്‍ എങ്ങനെയാവണമെന്നും ഒരു ജനനേതാവ് എങ്ങനെയാവണമെന്നുമെല്ലാം അത് നമുക്ക് കാണിച്ചു തന്നു. ത്യാഗത്തിന്റേയും സഹനത്തിന്റേയും മാതൃകകളിലൂടെContinue Reading

രോഹിത് വെമുലയുടെ ഇന്റിറ്റ്യൂഷണല്‍ മര്‍ഡറിനെതിരെ, വൈസ് ചാന്‍സലറായി ഡോ: അപ്പ റാവു മടങ്ങി വന്നതിനെതിരെ, ക്യാമ്പസിനകത്തെ ഭരണകൂടത്തിന്റെ അക്രമത്തിനെതിരെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എഴുതുന്ന തുറന്ന കത്ത് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് മാര്‍ച്ച് 22ന് ഡോ: അപ്പാ റാവു വൈസ് ചാന്‍സലറായി തിരിച്ചു വന്നത് ഞങ്ങളെ ഭയപ്പെടുത്തി. ക്യാമ്പസിനകത്തെ പോലീസ് ഭീകരതയ്ക്ക് കാരണമായ ഈ പ്രകോപനത്തെ ആദ്യമേ ഞങ്ങള്‍ അപലപിക്കുന്നു. അതിനെത്തുടര്‍ന്ന് യൂണിവേഴ്സിറ്റി അടച്ചു പൂട്ടിയത് അസ്വീകാര്യവും,Continue Reading

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 22ന് പോലീസും, സി.ആര്‍.പി.എഫും, റാപ്പിഡ് ആക്ഷന്‍ ഫോഴ്സും, സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആജ്ഞപ്രകാരം വിദ്യാര്‍ത്ഥികളെ ശാരീരികമായും, ലൈംഗികമായും പീഢിപ്പിച്ചതിനെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ശക്തമായി അപലപിക്കുന്നു. പോലീസ് വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും മര്‍ദ്ദിക്കുമ്പോള്‍ തന്നെ ക്യാമ്പസിലെ അദ്ധ്യാപകരും ഇതേ പീഢനങ്ങള്‍ നേരിട്ടിരുന്നു. ലാത്തിContinue Reading

കേരളത്തിലെ ഓരോ നിയമസഭാ മണ്ഡലങ്ങളെയും പരിചയപ്പെടുത്തുന്ന തെരെഞ്ഞെടുപ്പ് സ്പെഷല്‍ പംക്തി ‘മണ്ഡല പര്യടനം’ – മലയാളനാടില്‍ ആരംഭിക്കുന്നു. ഇത്തവണ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ മണ്ഡലമാണ് പരിചയപ്പെടുത്തുന്നത്.   കേരളത്തിന്റെ വടക്ക് കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലമാണ് മഞ്ചേശ്വരം. കാസര്‍ഗോഡ് താലൂക്കില്‍ പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാമണ്ഡലം. ഇരുമുന്നണികളെയും മാറി മാറി ജയിപ്പിച്ചിട്ടുള്ള ഈ മണ്ഡലം നിലവില്‍Continue Reading