പാര്‍വ്വതീചരിതം
2021-08-09
എങ്ങനാ പാറുവമ്മേ, നിങ്ങളിങ്ങനെ വിധവയായത് എന്നു ചോദിച്ചാല്‍ കാണാതെ പഠിച്ചെടുത്തതു പോലെ തന്നെ ചടപടാന്ന് ഉത്തരം. അതു വിധിയാണ് കുട്ട്യേ, വിധി! പയ്യിന് തീറ്റവെട്ടാന്‍ കാത്തുവച്ച വെട്ടരുവയുടെ വാത്തല കൊണ്ട് ആണൊരുത്തനെ വെട്ടിക്കൊന്ന കഥയൊക്കെ പാറുവമ്മ പൂഴ്ത്തിവച്ചു. പാറുവമ്മ തീയത്തിയാണ്, വെറും തീയത്തിയല്ല. നല്ല കമ്യൂണിസ്റ്റുകാരിയായ തീയത്തി. അതു പറയുമ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ പാലക്കാട്ടെ തീയ്യന്മാര്‍ ചാടിത്തുള്ളിയ ആഹ്‌ളാദം ആ മുഖത്തു കാണാം. കമ്യൂണിസ്റ്റുകാരിയായ പാറുവമ്മ. അവരുടെContinue Reading

















