ജോണ്‍ സാമുവല്‍

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

കേരളത്തിന്‍റെ വഴികള്‍ – 3 ഇരുപത് കൊല്ലത്തെ സാമൂഹ്യ മാറ്റത്തിന്റെ ഒരു കഥ കേരളത്തിലെ സാമ്പത്തിക വളർച്ച സാമൂഹിക , സാംസ്കാരിക, രാഷ്ട്രീയ മേഖലകളെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്.ഇതിൽ പ്രസക്തമായ ഒരു കാര്യം കാർഷിക സാമൂഹിക സാമ്പത്തിക ചുറ്റുപാടിൽ നിന്നും സർവീസ് ഉപഭോഗ സാമ്പത്തിക അവസ്ഥയിലേക്കുള്ള ചുവട് മാറ്റമാണ്. ഈ മാറ്റം കേരളത്തിൽ നടന്നത് തരതമ്യേന വേഗത്തിൽ ആണ്. നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന കാർഷിക സാമൂഹിക സാമ്പത്തിക വ്യവസ്ഥ കേവലം 15Continue Reading

കേരളത്തിന്‍റെ വഴികള്‍ – 2- കേരളത്തിന്‍റെ വികസനവും പ്രവാസി വിപ്ലവവും. കേരളത്തിൽ കഴിഞ്ഞ മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായ സാമ്പത്തിക വളർച്ചയും സാമൂഹിക സാമ്പത്തിക വികസനവും കേരളത്തിലെ സാമൂഹിക മാറ്റങ്ങളും തമ്മിൽ ഉള്ള ബന്ധവും ഇനിയും ഗഹനമായ ഗവേഷണ പഠനങ്ങൾക്ക് വിധേയമാക്കണ്ടതുണ്ട്. ഇവിടെ ഞാൻ കുറിക്കുന്നത് ചില സാമാന്യവും പ്രാഥമികവും ആയ നിരീക്ഷണങ്ങൾ മാത്രം ആണ്. കേരളത്തെ സാമ്പത്തിക സാമൂഹിക മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുൻപ് ആമുഖമായി ചില കാര്യങ്ങൾContinue Reading

കേരളത്തിന്‍റെ വഴികള്‍ – 1 കേരളം പുതിയ വഴിത്തിരിവില്‍ കേരളം പുതിയ ഒരു വഴി തിരിവിൽ എത്തി നിൽക്കുന്നു. ഒരു മകൻ സ്വന്തം അപ്പനെ വെടി വച്ച് കൊന്നു വെട്ടി മുറുക്കി റോഡരികിലും പുഴയിലും എറിയുന്നു. മാധ്യമങ്ങൾക്കു ഒരു ഞെട്ടിക്കുന്ന വാർത്ത. നാട്ടുകാർക്ക് ഒരു പുതിയ തുടർ കഥ വായിക്കുന്ന ലാഘവത്തോടെ അടുത്ത കാര്യങ്ങൾ അറിയുവാൻ ആകാംക്ഷ.ചില ആഴ്ചകൾക്കകം വാർത്ത പിന്നാമ്പുറത്ത് പോയി മറയും. പിന്നെ നമ്മൾ അടുത്ത കൊലപാതകContinue Reading