വെബ്ബ് ഡെസ്ക് (Page 13)

ഉണര്‍ന്നതും ചലനാത്മകവുമായ ഒരു രാഷ്ട്രീയസമൂഹമല്ല, നമ്മുടെ. അതിനൊരു പ്രധാന കാരണം, ഒരു ദേശീയ സമൂഹം എന്ന നിലക്ക്, പല അടരുകളുള്ള നമ്മുടെത്തന്നെ സാമൂഹ്യ ജീവിതത്തിനു മേല്‍ ‘ഏക പാര്‍ട്ടി സംവിധാനം’ പോലെ പ്രവര്‍ത്തിക്കുന്ന മുന്നണി രാഷ്ട്രീയമാണ്. ആ ‘ഏക പാര്‍ട്ടി’ ഘടനയിലേക്ക് നമ്മുടെ എല്ലാ സാമൂഹിക വൈവിധ്യങ്ങളും വെട്ടിച്ചുരുക്കിയിരിക്കുന്നു. രാജ്യത്തെ ഏക പാര്‍ട്ടി സംവിധാനം, ജീവിത വൈവിധ്യങ്ങളെ രാഷ്ടീയ സ്വേച്ഛാധിപത്യത്തിനകത്ത് നിര്‍ത്തുന്നതില്‍ നിഷ്ക്കര്‍ഷ പുലര്‍ത്തുന്നുവെങ്കില്‍, കേരളത്തിലെത് പോലുള്ള മുന്നണി ഭരണത്തില്‍Continue Reading

  മാധ്യമപ്രവര്‍ത്തകരുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രന്‍ എഴുതിയ ലേഖനത്തിനെ വിമര്‍ശിച്ചുകൊണ്ട് ഒരു തുറന്ന കത്ത് മമനുഷ്യന്‍ എന്ന നിലയ്ക്ക് ഏതൊരാളും ഒരു രാഷ്ട്രീയ നിലപാട് കയ്യാളുന്നവനാണ്. അത് അവന്‍ ധരിച്ചു വച്ചിരിക്കുന്ന ചുറ്റുപാടൂകളെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. നിഷ്പക്ഷന്‍ എന്ന ലേബല്‍ സ്വാര്‍ത്ഥതയുടേതാണ്. അങ്ങനെ ഒരു പക്ഷമേയില്ല എന്നാണ് എന്റെ പക്ഷം. നിഷ്പക്ഷത എന്നത് ഒറ്റിന്റെയും സ്വാര്‍ത്ഥതയുടെയും പക്ഷമാണ്. ഒരു മനുഷ്യന് എങ്ങനെയാണ് പക്ഷമില്ലാതെ നിലനില്‍ക്കാനാവുന്നത്? ഒന്നുകില്‍ നിങ്ങള്‍ക്ക്Continue Reading

നവോത്ഥാന സ്വാധീനത്തിൽ ഭേദചിന്ത കുറഞ്ഞ ഘട്ടത്തിൽ വളർന്ന എനിക്ക് ജാതിയുടെയൊ മതത്തിന്‍റെയൊ അടിസ്ഥാനത്തിൽ എന്തെങ്കിലും അവശത അനുഭവിച്ച ഓർമ്മയില്ല.. എന്തെങ്കിലും മേന്മ അവകാശപ്പെട്ട അവസരവും ഓർമ്മയിലില്ല. കൊല്ലത്തു നിന്ന് കണ്ണുരിലേക്ക് 1945ൽ നടത്തിയ കാർ യാത്രക്കിടയിൽ കാപ്പി കുടിക്കാൻ കയറിയ തൃശ്ശൂരിലെ ബ്രാഹ്മണാൾ ഹോട്ടലിൽ “താണജാതിക്കാർക്ക് പ്രവേശനമില്ല“ എന്നെഴുതിയ ബോർഡ് കണ്ടു. നമ്മൾ താണജാതിക്കാരല്ലാത്തതുകൊണ്ട് അത് നമുക്ക് ബാധകമല്ലെന്ന് അച്ഛൻ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ഒരു ക്രൈസ്തവ കുടുംബത്തിനൊപ്പവും കോളെജ്Continue Reading

നാടകം സൃഷ്ടിച്ചത് ഭാരത മുനിയും ഡയോണിസോസ്സും ആണെന്ന് എഴുതി വെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും നാടകം മനുഷ്യ വർഗ്ഗത്തിന്റെ സൃഷ്ടിയാണ്. മെസ്സഞ്ചർ എന്ന ലളിതമായ പേരാണ് നാടകക്കാർക്ക് ചേർന്നത്‌. എന്നുവെച്ചാൽ, ഇങ്ങനെ ഒരു കാര്യം നടന്നു/നടക്കും/നടന്നു കൊണ്ടേയിരിക്കും എന്ന്  കാലാകാലങ്ങളിൽ പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്ന  ഒരു  ഉത്തരവാദിത്വമാണ് അവര്‍ക്കുള്ളതെന്ന് സാരം. കാലാകാലങ്ങളിൽ  മനുഷ്യ സമൂഹത്തിന്റെ  എല്ലാ പരിണാമങ്ങൾക്കും  നാടകവും ഭാഗമാകുന്നുണ്ട്. ആധുനിക കാലത്ത് കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ നാടകത്തിനും സ്വന്തമാണ്. അതുകൊണ്ട് തന്നെ നാടകവേദിContinue Reading