അജിത് ബാലകൃഷ്ണൻ

എഞ്ചിനീയർ, ഐ.ടി. വിദഗ്ദ്ധൻ, സാമൂഹ്യ നിരീക്ഷകൻ. സമൂഹം, പ്രകൃതി, സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് നിരീക്ഷണങ്ങളും ലേഖനങ്ങളും എഴുതാറുണ്ട്.

“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടവും”. 1969 ജൂലൈ 20 ന് അമേരിക്കയുടെ അപ്പോളോ 11 ലൂണാർ മിഷനിൽ എഡ്വിന്‍ ആല്‍ഡ്രിനും മൈക്കേല്‍ കോളിന്‍സിനുമൊപ്പം ചരിത്രത്തിലാദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നീല്‍ ആംസ്‌ട്രോംങ് പറഞ്ഞ വാക്കുകളാണിവ. അവ വെറും വാക്കുകളായിരുന്നില്ല. മനുഷ്യചരിത്രത്തിലെ ഐതിഹാസികവും അവിസ്മരണീയവും ആയ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു അന്ന് നടന്നത്. Yuri Gagarin രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആരംഭിച്ചContinue Reading

ബൃഹദാഖ്യാനങ്ങൾക്ക് (grand narratives) വിശ്വാസ്യത ഇല്ലാതായ ഒരു കാലമാണ് നമ്മുടേതെന്ന് കരുതുന്നവരുണ്ട്. അതിൻറെ യുക്തിയും സത്യവുമെന്തായാലും, ബൃഹദാഖ്യാനങ്ങളുടെ അഭാവത്തിൽ മനുഷ്യരാശിയുടെ ഭാവി ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതും ആയി മാറുന്ന ഒരു ചരിത്രസന്ധി കൂടിയാണ് നമ്മുടേത്. കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന പാരിസ്ഥിതിക അടിയന്തിരാവസ്ഥയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. അതിൻറെ തോതും വ്യാപ്തിയും ഒറ്റപ്പെട്ടതും പ്രാദേശികവുമായ പരിഹാരനിർദ്ദേശങ്ങളെ അപ്രസക്തമാക്കുന്നു; നമ്മുടെ ഉത്പാദന രീതികളിലും സാമൂഹ്യ വ്യവഹാരങ്ങളിലും ജീവിതശൈലിയിലും സമൂലമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. ബൃഹദാഖ്യാനങ്ങൾContinue Reading

ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്‌തിരിക്കുന്ന വൃദ്ധ പുരുഷContinue Reading

ഒറ്റക്കും കൂട്ടായുമൊക്കെ ഐടി കമ്പനികൾ ജീവനക്കാരെ പലപ്പോഴും പിരിച്ചുവിടാറുണ്ട്. അതൊന്നും പൊതുവേ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെയ്ക്കുകയോ മാധ്യമശ്രദ്ധ ആകർഷിക്കുകയോ ചെയ്യാറില്ല. എന്നാൽ ഈ പതിവ് തെറ്റിച്ച ഒരു പിരിച്ചുവിടൽ വിവരസാങ്കേതിക മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഗൂഗിളിൽ ഇക്കഴിഞ്ഞ ഡിസംബറിൽ നടന്നു. അതിന്റെ എത്തിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീമിന്റെ ലീഡുകളിലൊരാളായ ടിംനിറ്റ് ഗെബ്രുവിനെ (Timnit Gebru) ജോലിയിൽ നിന്നും പറഞ്ഞു വിട്ടതായിരുന്നു ആ സംഭവം. നിർമിതബുദ്ധിയിൽ (Artificial Intelligence) ഗൂഗിൾContinue Reading

  കഴിഞ്ഞ വർഷം ജനുവരിയിൽ ‘ദ ഇക്കണോമിസ്റ്റ്’ മാസിക ഇന്ത്യയിലെ മധ്യവർഗ്ഗത്തിന്റെ സ്ഥിതിയെക്കുറിച്ച് വളരെ പ്രാധാന്യത്തോടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. India’s Missing Middle-class എന്ന തലക്കെട്ടോടെ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ക്രയവിക്രയശേഷി ആഗോളനിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നുമല്ലെന്നായിരുന്നു ആ റിപ്പോർട്ടിന്റെ രത്നച്ചുരുക്കം.ഇടത്തരക്കാർ, അഥവാ മധ്യവർഗ്ഗം, കൃത്യമായ നിർവചനങ്ങൾക്ക് വഴങ്ങുന്ന ഒരു സാമൂഹ്യ വിഭാഗമല്ല. തൊഴിലാളികൾ, കർഷകർ, മുതലാളികൾ തുടങ്ങിയ തരംതിരിവുകളെ നിർണയിക്കുന്നത് വ്യക്തികളുടെ തൊഴിലും ഉത്പാദന-വിതരണ പ്രക്രിയകളിൽ അവർContinue Reading